കൊച്ചി : സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ആന്റ് ഹോം അപ്ലയന്‍സ് റീട്ടെയില്‍ നെറ്റുവര്‍ക്കായ മൈജിയുമായി ചേര്‍ന്ന് രാജ്യത്തെ ആദ്യ മെട്രോ ട്രെയിന്‍ അണ്‍ബോക്സിംഗ് ഇവന്റായി ഗ്യാലക്സി എസ്25 സീരീസ് അവതരിപ്പിച്ച് സാംസങ്. മൈജി എസ്25 മെട്രോ - എഐയുടെ ഗ്യാലക്സിയിലേക്ക് ഒരു യാത്ര എന്നായിരുന്നു പരിപാടിയുടെ പേര്.
ഒരു മണിക്കൂര്‍ നീണ്ട മെട്രോ റൈഡില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരുള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ ലൈവ് ഡെമോണ്‍സ്ട്രേഷനും ക്യു ആന്‍ഡ് എ സെഷനുമുണ്ടായി. ......
കൊച്ചി: സുബ ഹോട്ടൽസ് ലിമിറ്റഡ് യു എസ് കമ്പനിയായ ചോയ്സ് ഹോട്ടൽ ഇൻ്റർനാഷണലുമായി സഹകരിച്ച് കേരളത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കടക്കുന്നു. ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ ഗ്രൂപ്പുകളിലൊന്നായ ചോയ്സ് ഹോട്ടൽ ഇൻ്റർനാഷണൽ യു എസ് എ യും ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടൽ ഗ്രൂപ്പുകളിലൊന്നായ സുബ ഹോട്ടൽസും ചേർന്ന് ആരംഭിച്ച ക്ലാരിയോൺ ഹോട്ടൽ ഖയാൽ കൊച്ചി ഇൻഫോ പാർക്കിന് സമീപം പ്രവർത്തനമാരംഭിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ഗ്രൂപ്പായ ചോയ്സ് ഹോട്ടൽ ഇൻ്റർനാഷണൽ യുഎസ്എ സുബ ഹോട്ടൽസ് ലിമിറ്റഡിൻ്റെ ഇന്ത്യയിലെ ആദ്യ ഹോട്ടലാണ്ക്ലാരിയോൺ ഹോട്ടൽ ഖയാൽ. ......
കൊച്ചി, 04th Feb 2025: കേരളത്തിലെ നഗരങ്ങളിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി അവലംബിക്കാൻ കഴിയുന്ന ഒരു മാതൃക പദ്ധതിയാണ് ഫാബ്കോ ബയോ സൈക്കിൾ ബ്രഹ്മപുരത്ത് സ്ഥാപിച്ച അത്യാധുനിക ജൈവ മാലിന്യ സംസ്കരണ കേന്ദ്രമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു. ബ്ലാക്ക് സോൾജിയർ ഫ്ളൈ (ബി.എസ്.എഫ്) ഉപയോഗിച്ചു ജൈവമാലിന്യങ്ങളിൽ നിന്ന് പ്രോട്ടീൻ ഉല്പാദിപ്പിക്കുന്ന ആധുനിക മാതൃകയിലുള്ള ജൈവ മാലിന്യ സംസ്കരണ കേന്ദ്രം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കി വെസ്റ്റ. കൊച്ചിയില്‍ ഹോട്ടല്‍ താജ് വിവാന്തയില്‍ നടന്ന ചടങ്ങില്‍ ബ്രാന്‍ഡ് അംബാസിഡര്‍ കല്യാണി പ്രിയദര്‍ശനാണ് ഉത്പന്നം പുറത്തിറക്കിയത്.
ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് വീഗന്‍ ഐസ്ഡ്ക്രീം. ......
കാക്കനാട്: ഒൻപതാം ക്ലാസ് വിദ്യാർഥി മിഹിർ ജീവനൊടുക്കിയതിന് പിന്നിൽ സ്കൂളിലെ പ്രശ്നങ്ങളല്ലെന്ന് ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ. മിഹിറിന് ഏതെങ്കിലും തരത്തിലുള്ള പീഡനമേറ്റതായോ റാഗിങ് നടന്നതായോ അധ്യാപകരോ സഹപാഠികളോ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്. ......
കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. വൈറ്റിലയിൽ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകളാണ് പൊളിക്കേണ്ടി വരിക. ......
ബ്രഹ്മപുരത്ത് സി.ബി.ജി (കംപ്രസ്ഡ് ബയോ ഗ്യാസ്) പ്ലാന്റ് മാർച്ച് അവസാനത്തോടെ യാഥാർത്ഥ്യമാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രം സന്ദർശിച്ച ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
റെക്കോർഡ് വേഗത്തിലാണ് ബി.പി.സി.എല്ലിന്റെ നേതൃത്വത്തിൽ പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. ......
കൊച്ചി: സിപിഎമ്മിന് വിതച്ചത് മാത്രമേ കൊയ്യാനാകൂവെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ.എ മുഹമ്മദ് കുട്ടി. 'നവ കേരള മുന്നണി സൃഷ്ടിക്കായി' എൻസിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 11 മുതൽ 17 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കപ്പെടുന്ന രാഷ്ട്രീയ വിശദീകരണ യാത്രയുടെ പോസ്റ്റർ പ്രകാശനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: കടലാഴങ്ങളിലെ വിസ്മയ കാഴ്ചകൾ സമ്മാനിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഓപ്പൺ ഹൗസ് പ്രദർശനം. 78ാമത് സ്ഥാപകദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശനം കാണാൻ ആയിരങ്ങളാണ് എത്തിയത്. ......
കൊച്ചി - അഴിമതിയിൽ മുങ്ങിക്കുളിച്ച നഗരസഭ ഭരണ സമിതിയെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി ജെ പി ( സിറ്റി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ കേന്ദ്ര ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ.എസ്. ......