കൊച്ചി : സീറോ മലബാർ സഭയുടെ കാനോനികനിയമങ്ങളെ ലംഘിക്കുന്ന വൈദീകർക്ക് കൂദാശ വിലക്ക് ഉൾപ്പെടെയുള്ള ശിക്ഷ നടപടി സ്വീകരിക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു.സഭ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാനക്ക് എതിര് നിൽക്കുന്ന വൈദീകരുടെ സാമ്പത്തിക സ്രോതസ് , മാവോയിസ്റ്റ് ബന്ധം,ഇടവക പള്ളികളിലെ സാമ്പത്തിക തിരിമറി എന്നിവയെ സംബദ്ധിച്ച് സർക്കാർ തലത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ചെയർമാൻ ഡോ. എം.പി ജോർജ് നയിക്കുന്ന ദ്വിദിന നിരാഹാര സമരം ആരംഭിച്ചു.എറണാകുളം വഞ്ചി സ്വക് യറിൽ നടക്കുന്ന സമരം സിഎൻഎ ഉന്നതാധികാര സമിതി അംഗം എം. ......
കൊച്ചി: എല്ലാ നവജാത ശിശുക്കളെയും അവര്‍ ജനിച്ച് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകുന്നതിന് മുമ്പു തന്നെ നിര്‍ബന്ധമായും കേള്‍വി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന് ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ ദേശീയ സമ്മേളനമായ എഒഐകോണ്‍ 25 ല്‍ ആദ്യ ദിവസം നടന്ന പ്രഭാഷണങ്ങളില്‍ പങ്കെടുത്ത ഇഎന്‍ടി വിദഗ്ദര്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ കേള്‍വിക്കുറവ് കണ്ടെത്താന്‍ കഴിയുന്ന സംവിധാനം ഇന്ന് നിലവിലുണ്ട്. ......
കൊച്ചി: 2024 ൽ വിയറ്റ് ജെറ്റ് സ്വന്തമാക്കിയത് പുതിയ 10 എയർക്രാഫ്റ്റുകൾ. ലോകത്തെ പ്രമുഖ വിമാന നിർമ്മാതാക്കളായ എയർ ബസിൽ നിന്ന് എ 321 നിയോ എ സി എഫ് ശ്രേണിയിൽപ്പെട്ട രണ്ട് വിമാനങ്ങൾ കൂടി സ്വന്തമാക്കിയതോടെയാണ് കഴിഞ്ഞ വർഷം വാങ്ങിയ വിമാനങ്ങളുടെ എണ്ണം പത്തായി ഉയർന്നത്. ......
വിവിധ മെട്രോസ്റ്റേഷനുകളില്‍ നിന്നുള്ള ഇലക്ട്രിക് ബസ് സര്‍വ്വീസ് അടുത്ത ആഴ്ച ആരംഭിക്കും. വിവിധ റൂട്ടുകളില്‍ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി.
ആലൂവ-ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളെജ്, ഹൈക്കോര്‍ട്ട്- എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര- കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട്് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ ഇലക്ട്രിക് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ......
കൊച്ചി: നാലര പതിറ്റാണ്ടിൻ്റെ പേരും പെരുമയുമായി ആലപ്പുഴ കാട്ടൂർ ഹെർക്കുലിസ് ജിം നാൽപ്പത്തിയഞ്ചാം വയസ്സിലേക്ക്.
ആഘോഷ പരിപാടികളുടെ ഭാഗമായി ഹെർക്കുലിസ് ജിമ്മിൻ്റെ നേതൃത്വത്തിൽ ജനുവരി 12 ന് കലവൂർ എൻ.ഗോപിനാഥ് ഇൻഡോർ സ്റ്റേഡിയത്തിൽ മിസ്റ്റർ ആൻഡ് മിസിസ്സ് ആലപ്പുഴ ബോഡി ബിൽഡിംഗ് ആൻഡ് ഫിസിക് ചാംപ്യൻഷിപ്പ് നടക്കും. ആലപ്പുഴ ഡിസ്ട്രിക്റ്റ് ബോഡി ബിൽഡിംഗ് അസ്സോസിയേഷനുമായി സഹകരിച്ചാണ് മത്സരം നടത്തുന്നത്.
