കേരള കോൺഗ്രസുകളുടെ പുനരേകീകരണത്തിന് ആഹ്വാനം ചെയ്ത് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ തോമസ് തറയിൽ. കേരള കോൺഗ്രസുകൾ വ്യത്യസ്ത മുന്നണികളിലാകുമ്പോൾ വോട്ടുകൾ ചിതറിക്കപ്പെടുകയാണെന്ന് മെത്രാപ്പൊലീത്ത മാർ തോമസ് തറയിൽ പറഞ്ഞു. പാർട്ടിക്ക് സ്ഥിരമായി വോട്ട് ചെയ്യുന്നവരിൽപ്പോലും ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......
കോട്ടയം: ഓൺലൈൻ തട്ടിപ്പുകാർ ഏറ്റവും എളുപ്പത്തിൽ ഇരകളെ കണ്ടെത്തുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞുവെന്നു കോട്ടയം സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് എസ്ഐ ഷൈൻ കുമാർ കെ സി പറഞ്ഞു. വിവിധ തരത്തിലുള്ള സൈബർ ഭീഷണികളെക്കുറിച്ചും തട്ടിപ്പുകാരിൽ നിന്ന് സംരക്ഷണം നേടുന്നതിനുള്ള വഴികളെക്കുറിച്ചും പൗരന്മാരെ ബോധവൽക്കരിക്കാനായി ബജാജ് ഫിനാൻസ് ലിമിറ്റഡ് കോട്ടയത്ത് സംഘടിപ്പിച്ച സൈബർ സുരക്ഷാ ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഏറ്റവും വലിയ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (എൻബിഎഫ്സി)യും ബജാജ് ഫിൻസെർവിൻ്റെ ഭാഗമായതുമായ ബജാജ് ഫിനാൻസ് ലിമിറ്റഡ് (ബിഎഫ്എൽ) 100 നഗരങ്ങളിൽ സംഘടിപ്പിക്കുന്ന സൈബർ സുരക്ഷാ പരിപാടിയുടെ ഭാഗമാണ് കോട്ടയത്ത് നടന്ന ബോധവൽക്കരണ പരിപാടി.
"കേരളത്തിൽ 2024 ൽ മാത്രം 875 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ മാത്രമാണിത്,'' ഷൈൻ ചൂണ്ടിക്കാട്ടി. ......
കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു.......
യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് ഒരു സംഘം പോയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ......
ഇസ്രയേലിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വെളിയന്നൂർ പുതുവേലി പുതുശേരിൽ രൂപ രാജേഷ്(41) ഓഗസ്റ്റ് 19നാണ് ഇസ്രയേലിൽ വാഹനാപകടത്തിൽ മരിച്ചത്. ......
നിരണത്ത് അനീഷ് മാത്യൂ ജീവനൊടുക്കിയത് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിലെ മാനസിക സംഘര്‍ഷത്തിലാണെന്ന ആരോപണത്തില്‍ വിശദീകരണവുമായി പുളിക്കീഴ് പൊലീസ്.
ഭാര്യയെയും മക്കളെയും കാണാതായതില്‍ പൊലീസ് അനീഷിനെ നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും മാനസിക പീഡനം മൂലം അനീഷ് ജീവനൊടുക്കിയതാവാം എന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ പതിനേഴാം തീയതി ഭാര്യ റീനയെയും മക്കളെയും കാണാതായെങ്കിലും ഇരുപത്തിയൊന്നാം തീയതി മാത്രമാണ് അനീഷ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും അനീഷ് അന്വേഷണവുമായി സഹകരിച്ചില്ലെന്നും പുളിക്കീഴ് പൊലീസ് പറയുന്നു.
റീനയെയും മക്കളെയും പത്തൊമ്പതാം തീയതി കാണാതായി എന്നാണ് അനീഷ് മൊഴി നല്‍കിയത്.
മാനസിക പീഡനം ഏല്‍പ്പിച്ചിരുന്നില്ല. ......
നിരണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന 40കാരി റീനയെയും മക്കളായ അക്ഷര (8), അല്‍ക്ക (6) എന്നിവരെയാണ് കാണാതായത്.
ഇവരുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എസ് പി നിയോഗിച്ച പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
ഇവരെ കാണാതായി രണ്ട് ദിവസത്തിനുശേഷമാണ് റീനയുടെ ഭർത്താവ് അനീഷ് മാത്യുവും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയത്. ......
ചങ്ങാനാശ്ശേരി : മാമൂട് സ്വദേശി ആകാശ് മോനാണ് അറസ്റ്റിലായത്10 ഗ്രാം എം ഡി എം എ യും , ഒരു കിലോ കഞ്ചാവും ഇയാളിൽ നിന്നും പിടികൂടി ബെംഗ്ലൂരുവിൽ വിദ്യാർഥിയായ ആകാശ് അവിടെ നിന്നുമാണ് ലഹരി എത്തിച്ചത് ഓണത്തിന് വിൽപ്പനക്കായാണ് ബാംഗ്ലൂർ നിന്നും ലഹരി വസ്തുക്കൾ, കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിന്നോട് പറഞ്ഞു.
കോട്ടയം ജില്ലാപോലീസ് മേധാവി ഷാഹുൽ ഹമീദ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി ഡി വൈ എസ് പി. കെ പി തോംസൺന്റെ നിർദേശപ്രകാരം ചങ്ങനാശ്ശേരി എസ് എച്ച് ഒ ബി. ......