കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി.......
തിരുവനന്തപുരം: എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി കെ.ബി.ഗണേശ് കുമാർ. താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനം തനിക്ക് അത്ര വലിയ കാര്യമല്ലെന്നും എൻ.എസ്.എസ് നേതൃത്വത്തിൽ നിന്ന് മാറ്റിയതുകൊണ്ട് ജനങ്ങൾ തന്നെ കൈവിടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
"താനൊരു മതേതര വിശ്വാസിയായ രാഷ്ട്രീയ പ്രവർത്തകനാണ്. ......
കൊല്ലം: കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളും പൊലീസ് പിടിയിലായി. കേസിൽ നേരിട്ട് പങ്കെടുത്ത നാല് പേരെയാണ് മുണ്ടക്കയത്തിന് സമീപത്ത് നിന്ന് പിടികൂടിയത്. ......
കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായ അലുവ അതുലാണ് കൊല്ലപ്പെട്ടത്.......

ചവറ നീണ്ടകരയിൽ സ്ഥാപിക്കപ്പെട്ടിരുന്ന കേരള മാരിടൈം ഇൻസ്റ്റിറ്റൂട്ട് 45 വർഷത്തേക് സ്വകാര്യ കൺസോർഷ്യത്തിന് നൽകിയതിൽ പ്രതിഷേധിച്ച് UDFമാർച്ച് നടത്തി..ഷിബു ബേബി ജോണ് ഇതിനെ കടുത്ത ഭാഷയില് പ്രതികരിക്കുകയുണ്ടായി.
"പേറ്റുനോവ് അറിഞ്ഞവർക്കേ വേർപാടിന്റെ വേദനയുണ്ടാകൂ..."
പത്തു വർഷം മുമ്പ്, 35 കോടി രൂപയുടെ നിക്ഷേപത്തിൽ നമ്മുടെ മണ്ണിൽ പടുത്തുയർത്തിയ സ്വപ്നമാണ് ചവറ നീണ്ടകരയിലെ കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്. ദക്ഷിണേന്ത്യയിലെ തന്നെ മാരിടൈം ഭൂപടത്തിൽ തലയുയർത്തി നിൽക്കേണ്ടിയിരുന്ന നമ്മുടെ ഈ അഭിമാനസ്ഥാപനം ഇന്ന് ആർക്കോ വേണ്ടി തീറെഴുതപ്പെട്ടിരിക്കുന്നു!
ഈ സ്ഥാപനത്തിൽ ആരംഭിക്കേണ്ടിയിരുന്ന കോഴ്സുകളിലൂടെ നമ്മുടെ കുട്ടികൾക്ക് സീമാൻ, ഡെക്ക് കേഡറ്റ്, തേർഡ് ഓഫീസർ, തേർഡ് എഞ്ചിനീയർ, ചീഫ് ഓഫീസർ, ക്യാപ്റ്റൻ എന്നീ ജോലികളിൽ ലഭിക്കാവുന്ന ശമ്പളം ഒന്നര ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ്.
ഇക്കഴിഞ്ഞ 10 വർഷം ഈ സ്ഥാപനം കൃത്യമായി പ്രവർത്തിച്ചിരുന്നെങ്കിൽ നമ്മുടെ നാട്ടിലെ എത്രയോ ആയിരം കുടുംബങ്ങൾ രക്ഷപ്പെടുമായിരുന്നു! എത്രയോ മക്കൾ ഇന്ന് വിദേശക്കപ്പലുകളിൽ ഉന്നത ജോലികളിൽ ഇരിക്കുമായിരുന്നു!
നമ്മുടെ നികുതിപ്പണത്തിൽ പടുത്തുയർത്തിയ, പൊതുഖജനാവിലെ 35 കോടി രൂപയുടെ പൊതുമുതൽ ഇന്ന് ആരും അറിയാത്ത ഏതോ ഒരു സ്വകാര്യ കൺസോർഷ്യത്തിന് 45 വർഷത്തേക്ക് അടിയറവ് വയ്ക്കുമ്പോൾ തകർക്കപ്പെടുന്നത് ചവറയിലെയും കേരളത്തിലെയും സാധാരണക്കാരായ മനുഷ്യരുടെ പ്രതീക്ഷകളാണ്.
നമ്മുടെ കുട്ടികളുടെ ഭാവി നശിപ്പിക്കുകയും സ്വകാര്യലാഭത്തിനായി പൊതുമുതൽ വിട്ടുകൊടുക്കുകയും ചെയ്യുന്ന ഈ നിലപാട് ചവറയോടുള്ള ചതിയാണ്, കേരളത്തിലെ യുവതയോടുള്ള വഞ്ചനയാണ്. ......
ഇൻറർനാഷണൽ വനിതാദിനത്തിൽ കൊല്ലം ആസ്ഥാനമായ പ്രാദേശിക സംഘടനയായ ജെ.സി.ഐ അഷ്ടമുടി ലേക്ക് സിറ്റി, 'നാന',' മഹിളാരത്നം', 'ജ്യോതിഷരത്നം', 'ഹാസ്യകൈരളി' എന്നീ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററുമായ സംഗീതമധുവിന് "WOW Award' (Women Of Worth Award) നൽകി ആദരിച്ചു. എഴുത്തുകാരിയും പശ്ചിമബംഗാൾ ഗവർണറുടെ എക്സലൻസ് അവാർഡ് നേടിയ വ്യക്തിയുമാണ് സംഗീത മധു.
ജെ.സി.ഐ ( ജൂനിയർ ചേംബർ ഇൻറർനാഷണൽ) ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനയാണ്. ......
കൊല്ലം: ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട വാടക വ്യാപാരികൾക്ക് വേണ്ടി മാന്യമായ നഷ്ടപരിഹാരത്തിനും, പുനരധിവാസത്തിനും വേണ്ടിയും,പില്ലർ എലിവേറ്റഡ് ഹൈവേയ്ക്ക് വേണ്ടിയും ലാൻഡ് അക്യുസേഷൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (LANHI)പ്രതി സ്ഥാനത്ത് നിർത്തി സമാന ചിന്താഗതിക്കാരുമായി ചേർന്ന് പ്രത്യക്ഷ സമരപരിപാടികൾക്കും,നിയമപരമായി നേരിടുവാനും യുണൈറ്റഡ് മർച്ചൻസ് ചേമ്പർ (യു എം സി )കൊല്ലം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
കൊല്ലം ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യു എം സി വനിതാ വിംഗ് ,യൂത്ത് വിംഗ് സംസ്ഥാന ഭാരവാഹികൾക്ക് യു എം സി കൊല്ലം ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻ്റ് നിജാം ബഷി സ്വീകരണം നൽകി. മാർച്ച് 31ന് മുമ്പായി യു എം സി, വനിതാ വിംഗ്,യൂത്ത് വിംഗ് യൂണിറ്റ്, താലൂക്ക് കമ്മിറ്റികൾ, പുനഃസംഘടിപ്പിക്കുവാൻ തീരുമാനിച്ചു. ......
കൊല്ലം: ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വർണ്ണം കവർന്ന കേസിൽ റിമാൻഡിലായിരുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാർ ജയിൽ മോചിതനായി. ......
കൊല്ലം: സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെ ആർഎസ്പിയിൽ ഉൾപ്പാർട്ടി തർക്കം രൂക്ഷമാകുന്നു. സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാർട്ടി വിട്ടു.......