മണ്ണഞ്ചേരി ഇൻസ്പെക്റ്റർ ഓഫ് പോലീസ് ടോൾസൻ ജോസഫ് ഉദ്ഘാടനം ചെയ്യും. ......
കൊച്ചി: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായി രണ്ട് യുവതികൾ കൊച്ചിയിലെ ലോഡ്ജിൽ നിന്നും പിടിയിൽ. ആലപ്പുഴ സ്വദേശിനി ഗായത്രി അനിൽകുമാർ (19), പത്തനംതിട്ട സ്വദേശിനി പി.ആർ. ......
കൊച്ചി : വിശുദ്ധ കുർബാനയുടെ പൗരോഹിത്യ വേഷം വിസ്മരിക്കുന്ന വിമത പുരോഹിതർ നടത്തുന്ന സമരാഭാസങ്ങളെ വിശ്വാസി സമൂഹം ചോദ്യം ചെയ്യാൻ മുന്നോട്ട് വരണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ.കത്തോലിക്ക സഭക്ക് എതിരായി സമരം ചെയ്യുന്ന സഭവിരുദ്ധരുടെ സമര പന്തൽ സന്ദർശിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ലേബലിൽ മൽസരിച്ച് വിജയിച്ച ജനപ്രതിനിധികൾ പരസ്യമായി സമരപന്തലിൽ എത്തിയത് അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണ്. ഇവരുടെ പാർട്ടി നിലപാട് ഇക്കാര്യത്തിൽ പൊതു സമൂഹത്തോട് വ്യക്തമാക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു.മാർപാപ്പയുടെ ചിത്രം സമര പന്തലിൽ വയ്ക്കുകയും കൽപ്പനകളെ ലംഘിക്കുന്ന വിമതരുടെ ഇരട്ടത്താപ്പ് തിരിച്ചറിയണം.സമൂഹത്തിൽ സഭയെകുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന സമരങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാർ സഭ സിനഡിന് നൽകിയ നിവേദനത്തിൽ സിഎൻഎ ചൂണ്ടിക്കാട്ടി.വൈദീക ജീവിതം തിരഞ്ഞെടുത്തപ്പോൾ സഭ അധികാരികൾക്ക് മുൻപാകെ നൽകിയ പ്രതിജ്ഞകൾ പാലിക്കാൻ കഴിയാത്തവർ മറ്റ് ജീവിത അന്തസ്കൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ......
കൊച്ചി : ജനുവരി 13 ന് തിങ്കളാഴ്ച ജവഹര്‍ലാല്‍ നെഹ്റു ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ മല്‍സരത്തിന്റെ ഭാഗമായി ഫുട്ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.30 നുശേഷം 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് പത്ത് സര്‍വീസുകള്‍ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ഉണ്ടാകും. ......
കൊച്ചി: ജനാധിപത്യ രാജ്യത്ത് പൊതു ഇടങ്ങളിൽ സമരം ചെയ്യാൻ പാടില്ലെന്നത് അംഗീകരിക്കാനാവില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പൊതു ഇടങ്ങൾ ഉള്ളിടത്തോളം സമരങ്ങളുമായി നിരത്തിലുണ്ടാകുമെന്നും ഷിയാസ് പറഞ്ഞു. ......
കൊച്ചി : ജൂനിയർ ചേംബർ ഇന്റർനാഷണൽ ( ജെസിഐ) ഇടപ്പളളിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ജോൺപോൾ എം ജെ ( പ്രസിഡൻ്റ്) ടൈജു തങ്കച്ചൻ (സെക്രട്ടറി), ശരത് കുറുപ്പ് (ട്രഷറർ), ആശ ജിൻസ് (വനിത വിഭാഗം ചെയർപേഴ്സൺ), അനന്യ ആൻ എബ്രഹാം (ജൂനിയർ വിഭാഗം ചെയർപേഴ്സൺ), ജോസ് ജോസഫ് (മുൻ പ്രസിഡൻ്റ്) രവി നമ്പൂതിരി, ജിൻസ് ജോർജ് (ഉപദേശകർ),എന്നിവർ ഉൾപ്പെടുന്ന ഭരണസമിതിയാണ് ചുമതലയേറ്റത്. ......