കൊച്ചി: തമിഴ്നാട്ടിലെ മൂന്ന് നഗരങ്ങളിൽ നടക്കുന്ന രാജ്യാന്തര ബലൂൺ ഫെസ്റ്റിവലിൽ സൗജന്യ പറക്കലിന് അവസരമൊരുക്കി വിയറ്റ് ജെറ്റ്.
ഇന്ത്യയ്ക്കും വിയറ്റ്നാമിനുമിടെ ജനുവരി 19 നകം വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്കാണ് ഹോട്ട് ബലൂണുകളിൽ സൗജന്യമായി പറക്കാൻ വിയറ്റ്ജെറ്റ് അവസരമൊരുക്കുന്നത്.
ഇതിനായി വിയറ്റ് ജെറ്റിൻ്റെ ഔദ്യോഗിക വെബ് സൈറ്റായ https://www.vietjetair.com വഴിയും വിയറ്റ് ജെറ്റ് മൊബൈൽ ആപ്പ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ബലൂൺ ഫെസ്റ്റിവൽ കേന്ദ്രങ്ങളിലെ വിയറ്റ് ജെറ്റ് ബൂത്തുകളിൽ യാത്രാ ടിക്കറ്റ്, ബോർഡിംഗ് പാസ്സ് എന്നിവയിൽ ഏതെങ്കിലും ഹാജരാക്കി സൗജന്യമായി ബലൂണിൽ പറക്കാം. ......
അങ്കമാലി : സീറോ മലബാർ സഭയുടെ മേജർ അതിരൂപതയിൽ ഏകീകൃത കുർബാന സമ്പൂർണ്ണമായി നടപ്പാക്കുക. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വിമത പുരോഹിതർ നടത്തുന്ന പൈശാചിക സമരത്തിൽ നിന്ന് സഭ വിശ്വാസികൾവിട്ട് നിൽക്കണമെന്ന ആവശ്യങ്ങൾ ഉയർത്തി മാർപാപ്പയെയും, സഭയെയും സ്നേഹിക്കുന്ന സഭ വിശ്വാസികൾ സഭവിരുദ്ധ സമരത്തിൽ പങ്കെടുക്കാതെ ഒഴിഞ്ഞ് നിൽക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു. ......
കാലടി : "സുസ്ഥിര ഭാവിക്ക് വേണ്ടിയുള്ള ആജീവനാന്ത പഠനം - പരിസ്ഥിതി, സമ്പദ്വ്യവസ്ഥ, സമൂഹം" എന്ന വിഷയത്തിൽ ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ ദീപം തെളിയിച്ച് സമ്മേളനം തിങ്കളാഴ്ച (ജനുവരി 6, 2024) ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ആത്മീയ നേതാവും എഴുത്തുകാരനുമായ പദ്മഭൂഷൺ കമലേഷ് ഡി പട്ടേൽ (ഡാജി) ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ജീവിതം മുന്നോട്ടുവെക്കുന്ന ആശ്ചര്യങ്ങളെ നേരിടാൻ നിരന്തരം പഠനം തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.
“ജീവിതത്തിലെ എല്ലാ പാഠങ്ങളും ആർക്കും നമ്മെ പഠിപ്പിക്കാൻ കഴിയില്ല. ......
കൊച്ചി: ഈ വര്‍ഷത്തെ ഹാര്‍മണി അന്തര്‍ദേശീയ അവാര്‍ഡ് ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദിനു സമ്മാനിക്കും. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ......
കൊച്ചി : 23ാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രവാസി ഭാരതി (കേരള) കര്‍മ്മശ്രേയസ് പുരസ്ക്കാരത്തിന് തെന്നിന്ത്യയിലെ പ്രമുഖ സര്‍വ്വകലാശാലയായ സംസ്കൃത സര്‍വ്വകലാശാല മുഖ്യകേന്ദ്രത്തിലെ സംഗീത വിഭാഗം വിദ്യാര്‍ത്ഥിനി കെ.എന്‍. റിദമോള്‍ അര്‍ഹയായി. രാജ്യസഭാ മുന്‍ ഡെപ്യൂട്ടിചെയര്മാന് പ്രൊഫ. ......
