കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥ വിജിലൻസിന്റെ പിടിയിലായി. തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ജീവനക്കാരിയായ ചെണ്ടയാട് സ്വദേശിനിയായ മഞ്ജിമ പി. ......
കണ്ണൂർ: 1500 രൂപയുടെ കൂപ്പൺ വാങ്ങുന്നവർക്ക് 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും സമ്മാനമായി വാഗ്ദാനം ചെയ്ത മുൻ പ്രവാസി അറസ്റ്റിൽ. കേളകം അടയ്ക്കാത്തോട് സ്വദേശി ബെന്നി തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
പിണറായിയിൽ പൊട്ടിയത് ബോംബല്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ. ക്രിസ്മസ് - പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പടക്കം നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ഇ പി ജയരാജന്റെ പ്രതികരണം. ......
തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പാനൂരിലെ വടിവാൾ ആക്രമണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ......
കണ്ണൂർ: നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെത്തിയ അദ്ദേഹം വഴിപാടായി പൊന്നിൻകുടം സമർപ്പിച്ച് പ്രാർത്ഥന നടത്തി.
നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ വിചാരണക്കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ......
മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമെന്ന് നടിച്ച് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. പറശ്ശിനിക്കടവ് സ്വദേശിയായ ബോബി എം.......
കണ്ണൂര്‍: പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് നിര്‍മാണം പൂര്‍ത്തിയാക്കിയ 91-ാമത് പാര്‍പ്പിട പദ്ധതിയായ കണ്ണൂര്‍ മേലെ ചൊവ്വയിലെ അസറ്റ് ചേംബര്‍ കെ സുധാകരന് എംപി, അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡറായ പൃഥ്വിരാജ് സുകുമാരന്‍, അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി., ഡയറക്ടര്‍ ഡോ. ഹസ്സന് കുഞ്ഞി, ജോയിന്റെ വെഞ്ച്വര്‍ പാര്‍ട്ണര്‍ ദീപാ പ്രഭാകരന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ......
കണ്ണൂർ: മലയാളിക്ക് പകരം വയ്ക്കാനില്ലാത്ത മഹാ പ്രതിഭ ശ്രീകുമാരൻ തമ്പിയെ കണ്ണൂർ ആദരിച്ചു. കണ്ണൂർ വേവ്സ് കൂട്ടായ്മയുടെ അനുബന്ധ സംരംഭമായ നീലാംബരി വേവ്സ് മ്യൂസിക് ക്ലബ്ബാണ് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശ്രീകുമാരൻ തമ്പി നൈറ്റ് എന്ന പരിപാടിയിൽ ശ്രീകുമാരൻ തമ്പിയെ ആദരിച്ചത്.എന്നും മനുഷ്യനായിരിക്കാനാണ് ഞാൻ ആഗ്രഹിച്ചതെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.ആകാശരൂപിണി അന്നപൂർണേശ്വരി എന്ന ഗാനം എഴുതുമ്പോൾ ഞാൻ ഹിന്ദുവായി, സത്യനായകാ മുക്തി ദായകാ എന്നെഴുതുമ്പോൾ ക്രിസ്ത്യാനിയായി , തത്കാല ദുനിയാവ് കണ്ട് നീ മയങ്ങാതെ എഴുതിയപ്പോൾ ഞാൻ മുസ്ലിമായി. ......
കണ്ണൂർ കോർപ്പറേഷൻ എളയാവൂർ സൗത്ത് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാർഥി വിജിനക്കെതിരെയാണ് യുഡിഎഫ് നേതൃത്വം പരാതിയുമായി രംഗത്തെത്തിയത്.
വിജിനയ്ക്ക് എളയാവൂർ സൗത്ത് ഡിവിഷനിലെ വോട്ടർ പട്ടികയിലും കൂടാതെ പായം പഞ്ചായത്തിലെ ഒമ്ബതാം വാർഡിലെ വോട്ടർ പട്ടികയിലും പേരുണ്ടെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇത് തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷന് ഔദ്യോഗികമായി പരാതി നല്കി. ......
കണ്ണൂർ: മലയാള ഭാഷയുടെ മാദക ഭംഗി ചലച്ചിത്ര ഗാനങ്ങളിലൂടെ മലയാളിക്ക് സമ്മാനിച്ച പ്രശസ്ത കവിയും ഗാനരചയിതാവും സിനിമാ രംഗത്തെ സകല കലാ വല്ലഭനുമായ ശ്രീകുമാരൻ തമ്പിയെ പത്മ പുരസ്കാരം നൽകി ആദരിക്കണമെന്ന് കണ്ണൂർ വേവ്സും നീലാംബരി മ്യൂസിക്ക് ക്ലബ്ബും
അധികൃതരോട് ആവശ്യപ്പെട്ടു. ഹൃദയ സരസ്സിലെ പ്രണയ പുഷ്പമായി ജനഹൃദയങ്ങളിൽ കുടികൊള്ളുന്ന ശ്രീകുമാരൻ തമ്പിക്ക് പത്മ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിക്കണമെന്ന്പ്രസിഡൻ്റ് കെ.പി ശ്രീശൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പ്രമേയത്തിലൂടെ അധികൃതരുടെ ശ്രദ്ധയിൽ പ്പെടുത്തിയത്. ......