നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് (MANAGE), ഹൈദരാബാദ്, ഫിഷറീസ് ഇന്നൊവേഷൻ ആൻഡ് സ്റ്റാർട്ടപ്പ് ഹബ് (MANAGE–FISHub) മുഖേന, കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ ബിസിനസ് ഇൻക്യൂബേഷൻ സെന്ററുമായി സഹകരിച്ച് ഒരു ദിവസത്തെ “ഫിഷറീസ് സ്റ്റാർട്ടപ്പ് & അക്വാപ്രണർഷിപ്പ് സ്റ്റേക്ക്ഹോൾഡേഴ്സ് മീറ്റ് – Connect. Collaborate. ......
കൊച്ചി: മൂന്നര മണിക്കൂറിനുള്ളിൽ ലക്ഷദ്വീപിൽ നിന്ന് രോഗിയെ വിദഗ്ധ ചികിൽസയ്ക്കായി കൊച്ചിയിലെത്തിച്ച് കോസ്റ്റ് ഗാർഡ്. ഡോണിയർ എയർക്രാഫ്റ്റിനെ മൊബൈൽ ഇൻ്റൻസീവ് കെയർ യൂണിറ്റായി പരിവർത്തനം ചെയ്താണ് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയത്. ......
കൊച്ചി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യുരിറ്റി ഫോഴ്സ് ( സി.ഐ.എസ്.എഫ് ) സംഘടിപ്പിക്കുന്ന വന്ദേമാതരം കോസ്റ്റല്‍ സൈക്ലോത്തോണ്‍ ഫെബ്രുവരി 22 ന് കൊച്ചിയിൽ സമാപിക്കും.ജനുവരി 28-ന് ന്യൂഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് സൈക്ലോത്തോണ്‍ വെര്‍ച്വലായി ഫ്ലാഗ് ഓഫ് ചെയ്യും.
തീരദേശ സുരക്ഷയെക്കുറിച്ച് അവബോധം ശക്തിപ്പെടുത്തുക, ദേശീയ ഐക്യം പ്രോത്സാഹിപ്പിക്കുക, സാമൂഹ്യ പങ്കാളിത്തം പരിപോഷിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സുപ്രധാന ദേശീയ സംരംഭമാണെന്ന് കോസ്റ്റൽ സൈക്ലോത്തോണെന്ന് സി.ഐ.എസ്.എഫ് എ.പി.എസ് -II ഇന്‍സ്പെക്ടര്‍ ജനറല്‍ ജോസ് മോഹന്‍ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിലെ പ്രധാനപ്പെട്ട തീരപ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് സൈക്ലോത്തോണ്‍ കേരളത്തിലെത്തുന്നത്.25 ദിവസങ്ങള്‍ കൊണ്ട് 6,553 കിലോമീറ്റര്‍ താണ്ടുന്ന ഈ സൈക്ലിംഗ് പര്യവേഷണം രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വിപുലമായ തീരദേശ സൈക്ലിംഗ് ക്യാമ്പെയിനുകളില്‍ ഒന്നാണ്. സി.ഐ.എസ്. ......
കൊച്ചി: എറണാകുളം വി.പി.എസ് ലേക്ഷോര് ആശുപത്രിയുടെ 23ാം സ്ഥാപകദിനാഘോഷം നടത്തി. ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാനേജിങ് ഡയറക്ടർ എസ്.കെ.......
കൊച്ചി: ബന്ധന് മ്യൂച്വല്‍ ഫണ്ട് ബന്ധന് ഗോള്‍ഡ് ഇടിഎഫ് എഫ്ഒഎഫ്, ബന്ധന് സില്‍വര്‍ ഇടിഎഫ് എഫ്ഒഎഫ് ഇന്നവസാനിക്കും.......
