
കണ്ണൂർ വേവ്സ് സാംസ്കാരിക ചാരിറ്റബിൾ ട്രസ്റ്റ് ന്റെ ഏട്ടാമത് ഡോക്ടർ സുകുമാർ അഴീക്കോട് പുരസ്കാരം നോവലിസ്റ്റും സാംസ്കാരിക പ്രവർ ത്തകനുമായ പ്രേമൻ ഇല്ലത്തിന്.
25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 15 ന് വൈകീട്ട് നാലിന് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ നൽകും. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മേയർ ഇന്ദിര പി എന്നിവർ സംബന്ധിക്കും.
നഗരത്തിന്റെ മാനിഫെസ്റ്റോ, പുറത്താക്കപ്പെട്ടവറുടെ പുസ്തകം, അധിനിവേശ കാലത്തെ പ്രണയം തുടങ്ങിയ രചനകളിലൂടെ ശ്രദ്ധേയനായ പ്രേമൻ ഇല്ലത്ത് മുംബൈയിൽ സ്ഥിരതാമസമാക്കിയ എഴുത്തുകാരനാണ്.
രചനകളിലെ സാമൂഹ്യ പ്രതിബദ്ധതയും ഭാഷാ സൗന്ദര്യവുമാണ് അവാർഡിനർഹമാക്കിയതെന്നു അവാർഡ് നിർണ്ണയ കമ്മിറ്റി വിലയിരുത്തി.
ഡോക്ടർ ശിവരാമ കാരന്ത് പുരസ്കാരം, മഹാകവി പി സാഹിത്യ പുരസ്കാരം, ഇന്ത്യൻ അസോസിയേഷൻ ഷാർജ നോവൽ പുരസ്കാരം, ജനശക്തി മുംബൈ പുരസ്കാരം എന്നിവ പ്രേമൻ ഇല്ലത്തിന്
ലഭിച്ചിട്ടുണ്ട്.
പുസ്തകങ്ങൾ ഇംഗ്ലീഷിലും, അറബിയിലും, കന്നഡയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂർ വേവ്സ് ന്റെ സുകുമാർ അഴീക്കോട് പുരസ്കാരം മുൻ വർഷങ്ങളിൽ ലഭിച്ചത് ഡോക്ടർ കെ ജയകുമാർഐ എ എസ്, ശ്രീകുമാരൻ തമ്പി, പുനത്തിൽ കുഞ്ഞബ്ദുള്ള, എം മുകുന്ദൻ, സി രാധാകൃഷ്ണൻ,ടി പദ്മനാഭൻ എന്നീ സാഹിത്യ പ്രതിഭകൾക്കാണെന്ന് കണ്ണൂർ വേവ്സ് പ്രസിഡൻ്റ് കെ.പി ശ്രീശൻ പറഞ്ഞു.
ശ്രീകുമാരൻ തമ്പി, ഡോക്ടർ കെ ജയകുമാർ, എം മുകുന്ദൻ എന്നിവരാണ് ഇപ്പോൾ കണ്ണൂർ വേവ്സിൻ്റെ രക്ഷധികാരികൾ.
പത്ര സമ്മേളനത്തിൽ
എം. ......
പറശ്ശിനികടവിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം.ചെറുകുന്ന് അയ്യോത്ത് സ്വദേശി സീമ (50) ആണ് മരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം. ......
പയ്യന്നൂർ: രക്തസാക്ഷി ഫണ്ടടക്കം ഒരു കോടി രൂപ പാർട്ടി നേതാക്കൾ തട്ടിയെടുത്തുവെന്ന ആരോപണം പരസ്യമായി ഉന്നയിച്ച സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞിക്കൃഷ്ണനെ പാർട്ടി പുറത്താക്കി. ......
കോയ്യോട് സ്വദേശിയിൽ നിന്നും പണം കൈക്കലാക്കാൻ എത്തിയ 17 വയസ്സുകാരി ഉൾപ്പടെയുള്ള നാലംഗ സംഘമാണ് ചക്കരക്കൽ പൊലീസിന്റെ പിടിയിലായത്.
മൊബൈൽ ആപ്പിലൂടെ പരിചയപ്പെട്ടാണ് കാഞ്ഞങ്ങാട് സ്വദേശിനിയായ 17കാരി ചക്കരക്കൽ സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്. പരാതിക്കാരനെ കാഞ്ഞങ്ങാട് ഒരു വീട്ടിൽ വിളിച്ചു വരുത്തി നഗ്നനാക്കി ഫോട്ടോ എടുത്തു. ......
തളിപ്പറമ്പ്: ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. കണ്ണൂർ തയ്യിൽ സ്വദേശിനി ശരണ്യയുടെ ശിക്ഷയാണ് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധിച്ചത്. ......
കണ്ണൂർ: കേരളത്തെ നടുക്കിയ കണ്ണൂർ തയ്യിൽ ഒന്നരവയസ്സുകാരൻ വിയാൻ കൊല്ലപ്പെട്ട കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ......
രാസലഹരിയുമായി യുവതി എക്സൈസ് പിടിയിൽ. കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് സംഭവം.......
സപ്ലൈകോയുടെ ആദ്യ സിഗ്നേച്ചർ മാർട്ടിന്റെ ഉദ്ഘാടനം തലശ്ശേരിയിൽ ജനുവരി 10 (ശനിയാഴ്ച) വൈകിട്ട് മൂന്നിന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ.......
കണ്ണൂർ: ചാല ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ച കണ്ണൂർ ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ സ്വർണ മെഡൽ ആകാശ് കബീർ കാന്തലോട്ടിന്.
80 കിലോ ഗ്രാം വിഭാഗത്തിലാണ് ആകാശ് കബീർ സ്വർണം നേടിയത്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ആകാശ് കബീർ ഇന്ത്യൻ വെയിറ്റ് ലിഫ്റ്റിംഗ് മുൻ ചാമ്പ്യനും സായ് യുടെ . ......
റീൽസ് ചിത്രീകരിക്കാനായി ചുവന്ന വെളിച്ചമടിച്ച് ട്രെയിൻ നിർത്തിച്ച് സ്കൂൾ വിദ്യാർത്ഥികൾ. കണ്ണൂരിലാണ് രണ്ട് പ്ലസ്ടു വിദ്യാർത്ഥികൾ ട്രെയിൻ നിർത്തിച്ചത്. ......