കൊച്ചി: വിദ്യാര്‍ത്ഥികള്‍ ജീവിതത്തില്‍ റിസ്ക് എടുക്കാന്‍ തയ്യാറാകണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍.സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്നതിനു പകരം ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചും കമ്പനികള്‍ തുടങ്ങുന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ ചിന്തിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. ജെയിന് സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത് ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചയാണ്. ......
കോട്ടപ്പുറം : കോട്ടപ്പുറം രൂപതാംഗമായ ഫാ. പ്രവീൺ ഫ്രാൻസിസ് കുരിശിങ്കൽ റോമിലെ സെന്റ് ആൻസലം പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കൗദാശിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ......
കൊച്ചി: അംഗപരിമിതര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും അംഗപരിമിതിയുള്ളവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്സ്പോ (ജനുവരി 31) കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. വോല്‍ഷല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്നോളജീസ് ആണ് ഫെബ്രുവരി രണ്ട് വരെയുള്ള പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ......
കൊച്ചി : നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഫാബ്കോ ബയോ സൈക്കിൾ ബ്രഹ്മപുരത്ത് സ്ഥാപിച്ച അത്യാധുനിക ജൈവ മാലിന്യ സംസ്കരണ കേന്ദ്രം വലിയ വിജയമാണെന്ന് ദുബൈയിൽ നിന്നുള്ള ഉന്നത പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. ഇവിടുത്തെ പുഴു അടിസ്ഥാനത്തിലുള്ള മാലിന്യസംസ്കരണ സാങ്കേതിക വിദ്യയായ ബ്ലാക്ക് സോൾജിയർ ഫ്ളൈ (ബി.എസ്.എഫ്) ഇത്തരത്തിൽ പര്യാപ്തമായ സംവിധാനമാണെന്ന് പ്രതിനിധി സംഘം പറഞ്ഞു. കഴിഞ്ഞ ദിവസം ബ്രഹ്മപുരത്തെ സംസ്കരണ കേന്ദ്രം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു സംഘം. ......
കൊച്ചി : എച്ച്പി ഇന്ത്യയുടെ സൗത്ത് ഇന്ത്യയിലെ ആദ്യ എച്ച്പി എസ്എംബി കണക്ട് സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എച്ച്പി ഇന്ത്യ സെയില്‍സ് പ്രൈ.ലി. ......
കൊച്ചി : കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന അലി എന്ന സംരംഭകനെ ഹണിട്രാപ്പിലൂടെ വൻ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കി എന്ന് പരാതി. മൂന്ന് സ്ത്രീകൾ ഉൾപ്പെടുന്ന അഞ്ചംഗ സംഘം ചേർന്നാണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. ......
കൊച്ചി: ഗൂഗിള്‍ ഗ്ലാസ് അടക്കമുള്ള സാങ്കേതിക ഉപകരണങ്ങളോട് ഭ്രമം കാണിക്കരുതെന്ന് കൊച്ചി മുസിരിസ് ബിനാലെയുടെ സഹസ്ഥാപകന്‍ ബോസ് കൃഷ്ണമാചാരി. ഇത്തരം സാങ്കേതികവിദ്യകള്‍ പുതിയ തലമുറയുടെ ഭാവനാലോകം ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ......
കൊച്ചി: ഇന്റര്‍നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (ഐഎസ്ഡിസി) യുകെയിലെ വേള്‍ഡ് ഡിസൈന്‍ കൗണ്‍സിലുമായി (ഡബ്ല്യുഡിസി) സഹകരിച്ച് ആഗോള ക്രിയേറ്റീവ് സ്കില്ലിംഗ് സംരംഭമായ 'ഫ്യൂച്ചര്‍ ക്രിയേറ്റീവ് മൈന്‍ഡ്സ് പ്രോഗ്രാമിന് അപേക്ഷിക്കാന്‍ ഇന്ത്യന്‍ സ്കൂളുകളെ ക്ഷണിച്ചു.
6 മുതല്‍ 12 വരെയുള്ള ഗ്രേഡുകളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള, ഫ്യൂച്ചര്‍ ക്രിയേറ്റീവ് മൈന്‍ഡ്സ് പ്രോഗ്രാം ഇന്ററാക്ടീവ് മൊഡ്യൂളുകള്‍, അന്തര്‍ദേശീയ വിദഗ്ധര്‍ നയിക്കുന്ന മാസ്റ്റര്‍ക്ലാസ്സുകള്‍, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലേക്കുള്ള എക്സ്പോഷര്‍ എന്നിവയിലൂടെ ഡിസൈന്‍ ചിന്തയ്ക്കും നവീകരണത്തിനും ഊന്നല്‍ നല്കുന്നു. ഇന്ത്യന്‍ പാഠ്യപദ്ധതിയുമായി യോജിപ്പിച്ച് ആഗോള വിഭവങ്ങളിലേക്ക് പ്രവേശനം നല്‍കുന്നതിലൂടെ, ദേശീയ വിദ്യാഭ്യാസ നയ ചട്ടക്കൂടുകളേയും സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഡിസൈന്‍ തിങ്കിംഗും ഇന്നൊവേഷനും ഉള്‍പ്പെടുത്താനുള്ള സമീപകാല സിബിഎസ്ഇ ഉത്തരവിനെയും പ്രോഗ്രാം പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. ......
കൊച്ചി: ക്ലിയോസ്പോര്‍ട്സ് സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ മൂന്നാം പതിപ്പിന്റെ പ്രചരണാര്‍ത്ഥം റോഡ് ഷോ സംഘടിപ്പിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന റോഡ് ഷോ ഒളിമ്പ്യനും റേസ് ഡയറക്ടറുമായ ആനന്ദ് മെനെസസും ക്ലിയോസ്പോര്‍ട്സ് ഡയറക്ടര്‍ അനീഷ് പോളും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു.
ടീം പിഎന്‍ആര്‍, സ്റ്റേഡിയം റണ്ണേഴ്സ്, ലെമണ്‍ ട്രീ ക്ലബ് എന്നിവയുള്‍പ്പെടെ പ്രമുഖ റണ്ണിംഗ് ക്ലബ്ബുകള്‍ റോഡ് ഷോയില്‍ സജീവമായി പങ്കെടുക്കുകയും മാരത്തോണിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ......
കൊച്ചി: കൂന്തലിന്റെ (ഇന്ത്യൻ സ്ക്വിഡ്) ജനിതക പ്രത്യേകതകൾ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മനുഷ്യരുമായുള്ള ജനിതകസാമ്യം, പരിണാമബന്ധങ്ങൾ എന്നിവയിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന നേട്ടമാണിത്. ......