കൊച്ചി: ദുബായിലെ പ്രശസ്തമായ പെർഫ്യൂം ബ്രാൻഡായ അർബിയത് പ്രെസ്റ്റിജ് പെർഫ്യൂം കേരള വിപണിയിൽ അവതരിപ്പിച്ചു. ബെവെർലി ഹിൽസ് ആണ് പ്രശസ്തമായ പെർഫ്യൂം ബ്രാൻഡിന്റെ കേരളത്തിലെ വിതരണക്കാർ. ......
കൊച്ചി: അവയവമാറ്റ പ്രക്രിയയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഉപയുക്തമാകുന്ന അതി നൂതനങ്ങളായ സാങ്കേതിക വിദ്യകളെ കോർത്തിണക്കി പുളിക്കൽ മെഡിക്കൽ ഫൗണ്ടേഷൻ ആരംഭിച്ചിട്ടുള്ള അഡ്വാൻസ് സെന്റർ ഫോർ ട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജി ആന്റ് മോളിക്കുലാർ സയൻസ് (ആക്റ്റിമോസ്), ഈ മേഖലയിലുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് ശില്പശാലയൊരുക്കി. ശില്പശാലയിൽ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുള്ള ഇരുന്നൂറ്റിഅമ്പതോളം വിദഗ്ധർ ഒത്തുചേർന്നു.
അവയവം മാറ്റ പ്രക്രിയയിൽ വേണ്ടിവരുന്ന സൂക്ഷ്മവും സങ്കീർണവുമായ ടെസ്റ്റുകൾ കൃത്യതയോടെ അതിവേഗത്തിൽ ലഭ്യമാകുമ്പോൾ അത് അവയവമാറ്റം കാത്തിരിക്കുന്ന അനേകം രോഗികൾക്ക് ആശ്വാസമാകും. കൃത്യമായ അവയവ ചേർച്ചാപരിശോധനഫലം ശസ്ത്രക്രിയയ്ക്കുശേഷമുള്ള അവയവ തിരസ്കരണ സാധ്യതകൾ ഗണ്യമായി കുറയ്ക്കുന്നതിനാൽ രോഗികൾക്കും ചികിത്സകർക്കും ഓരോ പോലെ പ്രയോജനപ്രദമാണ്.
ട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജി ടെസ്റ്റുകൾക്ക് നിലവിലുള്ള കാലതാമസത്തിന് പരിഹാരമാകുന്ന ആക്ടിമോസ്, ഈ തരത്തിലുള്ള കേരളത്തിലെ ആദ്യത്തെ ലാബാണ്. ......
കൊച്ചി : നഗരത്തിൽ ലഹരി ഉപയോഗവും വില്പനയും തടയുന്നതിനായി കൊച്ചി നഗരത്തിൽ വിപണനത്തിനായി ലഹരി വസ്തുക്കൾ സൂക്ഷിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ പ്രത്യേകം കണ്ടെത്തി റൈഡ് സംഘടിപ്പിച്ചു. നേരത്തെ ലഹരി വില്പന കേസുകളിൽ പ്രതികളായ വരും, നിലവിൽ ജയിലിനു വെളിയിൽ കഴിയുന്നവരെയും ,കൂടാതെ ഇവർക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നവരെയും, എത്തിക്കുന്ന സ്ഥലങ്ങളും,റെയിൽവേ സ്റ്റേഷനുകളിലും , കേന്ദ്രീകരിച്ചായിരുന്നു റൈഡ്. ......
കൊച്ചി : ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ലഭ്യമായ എല്ലാ താൽപര്യപത്രങ്ങളും രണ്ടാഴ്ചക്കുള്ളിൽ വിലയിരുത്തുമെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചി റിനൈ ഹോട്ടലിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഐടി ഒഴികെ വ്യവസായവുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാ താൽപര്യപത്രങ്ങളിലും രണ്ടാഴ്ചക്കുള്ളിൽ സൂക്ഷ്മ പരിശോധന നടത്തും. ഉടൻ ആരംഭിക്കാൻ സാധിക്കുന്നത്, നിശ്ചിത സമയത്തിനുള്ളിൽ ആരംഭിക്കാൻ സാധിക്കുന്നത് എന്നിങ്ങനെ തരം തിരിക്കും.
വ്യവസായവുമായി ബന്ധപ്പെട്ട് ലഭ്യമായ പ്രോജക്ടുകളിൽ 50 കോടിക്ക് താഴെയുള്ള സംരംഭങ്ങളിൽ ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസിന്റെ നേതൃത്വത്തിൽ ടീമിനെ രൂപീകരിച്ച് സൂക്ഷ്മ പരിശോധന നടത്തും. ......
വരാപ്പുഴ : മൂലമ്പിള്ളി പാക്കേജിൽ ഉറപ്പുനൽകിയ ജോലി ആർക്കൊക്കെ ലഭിച്ചുവെന്ന് സർക്കാർ ധവളപത്രം ഇറക്കുക ! ചാത്യാത്ത് മേഖലാ സമ്മേളനം ആവശ്യപ്പെട്ടുവടുതല, സെന്റ്. ആന്റണിസ് ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ട കെ.സി.വൈ.എം ചാത്യാത്ത് മേഖലാ സമ്മേളനം കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ......
