കൊല്ലം സ്വദേശിനിയായ യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇരവിപുരം പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകൾ അനീറ്റ ബെനാൻസ് (25) ആണു മരിച്ചത്. ......
മുൻ ആക്ടിംഗ് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന സി.വി.പത്മരാജൻ (93) അന്തരിച്ചു. ഇന്നലെ വൈകിട്ട് ആറോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ......
ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്.
ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസെടുത്തത്. ഭര്‍ത്താവ് നിധീഷ്, ഭര്‍ത്താവിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. ......
കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും എക്സൈസ് എൻഫോഴ്സ്മെൻറ് സംഘം 227 ഗ്രാം എംഡിഎംഎ പിടികൂടി. കരുനാഗപ്പള്ളി തഴവ സ്വദേശി അനന്തുവിന്റെ വീട്ടിൽ നിന്നാണ് രാസലഹരി പിടിച്ചെടുത്തത്. ......
ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത കെഎസ്ആർടിസി നടപടിയിൽ ട്വിസ്റ്റ് . വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്യാനുള്ള നിർദ്ദേശം പിൻവലിക്കാൻ ഗതാഗത വകുപ്പ് നിർദ്ദേശം നൽകുകയായിരുന്നു. ......
കൊല്ലത്ത് ബാങ്ക് സെക്രട്ടറിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം പുനയ്ക്കന്നൂർ ആയിരത്തിൽ വീട്ടിൽ രജിത മോൾ (48) ആണ് മരിച്ചത്.......
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന കേസിൽ കൊല്ലം സ്വദേശിനിയായ യുവതി അറസ്റ്റിൽ. കൊല്ലം കല്ലട സ്വദേശി ചിഞ്ചു അനീഷാണ് അറസ്റ്റിലായത്. കൊച്ചിയിൽ നിന്നാണ് ഇവരെ പുനലൂർ പൊലീസ് പിടികൂടിയത്. ......
കൊല്ലം :- സൂംബ വിവാദമായ സാഹചര്യത്തിൽ സൂംബയെക്കുറിച്ചുള്ള ശരിയായ അവബോധം നൽകുവാൻ 'സൂംബ ഫിറ്റ്നസ് അറിഞ്ഞതും അറിയാത്തതും' എന്ന പരിപാടി ജൂലൈ 7 തിങ്കൾ വൈകിട്ട് 4.30 നു കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ പെട്രോൾ പമ്പിന് പിറകിലുള്ള കരുതൽ സൂംബ,യോഗ & കരാട്ടെ സെന്ററിൽ നടക്കും.
കരുതൽ സൂംബ ടീമിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ സൂംബയുടെ മലയാളത്തിലെ ആദ്യ പഠന പുസ്തകം എഴുതിയ ജോർജ് എഫ് സേവ്യർ വലിയവീട് ക്ളാസുകൾ നയിക്കും.
ഇന്റർനാഷണൽ ലൈസൻസ്ഡ് സൂംബ ഇൻസ്ട്രക്ടർ സിൻ ജോസ്ഫിൻ ജോർജിന്റെ നേതൃത്വത്തിൽ സൂംബ പ്രദർശനം ഉണ്ടാകും. പ്രവേശനം സൗജന്യമാണ്. ......
അമ്മയുടെ സുഹൃത്ത് പെൺകുട്ടിയെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കി. കൊല്ലം പുനലൂരിലാണ് സംഭവം.......