കൊല്ലം: കുണ്ടറ താലൂക്ക് ആശുപത്രിയിൽ നഴ്സിനെയും സുരക്ഷാ ജീവനക്കാരനെയും മദ്യപസംഘം മർദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പടപ്പക്കര സ്വദേശികളായ റെജിൻ (35), നിഖിൽദാസ് (32), അലൻ (32), സുനിൽ (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
കൊല്ലം: അഞ്ചലിൽ യുവതി തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. അലയമൺ സ്വദേശി രമണനെയാണ് അഞ്ചൽ പൊലീസ് ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തത്.
രമണനൊപ്പം താമസിച്ചിരുന്ന 22കാരിയായ സൂര്യയാണ് മരിച്ചത്. ......
കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് തിരിച്ചടി.......
കൊല്ലം: നാല് വയസ്സുകാരിയായ മകളുടെ മുന്നിൽ ലൈംഗിക വൈകൃതം കാണിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി കൊട്ടിയം പൊലീസ്. കൗൺസലിങ്ങിനിടെ കുട്ടി പിതാവിനെതിരെ മൊഴി നൽകിയതിനു പിന്നാലെയാണ് പോക്സോ വകുപ്പ് ഉൾപ്പെടുത്തിയത്. ......
കൊല്ലം: തന്റെ കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു എന്ന കൊല്ലം സ്വദേശിനിയുടെ വെളിപ്പെടുത്തൽ കേരളം ഞെട്ടലോടെയാണ് കേട്ടത്. പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതയായ യുവതിക്ക് ഭർത്താവിൽനിന്ന് നേരിടേണ്ടിവന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളാണ്. വിദേശത്ത് കഴിയുന്ന കൊല്ലം സ്വദേശിനിയാണ് ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിയമനടപടിയിലേക്ക് നീങ്ങിയത്. ......
കൊല്ലം: ഭർത്താവ് പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിൽപ്പന നടത്തിയെന്ന യുവതിയുടെ പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘവുമായി ഭർത്താവിന് ബന്ധമുണ്ടായിരുന്നുവെന്നും ഇയാൾ ഇത്തരം ഓൺലൈൻ ഗ്രൂപ്പുകളിൽ അംഗമായിരുന്നുവെന്നും യുവതി കൊട്ടിയം പൊലീസിന് നൽകിയ മൊഴിയിൽ ആരോപിച്ചു. ......
ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റതായി ഭർത്താവിനെതിരെ പരാതി. സംഭവം ചോദ്യം ചെയ്തതിനു പിന്നാലെ ഭാര്യയെ ക്രൂരമായി മർദിച്ചതായും പരാതിയിൽ പറയുന്നു. ......
കൊല്ലം: കരുനാഗപ്പള്ളിയിൽ രണ്ട് ദിവസമായി കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പടനായർകുളങ്ങര തെക്ക് അറയ്ക്കൽ വീട്ടിൽ നൗഷാദ്–ഷെമീമ ദമ്പതികളുടെ മകൻ മുഹമ്മദ് ബിലാൽ (13) ആണ് മരിച്ചത്. ......
കൊട്ടാരക്കര: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കൊട്ടാരക്കര എൻ.എസ്.എസ് താലൂക്ക് യൂണിയൻ.......
കൊല്ലം: ആർഎസ്എസ് അനുകൂല സംഘടനയായ ഭാരതീയ വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ വീണ്ടും പങ്കെടുത്ത് എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത്ത്.......