കൊച്ചി: പിണറായി സർക്കാരിൻ്റെ രണ്ടാമൂഴത്തിൽ കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെൻ്ററിൽ വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും.
ഉച്ചകോടി ആരംഭിക്കുന്നതിന് ഏതാനും ദിവസം മുൻപ് ഇടത് സർക്കാരിന് കീഴിൽ കേരളത്തിലുണ്ടായ വ്യവസായ വളർച്ചയെ പറ്റിയുള്ള കോൺഗ്രസ് പ്രവർത്തക സമിതിയംഗവും എംപിയുമായ ശശി തരൂരിൻ്റെ പരാമർശം വലിയ വിവാദത്തിനിടയാക്കിയിരുന്നു. ......
കൊച്ചി: നിര്‍മ്മാണ, റിയല്‍ എസ്റ്റേറ്റ് വികസന കമ്പനിയായ കെബിസി ഗ്ലോബല്‍ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി 1:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ നല്‍കും. അംഗീകൃത മൂലധനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശവും കെബിസി ഗ്ലോബലിന്റെ പേര് ധരന്‍ ഇന്‍ഫ്ര-ഇപിസി അല്ലെങ്കില്‍ കമ്പനികളുടെ രജിസ്ട്രാര്‍ അംഗീകരിച്ച മറ്റൊരു പേരാക്കി മാറ്റുന്നതിനുള്ള നിര്‍ദ്ദേശവും ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു.
യുകെയിലെ അനുബന്ധ സ്ഥാപനമായ കെബിസി ഇന്‍ഫ്രാസ്ട്രക്ചറിന്റെ ചെയര്‍മാനായി നരേഷ് കര്ദയെ കമ്പനി നിയമിച്ചു . ......
കൊച്ചി : കൊച്ചിയിൽ വൻ ഗഞ്ചാവ് വേട്ട, രണ്ടിടങ്ങളിലായി കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിൽ 7.68 കിലൊ ഗഞ്ചാവ് പിടികൂടി. അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പനയ്ക്കായി ഗഞ്ചാവ് കൊണ്ടുവരുന്നതായി ബഹു. ......
കൊച്ചി: കേരള ലത്തീന്‍ മെത്രാന് സമിതി, കെ.ആര്.എല്‍.സി.ബി സി.യുടെ (കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍) ഹെൽത്ത് കമ്മീഷന് സംസ്ഥാന സെക്രട്ടറിയായി കോട്ടപ്പുറം രൂപത അംഗവും പറവൂർ ഡോൺ ബോസ്കോ ഹോസ്പിറ്റൽ ഡയറക്ടറുമായ റവ. ഫാ. ......
കൊച്ചി: കേരളം കാത്തിരിക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക്(ഐകെജിഎസ്) വെള്ളിയാഴ്ച തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വിദേശരാജ്യ പ്രതിനിധികളും സംബന്ധിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് അറിയിച്ചു.ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിലാണ് ദ്വിദിന ഉച്ചകോടി നടക്കുന്നത്.വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാകുന്ന ഉദ്ഘാടന ചടങ്ങില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് സ്വാഗതം ആശംസിക്കും. ......
കൊച്ചി: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതി 50% വർദ്ധിപ്പിച്ചതിനുമെതിരെ, നികുതിക്കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധൂർത്തും പിടിപ്പുകേടും കൊണ്ട് സംസ്ഥാന ഖജനാവ് ഓട്ടയാക്കിയത് മറച്ചു പിടിക്കാൻ പൊതുജനങ്ങളുടെ മേൽ നികുതി വർദ്ധനവ് അടിച്ചേൽപ്പിക്കുന്ന അപരിഷ്കൃത സമീപനം സർക്കാർ അവസാനിപ്പിക്കണമെന്ന് ജില്ലാ തല ഉദ്ഘാടനം അങ്കമാലി ടൗൺ വില്ലേജ് ഓഫീസിനു മുന്നിൽ നിർവഹിച്ച് ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു. ......
