കൊച്ചി: കൊച്ചി കോമിക് കോണിന്റെ ആദ്യ പതിപ്പിനായി കോമിക് കോണ്‍ ഇന്ത്യ ഒരുങ്ങുന്നവേളയില് നഗരത്തിലെ കോസ്പ്ലേയര്മാര്ക്കും ആരാധകര്‍ക്കുമായി കോസ്പ്ലേ 101 വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. എറണാകുളം കലൂര്‍ ലെസ്പോട്ട് ബോര്‍ഡ് ഗെയിം കഫേയില്‍ നടന്ന വര്‍ക്ക്ഷോപ്പില്‍ നൂറിലധികം, കോസ്പ്ലേയര്മാര് പങ്കെടുത്തു.
ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പ് ഓഫ് കോസ്പ്ലേ (ഐസിസി) ജേതാവായ അക്ഷയ് ചൂരി, കോസ്പ്ലേയര് അരവിന്ദ് ആര് മേനോന്, പ്രശസ്ത ആര്‍മര്‍ കോസ്പ്ലേ സ്പെഷ്യലിസ്റ്റ് നാദിര്‍ നജുമല്‍ ഹുസൈന് എന്നിവര്‍ വര്‍ക്ക്ഷോപ്പ് നയിച്ചു. ......
ടൊയോട്ട കിർലോസ്കർ സുന്ദരം ഓട്ടോമോട്ടീവ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സംയുക്ത സംരംഭമായി തങ്ങളുടെ ആദ്യ മൾട്ടി-ബ്രാൻഡ് വാഹന സർവീസ് ഔട്ട്ലെറ്റ് ആയ “ടിസെർവ് സെലക്ട്” പ്രവർത്തനം ആരംഭിച്ചു. കിർലോസ്കർ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, ത്രിച്ചൂർ സുന്ദരം സന്താനം ഫാമിലി (ടി.എസ്.എസ്.എഫ്), ടൊയോട്ട കിർലോസ്കർ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത സംരംഭമാണ് ഈ കമ്പനി.
ഇന്ത്യൻ ഓട്ടോമൊബൈൽ വിപണി വേഗത്തിൽ വളരുന്നതിനൊപ്പം, ഉപഭോക്താക്കളുടെ പ്രതീക്ഷകളും മാറിവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ......
കൊച്ചി : വ്യാജ വാര്‍ത്ത പ്രക്ഷേപണം ചെയ്തതിനെതിരെ റിപ്പോര്‍ട്ടര്‍ ചാനലിനും നടത്തിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബ് നോട്ടീസ് അയച്ചു. സാബു എം. ......
കൊച്ചി: പ്രമുഖ ബില്‍ഡര്‍മാരായ വര്‍മ ഹോംസിന്റെ അഞ്ച് പദ്ധതികളുടെ കൈമാറ്റവും നാല് പുതിയ പദ്ധതികളുടെ ലോഞ്ചിംഗും ഉള്‍പ്പെടെ ഒന്‍പത് വര്‍ഷത്തെ സെലിബ്രേഷന് ഓഫ് ലെഗസി ഗായിക കെ എസ് ചിത്ര ഉദ്ഘാടനം ചെയ്തു.
വീടെന്നത് എല്ലാവരുടെയും സ്വപ്നമാണെന്നും അത്തരം സ്വപ്നത്തിലേക്ക് ആരോഗ്യത്തോടെയുള്ള യാത്രയാകട്ടെയെന്ന് കെ എസ് ചിത്ര പറഞ്ഞു. വര്‍മ ഹോംസിന്റെ വെല്‍നസ് വില്ലേജ് വര്‍മ വെല്‍ഏജ് കമ്പനി ലോഗോ കെ എസ് ചിത്ര പുറത്തിറക്കി. പുതിയ നാലു പദ്ധതികളുടെ ലോഞ്ചിംഗ് ആര്‍ക്കിടെക്ട് ജി ശങ്കര്‍ നിര്‍വഹിച്ചു. ......