കൊച്ചി: കേരളത്തിലെ വ്യവസായിക വികസന കുതിപ്പിന് സാക്ഷ്യം വഹിച്ച് കൊച്ചി ലുലു കൺവെൻഷൻ സെൻ്ററിൻ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ രണ്ടാം ദിനവും.
സംസ്ഥാനത്ത് ലോജിസ്റ്റിക് മേഖലയിൽ 5000 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്തിരിക്കുകയാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ്. ഷറഫ് ഗ്രൂപ്പിൻ്റെ വൈസ് ചെയർമാൻ ഷറഫുദ്ദീൻ ഷറഫാണ് കേരളത്തിലെ നിക്ഷേപ സാധ്യതകൾ മനസ്സിലാക്കി താൽപര്യം അറിയിച്ചത്.
ലോജിസ്റ്റിക്സ്, ഷിപ്പ് മാനേജ്മെൻ്റ്, ഷിപ്പ് ഏജൻസി തുടങ്ങിയ വിവിധ മേഖലകളിലായി ഷറഫ് ഗ്രൂപ്പിന് ഇന്ത്യയുമായി 28 വർഷത്തെ ബിസിനസ് ബന്ധമുണ്ട്. ......
കൊച്ചി: ഇൻഫോ പാർക്കിൻ്റെ മൂന്നാം ഘട്ട വികസനം കേരളത്തിൻ്റെ ഐടി അധിഷ്ഠിത മേഖലയിൽ വലിയൊരു സംഭവ വികാസമായിരിക്കുമെന്ന് ഇൻഫോ പാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ ) സുശാന്ത് കുറുന്തിൽ. ലുലു ബോൾഗാട്ടി ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൻ്റെ രണ്ടാം ദിവസം വ്യവസായ കുതുപ്പിന് ഐടി അടിസ്ഥാന സൗകര്യം എന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐടി പാർക്കിൻ്റെ ഭാഗമായി മൂന്നാം ഘട്ടത്തിൽ ഇൻ്റഗ്രേറ്റഡ് ടൗൺഷിപ്പ്നിലവിൽ വരുമെന്ന് സുശാന്ത് കുറുന്തിൽ പറഞ്ഞു. ......
കൊച്ചി: ജയലക്ഷ്മി സില്‍ക്സിന്റെ ആറാമത്തേയും കൊച്ചിയിലെ രണ്ടാമത്തേയും ഷോറൂം പാലാരിവട്ടം ബൈപ്പാസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. രണ്ടാം നിലയിലെ ബ്രൈഡല്‍ മണ്ഡപം കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ഡയറി വകുപ്പ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന് ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്, ഹൈബി ഈഡന് എം പി, ടി ജെ വിനോദ് എം എല്‍ എ, വാര്‍ഡ് കൗണ്‍സിലര്‍ രതീഷ്, ജയലക്ഷ്മി മാനേജിംഗ് ഡയറക്ടര്‍ ഗോവിന്ദ് കമ്മത്ത്, ഡയറക്ടര്‍മാരായ നാരായണ കമ്മത്ത്, സതീഷ് കമ്മത്ത്, സുജിത്ത് കമ്മത്ത്, അഭിഷേക് കമ്മത്ത് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
നല്ല മനസ്സോടെ ഏതൊരാള്‍ക്കും കേരളത്തില്‍ വന്ന് നിക്ഷേപം നടത്താമെന്നും അതിനു മികച്ച തെളിവാണ് ജയലക്ഷ്മി സില്‍ക്സിന്റെ വളര്‍ച്ചയെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ......
കൊച്ചി: രണ്ടു ദിവസമായി കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപക സംഗമത്തിൽ 1,52,905.67 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ. സമാപന സമ്മേളനത്തിൽ മന്ത്രി പി.......
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൻ്റെ സമീപ പ്രദേശമായ അയ്യമ്പുഴയിൽ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റിയോട് ചേർന്ന് 5000 കോടി മുടക്കിഹില്ടോപ് സിറ്റി നിർമ്മിക്കുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള മൊണാര്‍ക് ഗ്രൂപ്പ് പ്രതിനിധികൾ കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമത്തിൽ ഇതു സംബന്ധിച്ച കാര്യങ്ങൾ പ്രഖ്യാപിച്ചത്. നെടുമ്പാശേരി വിമാനത്താവളവുമായി 13 കിലോമീറ്റര്‍ അകലെയാണ് നിര്‍ദ്ദിഷ്ട പദ്ധതിയെന്ന് മൊണാര്‍ക് ഗ്രൂപ്പ് ഡയറക്ടര്‍ സുനില്‍ കോക്രെ വ്യക്തമാക്കി. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിൻ്റെ അനുമതി ലഭിച്ചെന്നും അധികം വൈകാതെ നിര്‍മാണം തുടങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചണ്ഡിഗഡിലും പൂനയിലുമായി 13 ടൗണ്‍ഷിപ്പുകള്‍ മൊണാര്‍ക് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ട്. ......