കൊച്ചി: സംസ്ഥാന വാഫി വഫിയ കലോല്‍സവത്തിന് ഇന്നലെ കളമശേരി സംറ ഇന്റര്‍ നാഷ്ണല്‍ കണ്വെന്ഷന് സെന്ററില്‍ പ്രൗഡോജ്വല തുടക്കം. സിഐസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹഖീം ഫൈസി അദൃശേരി അധ്യക്ഷത വഹിച്ച ചടങ്ങ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ചെയര്മാന് ഉദ്ഘാടനം ചെയ്തു. ......
മുനമ്പം: മുനമ്പം പ്രശ്ന പരിഹാരത്തിനുള്ള ജുഡീഷ്യൽ കമ്മീഷന്റെ രണ്ടാമത്തെ ഹിയറിങ് എറണാകുളം കളക്ടറേറ്റിൽ നടന്നു. ഭൂസംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് സീനിയർ അഭിഭാഷകനായ ജോർജ് പൂന്തോട്ടം ഹാജരായി. ......
കൊച്ചി : മെട്രോ ഇന്ന് രാജ്യത്തിന്റെ അഭിമാനകരമായ പദ്ധതിയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും പ്രവര്‍ത്തന ലാഭമുണ്ടാക്കുന്ന ഒരു സ്ഥാപനമായി കൊച്ചി മെട്രോയ്ക്ക്് മാറാന്‍ കഴിഞ്ഞത് അഭിമാനകരമാണ് എന്നും വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസ് കളമശേരി ബസ്സ്റ്റാൻഡിൽ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഒരിടത്തും മെട്രോ സാമ്പത്തികമായി ലാഭത്തില്‍ ഓടുന്നില്ല. എന്നാല്‍ മറ്റുപല ഘടകങ്ങളും പരിഗണിക്കുമ്പോഴാണ് ഇത്തരം പദ്ധതികള്‍ ലാഭത്തിലാണ് എന്ന് പറയാന്‍ കഴിയുക.. ......
കൊച്ചി : ലേണിംഗ് ഫ്രണ്ട്ലി എറണാകുളം ഡിസ്ട്രിക്റ്റ് പദ്ധതിയുടെ ഭാഗമായി കുട്ടികളിലെ പഠനവൈകല്യം കണ്ടെത്തുന്നതിന് സംഘടിപ്പിച്ച പരിശീന കോഴ്സ് പൂര്‍ത്തിയാക്കിയ എസ്.സി.എം.എസ് കോളജിലെ 50 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പനമ്പിള്ളി നഗര്‍ ചൈല്‍ഡ് കെയര്‍ സെന്ററില്‍ ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സിന്റെ ( ഐ.എ.പി) കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ് വിവിന് അബ്രാഹത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന് പ്രസിഡന്റ് റോട്ടേറിയന്‍ രാജേഷ് നായര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ......
കൊച്ചി: 23 കുട്ടികളും 23 സ്ത്രീകളും ഉൾപ്പെടെ 54 യാത്രക്കാരുമായി അപകടത്തിൽപ്പെട്ട ബോട്ടിലെ മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്.കവരത്തിയിൽ നിന്ന് സുഹേലി പാർ ദ്വീപിലേക്ക് പോയ മുഹമ്മദ് കാസിം എന്ന ബോട്ടിനെയാണ്. യാത്രയ്ക്കിടെ കാണാതായത്.ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്ന് സഹായ അഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് കൊച്ചിയിലെ കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്റ്റ് 12 ൻ്റെ നിർദ്ദേശപ്രകാരം കോസ്റ്റ് ഗാർഡ് കപ്പൽ സാക്ഷം നടത്തിയ തെരച്ചിലിൽ 14 ന് രാത്രിയാണ് ബോട്ടിനെ കണ്ടെത്തുന്നത്.കപ്പലിൽ ഉണ്ടായിരുന്ന കോസ്റ്റ് ഗാർഡ് സാങ്കേതിക സംഘത്തിൻ്റെ പരിശോധനയിൽ ബോട്ടിൻ്റെ എൻജിൻ ക്രാങ്ക് കെയ്സ് തകർന്നതായി സ്ഥിരീകരിച്ചു. ......
കൊച്ചി: മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ഹൈദരാബാദിലെ വിശ്വ സമുദ്ര ഗ്രൂപ്പ് എംഡിയായി ശിവദത്ത് ദാസിനേയും വൈസ് ചെയര്‍പേഴ്സണായി ലക്ഷ്മി പ്രിയദര്ശിനിചിന്തയേയും നീയമിച്ചതായി പ്രമോട്ടര്‍ ചെയര്മാന് ചിന്തശശിധര് അറിയിച്ചു.
