കൊച്ചി: സാംസ്കാരിക പൈതൃകങ്ങളെയും അവശിഷ്ടങ്ങളെയും സംരക്ഷിക്കുന്നതിനായി ചൈനയിൽ നടന്ന 9-ാമത് ദ സെന്റർ ഓഫ് ഹെവൻ ആൻഡ് എർത്ത് കൾച്ചറൽ ഹെറിറ്റേജ് അന്താരാഷ്ട കാർട്ടൂൺ മത്സരത്തിൽ ചിത്രകാരൻ സി.ബി. ഷിബുവിന് പുരസ്കാരം. ......
അങ്കമാലി : കാത്തലിക്ക് നസ്രാണി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഏകീകൃത കുർബാന അനുകൂല വിശ്വാസി നേതൃസംഗമം ഇന്ന് (28 ചൊവ്വ) അങ്കമാലിയിൽ നടക്കും.വൈകീട്ട് നാലിന് അങ്കമാലി സുരഭി (ലോഡ്ജ്) ഹാളിലാണ് നേതൃയോഗം. എറണാകുളം - അങ്കമാലി മേജർ അതിരൂപതയിലെ 16 ഫൊറോനകളിലെ പ്രതിനിധികളാണ് നേതൃയോഗത്തിൽ പങ്കെടുക്കുന്നത്. ......
കൊച്ചി: ഇന്ത്യയുടെ ആത്മീയതയോട് തനിക്ക് എപ്പോഴുമൊരു ആകര്‍ഷണീയത തോന്നിയിരുന്നതായി 'ഇക്കിഗായ്' സഹ- എഴുത്തുകാരന് ഫ്രാന്‍സെസ്ക് മിറാലെസ്. കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ആഥിതേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ലെ നിങ്ങളുടെ ജീവിതലക്ഷ്യം കണ്ടെത്തുക എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഈ സംവാദത്തില്‍ ഇക്കിഗായ് എന്ന പുസ്തകം എഴുതിയതിനെക്കുറിച്ചും ഇന്ത്യയുടെ ആത്മീയതയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും എഴുത്തുകാരന് പങ്കുവെച്ചു. ......
കൊച്ചി: ഭരണഘടനയെ ദുർബലപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ ഗാന്ധി സ്ക്വയറിൽ 'ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ സമ്മേളനം സംഘടിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടനയും ആശയ, ആദർശ മൂല്യങ്ങളും ഭരണകൂടം തന്നെ തകർക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്. മനുസ്മൃതിയിൽ അധിഷ്ഠിതമായ ഭരണഘടനയാണ് ഇന്ത്യക്ക് വേണ്ടതെന്ന നിലപാടാണ് ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കും. ......
കൊച്ചി - ജനദ്രോഹ നടപടികൾ കൊണ്ടും അഴിമതി കൊണ്ടും സംസ്ഥാനത്തിന് അപമാനമായി മാറിയ പിണറായി സർക്കാരിന് സംരക്ഷണ കവചം തീർക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
ബി ജെ പി എറണാകുളം ( സിറ്റി) ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ......
കൊച്ചി: ഡിജിറ്റല്‍ യുഗത്തില്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി വ്യക്തികള്‍ പോരാടണമെന്ന് സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍. 'എന്നില്‍ നിന്ന് ഡാറ്റ മോഷ്ടിക്കുന്ന ഒരു വെബ്സൈറ്റ് ബ്രൗസ് ചെയ്യുന്നതിനേക്കാള്‍ പ്രധാനമാണ് എന്റെ സ്വാതന്ത്ര്യം.' ജെയിന് സര്‍വ്വകലാശാലയില്‍ നടക്കുന്ന 'സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025'ല്‍ പങ്കെടുത്ത് 'ഡിജിറ്റല്‍ സൊസൈറ്റിയിലെ സോഫ്റ്റ്വെയറും സ്വാതന്ത്ര്യവും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എല്ലാവരും തങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി പോരാടണം. ......
കൊച്ചി: കോസ്റ്റ് ഗാർഡ് ഡയറക്റ്റർ ജനറലുൾപ്പെടെ ഒൻപത് സേനാംഗങ്ങൾക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകൾ.......
കൊച്ചി : കൊച്ചിയില്‍ അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കുവാനൊരുങ്ങി അസോസിയേഷന് ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് - ഇന്ത്യ (എഎച്ച്പിഐ). ജനുവരി 31, ഫെബ്രുവരി 1 തീയ്യതികളില്‍ കൊച്ചി ലേ മെറിഡിയനിലാണ് 'രോഗീ കേന്ദ്രീകൃത പരിചരണം; ഹോസ്പിറ്റല്‍ മാനേജ്മെന്റിലെ വിപ്ലവകരമായ മാറ്റങ്ങള്‍' എന്ന വിഷയത്തില്‍ അന്താരാഷ്ട്ര ദ്വിദിന കോണ്‍ക്ലേവ് സംഘടിപ്പിക്കപ്പെടുന്നത്.
കിംസ്ഹെല്‍ത്ത് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ ഡോ. ......
കൊച്ചി - ബി ജെ പി എറണാകുളം ( സിറ്റി) ജില്ലാ പ്രസിഡണ്ടായി അഡ്വ. കെ.എസ്. ഷൈജുവിനെയും എറണാകുളം ( നോർത്ത് ) ജില്ലാ പ്രസിഡണ്ടായി എം.എ.......
കൊച്ചി: കർഷക ഉൽപാദക കമ്പനികൾ, സ്വയം സഹായക സംഘങ്ങൾ, ചെറുകിട സംരംഭകർ എന്നിവരുടെ തദ്ദേശീയവും ശുദ്ധവുമായ ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങൾക്ക് വിപണി ലക്ഷ്യമിട്ടുള്ള മൂന്നാമത് ബയർ-സെല്ലർ സംഗമം കൊച്ചിയിൽ നടക്കും. ഫെബ്രുവരി ഒന്ന് മുതൽ മൂന്ന് വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന സ്ഥാപകദിനാഘോഷ മേളയിലാണ് സംഗമം.
കർഷക-സ്വയം സഹായ സംഘങ്ങൾക്ക് സൗജന്യമായി പങ്കെടുക്കാം. ......