കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി. കോതനല്ലൂർ ചാമക്കാല കന്നവെട്ടിയിൽ അംബുജാക്ഷന്റെ ഭാര്യ ശാലിനി അംബുജാക്ഷൻ ( 49 )അണ് മരിച്ചത്.
ഇന്നലെ ഗൈനകോളേജി വിഭാഗത്തിൽ ഡി ആൻ്റ് സി പരിശോധനക്കായി രാവിലെ 6 മണിക്ക് എത്തിയതായിരുന്നു ശാലിനി. ......
കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധ്യ (45) ആണ് മരിച്ചത്. 49 പേർക്ക് പരിക്കേറ്റു.......
രണ്ടര മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച അച്ഛൻ ഉൾപ്പെടെ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. അസം സ്വദേശികളായ ദമ്പതികളുടെ ആൺകുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്. ......
ശബരിമല സ്വർണത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിന്റെ ജീവിതകഥ അന്വേഷണ സംഘത്തെ അതിശയത്തിലാഴ്ത്തുകയാണ്. സാധാരണ കുടുംബത്തിൽ ജനിച്ച് ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ച ശേഷം സമ്പന്നനായതെങ്ങനെയെന്നതിലാണ് എസ്ഐടിയുടെ ശ്രദ്ധ.
ചങ്ങനാശേരി പെരുന്നയിലെ ഒരു ചെറിയ കടയുടമയായിരുന്നു മുരാരിയുടെ പിതാവ്. ......
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് രാജ്യത്തിന് തന്നെ മാതൃകയായി. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ് മാറി. ......
ഗുരുദേവ സമാധി ശതാബ്ദി ആചരണത്തിൻ്റെ ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു രാഷ്ട്രപതി
ആധുനിക കാലത്തും ഗുരുദർശനം പ്രസക്തമെന്ന് പറഞ്ഞ രാഷ്ട്രപതി ജാതിക്കും മതത്തിനും എതിരായ ഗുരുവിന്റെ നിലപാട് നിർണായകമെന്നും വ്യക്തമാക്കി.
ഉച്ചയ്ക്ക് 12.40 ഓടെയാണ് രാഷ്ട്രപതി വർക്കല ക്ലിഫ് ഹൗസില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയത്. അവിടെ നിന്നും റോഡ് മാർഗം ശിവഗിരിയിലെത്തിയ രാഷ്ട്രപതിയെ സംന്യാസിമാരും ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ......
ഒറ്റ ഉത്തരവിലൂടെ തീർക്കാവുന്ന പ്രശ്നം അനന്തമായി നീട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് സംശയിക്കുന്നതായി മാർ തോമസ് തറയിൽ ആരോപിച്ചു. കത്തോലിക്കാ കോൺഗ്രസ് കാസർകോട് നിന്നു തിരുവനന്തപുരത്തേക്ക് നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ചങ്ങനാശേരിയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്.
സർക്കാർ അനുകൂല തീരുമാനമെടുക്കാതെ വീണ്ടും കോടതിയിലേക്ക് തള്ളിവിടുകയാണ്. ശമ്പളം ലഭിക്കാത്ത അധ്യാപകർക്ക് വേണ്ടി ഒരു തൊഴിലാളി പാർട്ടിപോലും ശബ്ദം ഉയർത്തുന്നില്ലെന്ന വൈരുധ്യവും നമ്മുടെ നാട്ടിലണ്ട്. ......
നാളെ വൈകിട്ട് 3.50ന് പാലാ സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ആണ് രാഷ്ട്രപതി എത്തിച്ചേരുന്നത്.
കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടന ത്തിനു ശേഷം, ജൂബിലി സ്മാരകമായി നിർമിക്കുന്ന പുതിയ
ബ്ലോക്കിൻ്റെ ശിലാഫലകവും രാഷ്ട്രപതി അനാഛാദനം ചെയ്യും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് രാഷ്ട്രപതിക്ക് ഉപഹാരം സമ്മാനിക്കും. ......
ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോട്ടയം ജില്ലയിലെ അയർക്കുന്നത്താണ് സംഭവം.......
കേരളത്തിൽ പ്രവാസികൾക്കിടയിലെ പ്രേഷിത പ്രവർത്തനം സജീവമാക്കാൻ പദ്ധതി തയ്യാറാക്കി കേരള ലത്തീൻ സഭ. ഇതിനായി കേരളത്തിലെ ലത്തീൻ രൂപതകളിലെ പ്രവാസികാര്യ കമ്മീഷനുകളുടെ ഡയറക്ടർമാരുടെയും പ്രവസികൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന പ്രവർത്തകരുടെയും ദ്വിദിന സമ്മേളനം സംഘടിപ്പിച്ചു. ......