ഫിക്കി നാഷണല്‍ എക്സിക്യൂട്ടീവിന്റെ ഭാഗമായ ശിവദത്ത്, യുണൈറ്റഡ് സ്പിരിറ്റ്സ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, ഭാരതി ആക്സ ലൈഫ് ഇന്‍ഷുറന്‍സ്, ടാറ്റ എഐഎ, റിലയന്‍സ് ക്യാപിറ്റല്‍, ഡി വൈ പാട്ടീല്‍ ഹെല്‍ത്ത്കെയര്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി മുന്‍കാലങ്ങളില്‍ സ്വന്തം സ്റ്റാര്‍ട്ട്-അപ്പ് ഇക്കോ സിസ്റ്റത്തിനപ്പുറം ആദ്യകാല നിക്ഷേപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐപിഒയ്ക്ക് മുമ്പുള്ള സ്വിഗ്ഗി ക്യാപ് ടേബിളിലെ നിക്ഷേപകരില്ഒരാളായിരുന്നു അദ്ദേഹം. ......
കൊച്ചി : കേരള സ്റ്റേറ്റ് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി ) പതിനേഴാം സംസ്ഥാന സമ്മേളനം 22 മുതൽ 24 വരെ വൈപ്പിനിൽ വെച്ച് പ്രകടനം, പൊതുസമ്മേളനം, സെമിനാർ , പ്രതിനിധി സമ്മേളനം , കലാപരിപാടികൾ തുടങ്ങിയ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
22 ന് വൈകിട്ട് നാലിന് പ്രകടനത്തിന് ശേഷം ഞാറക്കൽ എസ്എൻ.ആഡിറ്റോറിയം ഗ്രൗണ്ടിൽ നടക്കുന്ന പൊതു സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അദ്ധ്യക്ഷനായിരിക്കും.ടി രഘുവരൻ,കെ കെ.അഷറഫ്,കമലാ സദാനന്ദൻ,കെ എം. ദിനകരൻ,പി രാജു,ബാബുപോൾ,കെ ജി ശിവാനന്ദൻ,കെ എൻ ഗോപി,കെ എൽ ദിലീപ് കുമാർ.വി ഒ ജോണി എന്നിവർ പ്രസംഗിക്കും. ......
കൊച്ചി - വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായി യുവാവിനെ കൊച്ചി സിറ്റി പോലീസ് പിടികൂടി
തൃശൂർ കുറുക്കഞ്ചേരി നെടുപുഴ പള്ളിപ്പുറം വീട്ടിൽ പി.ബി സജീവൻ മകൻ 23 വയസ്സുള്ള നിർമൽ എന്ന ആളാണ് പിടിയിലായത്.ബാഹു. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ IPSന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അതിസ്ഥാനത്തിൽ ബഹു. ......
മഞ്ഞപ്ര - ചാലക്കുടി ഇടതുകര കനാലിൻ്റെ ഭാഗമായി വരുന്ന മഞ്ഞപ്ര പുല്ലത്താൻ കവല ( ഗവ. വെറ്റിനറി ഡിസ്പെൻസറി ) ഭാഗത്തെ കനാലിൽ പശുവിൻ്റെ ജഢം ഒഴുകിയെത്തി.
കഴിഞ്ഞ ചൊവ്വാഴ്ച (14) ഉച്ചയോടെയാണ് പശുവിൻ്റെ ജഢം ഈ ഭാഗത്തെ കനാലിൻ്റെ കലുങ്കിൽ കുടങ്ങി കിടന്നത്. ......
കൊച്ചി: ഗവേഷണം കർഷകർക്കും സമൂഹത്തിനും ഉപകരിക്കുന്നതാകണമെന്ന്
വെച്ചൂർ പശു സംരക്ഷണത്തിലൂടെ ശ്രദ്ധേയയായ ഡോ ശോശാമ്മ ഐപ്. കടൽ ജീവികളുടെ ജനിതക പഠനവുമായി ബന്ധപ്പെട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിക്കുന്ന വിന്റർ സ്കൂൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ഉൽപാദനം കൂട്ടുന്നതിനൊപ്പം, ജൈവവൈവിധ്യസംരക്ഷണത്തിനും ശാസ്ത്രജ്ഞർ പ്രാധാന്യം നൽകണം. ......