കൊച്ചി: സ്കൂൾ പരിസരത്ത് നട്ട് പിടിപ്പിക്കാൻ കണ്ടൽ തൈകൾ നൽകി വിദ്യാർത്ഥികൾക്ക് സിഎംഎഫ്ആർഐയുടെ ജൈവവൈവിധ്യ സംരക്ഷണ പാഠം. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് (ഐസിഎആർ) കീഴിലുള്ള സ്ഥാപനങ്ങളിലെ ഗവേഷകർക്കുള്ള ഹ്രസ്വകാല പരിശീലന കോഴ്സിന്റെ
ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു വിദ്യാർത്ഥികൾക്ക് ബോധവൽകരണം. ബൊൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ......
കൊച്ചി : മൂവായിരത്തിലധികം സ്കിൽഡ് പ്രൊഫഷണല്‍സിനെ അണിനിരത്തികൊണ്ട് SKILL FUSION 2025 ഫെബ്രുവരി 22 നു Zamra International Convention & Exhibition Centre ൽ വച്ച് നടക്കുന്നു . ADI GROUP OF INSTITUTION ന്റെ കേരളത്തിലെ 7 കാമ്പുസുകളിലായി പഠിച്ഛ് ജോലിക്കായി തയ്യാറെടുക്കുന്ന 3000 തിലധികം കുട്ടികളായിരിക്കും പരുപാടിയിൽ പങ്കെടുക്കുക എന്ന് ADI GROUP OF INSTITUTION മാനേജിങ് ഡയറക്ടർ ഷാഫി പത്രസമ്മേളനത്തിൽ അറിയിച്ചു. ......
കൊച്ചി: ഫെബ്രുവരി 17, 2025: മലയാളത്തിന്റെ ഫുട്ബോള്‍ ഇതിഹാസം പത്മശ്രീ ഐ.എം വിജയനെ ആദരിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം താരം കൂടിയായിരുന്ന ഐ.എം വിജയന് രാജ്യം പത്മശ്രീ നല്കി ആദരിച്ച പുരസ്കാര നിറവിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സിഇഒ അഭിക് ചാറ്റര്‍ജി പത്മശ്രീ ഐഎം വിജയനെ പൊന്നാട അണിയിച്ച് ആദരിച്ചത്.
കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തന്റെ സന്തോഷം പങ്കുവയ്ക്കാന്‍ സാധിച്ചതില്‍ ഏറെ ആഹ്ളാദമുണ്ടെന്നും എനിക്ക് ലഭിച്ച പത്മശ്രീ ഫുട്ബോളിനുള്ള അംഗീകാരം കൂടിയാണെന്നും ഐഎം വിജയന് പറഞ്ഞു.
1999ലെ സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റില്‍ ഗോള്‍ നേടിയ ഐഎം വിജയന്, ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്ന താരമെന്ന രാജ്യാന്തര റെക്കോര്‍ഡ് കരസ്ഥമാക്കിയിരുന്നു. ......
കൊച്ചി : മലയാളികളുടെ ആഗോള സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറം സംസ്ഥാന ഭാരവാഹികളായി ഷാജി ഇടപ്പള്ളി (ചെയർമാൻ), ഡോ ഷിജു കിഴക്കേടം ,കോട്ടയം, രേണുക ലാല്‍ ആലപ്പുഴ ( വൈസ് ചെയർമാന്മാർ ), ജി രഞ്ജിത്ത് കുമാർ (ജനറൽ കൺവീനർ), ജോർജ്ജ് മാത്യൂസ് കൊല്ലം (വിദ്യാർത്ഥിവിഭാഗം കൺവീനർ ),ഡോ. അപര്‍ണ ഫിലിപ്പ് പത്തനംതിട്ട (വനിതാ വിഭാഗം കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു. ......