കൊച്ചി: ഭക്ഷണ പദാർത്ഥങ്ങൾ മുതൽ സൗന്ദര്യവർദ്ധക വസ്തുക്കളും ജീവൻരക്ഷാ മരുന്നുകളും വരെ കടൽപായലുകളുടെ വിപുലമായ സാധ്യതകൾ പരിചയപ്പെടുത്തി ഏഴാമത് ഇന്ത്യ ഇന്റർനാഷണൽ കടൽപായൽ ഉച്ചകോടിയും പ്രദർശനവും കൊച്ചിയിൽ സമാപിച്ചു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎംഫ്ആർഐയിലാണ് എക്സ്പോയും ഉച്ചകോടിയും നടന്നത്. സുസ്ഥിരമായ നീല സമ്പദ്വ്യവസ്ഥയിൽ കടൽപായലുകൾക്കുള്ള നിർണ്ണായക പങ്ക് വ്യക്തമാക്കുന്നതായിരുന്നു പ്രദർശനം.
ഭക്ഷ്യ-വ്യവസായ മേഖലകളിൽ കടൽപായലിന്റെ സ്വാധീനം വ്യക്തമാക്കുന്ന നിരവധി സ്റ്റാളുകളാണ് എക്സ്പോയിൽ ഒരുക്കിയത്. ......
കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സര്‍വീസസ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളിലെ വായ്പാ വിതരണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം വര്‍ധനവു കൈവരിച്ചു. ആദ്യ ഒന്‍പതു മാസങ്ങളില്‍ ആകെ വരുമാനം എട്ടു ശതമാനം വര്‍ധനവോടെ 5351 കോടി രൂപയിലും എത്തിയിട്ടുണ്ട്. അറ്റാദായം 22 ശതമാനം വര്‍ധനവോടെ 658 കോടി രൂപയിലും എത്തിയിട്ടുണ്ട്. കമ്പനി ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 2025 ഡിസംബറിലെ കണക്കനുസരിച്ച് 29,678 കോടി രൂപയാണ്. ......
കൊച്ചി: നിത്യജീവിതത്തില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ നേരിടുന്നതിന് പുതിയ തലമുറയെ പ്രാപ്തരാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിക്കണമെന്ന് സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലെ ആദ്യദിനത്തിലെ നടന്ന് 'ബിയോണ്ട് ദി ഹാഷ്ടാഗ്- ആക്ഷന്‍ ഫോര്‍ ചേഞ്ച്' എന്ന സംവാദത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഇതിലൂടെ കുട്ടികള്‍ ലഹരി ഉപയോഗം പോലുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാനാകുമെന്ന് അവര്‍ പറഞ്ഞു.
യുവതലമുറയ്ക്കിടയിലെ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് നിയമ സംവിധാനം കൊണ്ട് മാത്രമാകില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജി. ......
കൊച്ചി: വിജ്ഞാനവും സാങ്കേതികവിദ്യയും സർഗ്ഗാത്മകതയും ഒത്തുചേരുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് കൊച്ചിയിൽ തുടക്കമായി. കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം നിർവഹിച്ചു. സമ്മിറ്റ് കേവലം ഒരു അക്കാദമിക് പരീക്ഷണമല്ലെന്നും പൊതുസമൂഹത്തിൻ്റെ ആവശ്യമാണെന്നും കളക്ടർ പറഞ്ഞു. ......
കോടികൾ ചിലവിട്ടുള്ള കെട്ടിടനിർമ്മാണങ്ങൾക്കിടയിലും, 'ചെലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദ വീടുകൾ' എന്ന വ്യത്യസ്തമായ ആശയം വിജയകരമായി നടപ്പിലാക്കിയ ആർക്കിടെക്ട് ജി. ശങ്കർ മലയാളികൾക്ക് സുപരിചിതനാണ്. ......