കൊച്ചി : കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസ്സാരവത്ക്കരിച്ച മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന പിൻവലിച്ച് പൊതു സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി .കുട്ടികളായാൽ പുകവലിക്കും എന്നും ഞാനും പുകവലിക്കാറുണ്ടെന്നുമുള്ള മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന ലഹരി ഉപയോഗത്തെ നിസ്സാരവത്കരിക്കുന്നതാണ്. കഞ്ചാവ് വലിക്കുന്നതിനെയാണ് മന്ത്രി പുകവലിയായി കാണുന്നത്.ലഹരിക്കെതിരെ കോടികൾ ചിലവഴിച്ച് ലഹരി വിരുദ്ധ പ്രവർത്തനം നടത്തുന്ന സർക്കാരിൻ്റെ പ്രതിനിധി തന്നെ ഇപ്രകാരം പറയുന്നത് നിരുത്ത രവാദിത്വമാണ്. ......
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോണ്‍ സാമുവലിന് ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്കാരം സമര്‍പ്പിച്ചു. വൈവിധ്യമാര്‍ന്ന ലോക സംസ്കൃതിയെ അടയാളപ്പെടുത്തുന്നതും സഞ്ചാരപ്രേമികളെ ലോകസഞ്ചാരത്തിന് പ്രേരിപ്പിക്കുന്നതുമായ സാഹിത്യരചനകള്‍ക്കാണ് 'ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്കാരം നല്‍കുന്നത്.
യാത്രകള്‍ പ്രത്യേകിച്ച് വിദേശ യാത്രകള്‍ മനുഷ്യനെ മറ്റൊരു മനുഷ്യനാക്കിമാറ്റുമെന്ന് ജോണ്‍ സാമുവല്‍ അഭിപ്രായപ്പെട്ടു. എറണാകുളം ഗ്രാന്റ് ഹോട്ടലില്‍ നടന്ന ക്രൂസ് കോണ്‍ക്ലേവില്‍ റോയല്‍ കരീബിയന്‍ ക്രൂസ് പ്രതിനിധി കിരണ്‍ പ്രകാശാണ് ജോണ്‍ സാമുവലിന് പുരസ്കാരം സമ്മാനിച്ചത്. ......
എറണാകുളം : യുവാകൾക്കിടയിൽ ഉപയോഗത്തിനായി രാസ ലഹരി കൊണ്ടുവരുന്നതായി ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 1.14 gm MDMA യുമായി പാലാരിവട്ടം, പള്ളിച്ചാമ്പിൽ റോഡ് ,വെളുത്തേടത്ത് വീട്ടിൽ അർജുൻ 30, എന്നയാളെയാണ് പിടികൂടിയത്. കലൂർ 600 നമ്പർ മെട്രോ പില്ലറിന് സമീപത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. ......
കോട്ടപ്പുറം : വൈപ്പിൻ - മുനമ്പം സംസ്ഥാന പാതയിൽ നടത്തിയ മനുഷ്യച്ചങ്ങല അധർമ്മത്തിനും അനീതിക്കും എതിരെയുള്ള പ്രതിഷേധമാണെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . വഖഫ് നിയമത്തിൻ്റെ പേരിൽ സ്വന്തം കിടപ്പാടത്തിൻ്റെ റവന്യൂ അവകാശങ്ങൾ നഷ്ടപ്പെട്ട മുനമ്പം - കടപ്പുറം ജനത നടത്തുന്ന നീതിക്കായുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈപ്പിൻ മുതൽ മുനമ്പം - കടപ്പുറം സമരപന്തൽ വരെ കോട്ടപ്പുറം - വരാപ്പുഴ രൂപത കളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയുടെ സമാപനത്തിൽ മുനമ്പം കടപ്പുറം സമരപന്തലിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .സമൂഹത്തിലെ പാവപ്പെട്ടവരോടും നീതി നിഷേധിക്കപ്പെടുന്നവരോടും പക്ഷം ചേരുവാനുള്ള മനുഷ്യരുടെ ഉള്ളിന്റെ ഉള്ളിലുള്ള നന്മയുടെ നീർപ്രവാഹമാണ് മനുഷ്യചങ്ങല . ......