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ICSSR) 2025-26 സാമ്പത്തിക വർഷത്തെ 'ഫാമിലി ആൻഡ് ഫാമിലി സിസ്റ്റംസ് ഇൻ ഇന്ത്യ' എന്ന വിഷയത്തിൽ മേജർ ഗവേഷണ പ്രൊജക്ട് വിഭാഗത്തിലേയ്ക്കുള്ള ഗ്രാൻ്റിന് അർഹരായവരുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് മലയാളിയായ ഡോ അനു ജോയ് സിംഗ്. കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ സൈക്കോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ അനു പ്രൊജക്ട് ഡയറക്ടറായും, എം ജി സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേണിംഗ് ഡിസബിലിറ്റി ഓണററി ഡയറക്ടറും പ്രൊഫസറുമായ ഡോ രാജീവ് കുമാർ എൻ കോ-പ്രൊജക്ട് ഡയറക്ടറുമായും സംയുക്തമായിട്ടാണ് 24 മാസം ദൈർഘ്യമുള്ള ഗവേഷണ പ്രൊജക്ട് പൂർത്തീകരിക്കേണ്ടത്. ഗവേഷണത്തിനായി 17 ലക്ഷം രൂപയും ഇതിനു പുറമേ ഏകോപന പ്രവർത്തനങ്ങൾക്കായി രാജഗിരി കോളേജിന് മൊത്തം ഗ്രാൻ്റ് തുകയുടെ ഒരു നിശ്ചിത ശതമാനവുമാണ് ഗ്രാൻ്റ് ഇനത്തിൽ ലഭിക്കുക. ......
ഭക്ഷ്യ മേഖലയിലെ ഉയരുന്ന ആവശ്യകത കണക്കിലെടുത്ത് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ് ) രണ്ട് പുതിയ ഭക്ഷ്യ- വ്യവസായ കേന്ദ്രീകൃത പിജി ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നു. പിജി ഡിപ്ലോമ ഇൻ ഫുഡ് ബിസിനസ് മാനേജ്മെന്റ്, പിജി ഡിപ്ലോമ ഇൻ ഫുഡ് എക്സ്പോർട്ട് ഇൻപോർട്ട് മാനേജ്മെന്റ് എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത്. ......
കെപിസിസിയുടെ പ്രിയദർശനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രിയദർശനി സാഹിത്യ പുരസ്കാരം എഴുത്തുകാരി പ്രൊ. എം ലീലാവതിക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമ്മാനിച്ചു. ......
കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) ജനുവരി 19, 20 തീയതികളിൽ “കടൽ അർച്ചിനുകൾ: വർഗ്ഗീകരണത്തിൽ നിന്ന് വ്യാപാരത്തിലേക്ക് – പോഷകവും വാണിജ്യപരവുമായ പ്രാധാന്യം” എന്ന വിഷയത്തിൽ രണ്ടുദിന ദേശീയ ശില്പശാല സംഘടിപ്പിച്ചു. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് പരിപാടി നടത്തിയത്.
കടൽ അർച്ചിനുകൾ (കടൽ പെൻസിലുകൾ) സമുദ്ര ആവാസവ്യവസ്ഥകളെ ആഗോള ഭക്ഷ്യവിഭവ വിപണിയുമായി ബന്ധിപ്പിക്കുന്നതോടൊപ്പം, ജൈവവൈവിധ്യ ശാസ്ത്രത്തെ ഉയർന്ന മൂല്യമുള്ള സമുദ്രവിഭവ വിപണികളുമായി ചേർത്തിണക്കുന്ന പ്രധാന ഘടകങ്ങളാണ് എന്ന് ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് വൈസ് ചാൻസലർ പ്രൊഫ. ......
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ഇലക്ട്രിക് ഫീഡർ ബസ് സർവീസ് മെട്രോ കണക്ടിന് ഒരു വയസ്. കൊച്ചി മെട്രോയിലേക്കും വാട്ടർ മെട്രോയിലേക്കും ലാസ്റ്റ് മൈൽ കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച ഇലക്ട്രിക് ബസ് സർവ്വീസ് നഗര ജീവിതത്തിലെ ഒഴിച്ചുകൂടാനവാത്ത സേവനമായി ഒരു വർഷം കൊണ്ട് മാറുകയായിരുന്നു.
2025 ജനുവരി 15-ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട അർബൻ ഫീഡർ സർവീസിന്റെ പ്രവർത്തനം ജനുവരി 16-നാണ് ആരംഭിച്ചത്. ......