കൊച്ചി- പിണറായി സർക്കാരിന്റെ കീഴിൽ സംസ്ഥാനം പ്രതിദിനം നാശത്തിന്റെ പടുകുഴിയിലേക്കാണ് പോയ്ക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
കൊച്ചി: ആഗോള ടെക് കമ്പനിയായ ഷവോമി ഇന്ത്യയില്‍ പ്രീമിയം സര്‍വീസ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും പുതിയ സര്‍വീസ് സെന്റര്‍ ആരംഭിച്ചു.രാജ്യത്തുടനീളം 100 പ്രീമിയം സര്‍വീസ് സെന്ററുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. തിരുവനന്തപുരം, മധുരൈ നഗരങ്ങളില്‍ സെന്ററുകള്‍ തുറന്നതോടൊപ്പം പാറ്റ്ന, ഗാസിയാബാദ്, ബെംഗളൂരുവിലെ രണ്ടാമത്തെ സെന്റര്‍ എന്നിവ അടുത്ത ആഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ......
കാക്കനാട്: ഭാരതത്തിലെ മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവും ചങ്ങനാശേരി അതിരൂപതാംഗവുമായ ഷെവലിയർ പ്രഫ. ജെ.......
കൊച്ചി : കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ (കുസാറ്റ്) വിദ്യാർത്ഥികളും, കുസാറ്റ് സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്ററായ CITTIC ഉം സംയുക്തമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാർത്ഥി സംഘടിത ഹാക്കത്തോണായ മേക്ക്-എ-ടൺ 8.0 എട്ടാം പതിപ്പ് ഫെബ്രുവരി 21ന് സെമിനാർ കോംപ്ലക്സിൽവച്ച് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം. ......
കൊച്ചി : മേയറുടെ 50 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി "ടോക്ക് വിത്ത് മേയര്‍" , "അദാലത്ത്" എന്നീ ജനകീയ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 23 ന് രാവിലെ 10.30 ന് എറണാകുളം ടൗണ്‍ഹാളില്‍ വെച്ച് നടത്തുമെന്നും ഫെബ്രുവരി 21 വരെ ലഭിക്കുന്ന അപേക്ഷകൾ ആയിരിക്കും ഫയൽ അദാലത്തിൽ പരിഗണിക്കുക എന്നും കൊച്ചി മേയർ അഡ്വ. മിനിമോൾ.വി.കെ അറിയിച്ചു. ......
കൊച്ചി: മറ്റ് തൊഴിൽ മേഖലകളിൽ നിന്നും വ്യത്യസ്തമായി നിർമ്മിത ബുദ്ധിയുടെ വരവോടെ കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിക്കുമെന്ന് കൊച്ചിയിൽ സമാപിച്ച അഗ്രി നെക്സ്റ്റ് ഉച്ചകോടി അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ കേര പ്രോജക്ടിനു കീഴിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ, കൃഷിവകുപ്പ്, ലോക ബാങ്ക് എന്നിവർ സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
ഉച്ചകോടിയിൽ പങ്കെടുത്ത വിവിധ കാർഷികോത്പാദക സംഘങ്ങ (എഫ് പി ഒ) ളുമായി 50സ്റ്റാർട്ടപ്പുകൾ കരാറിൽ ഏർപ്പെട്ടു.
കാര്‍ഷികമേഖലയില്‍ കൂടുതല്‍ നിക്ഷേപം വരുന്നതിനും വൈവിധ്യമാര്‍ന്ന വിളകള്‍ കൃഷി ചെയ്യുന്നതിനും സാങ്കേതിക വിദ്യയുടെ ഉപയോഗം സഹായിക്കുമെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള പ്രൊജക്ട് ഡയറക്ടര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ......
കൊച്ചി: ന്യൂ ട്രെൻഡ്സ് ഇൻ അപ്ലൈഡ് കെമിസ്ട്രി (NTAC 2026) എന്ന വിഷയത്തിൽ തേവര സേക്രഡ് ഹാർട്ട് കോളേജിൽ നടന്ന 24-ാമത് പ്രൊഫ. കെ വി തോമസ് എൻഡോവ്മെൻ്റ് സെമിനാറും അഞ്ചാമത് അന്താരാഷ്ട്ര കോൺഫറൻസും പുതിയ കാല ചർച്ചകളിൽ ശ്രദ്ധേയമായി
ഓട്ടോണമസ് രസതന്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിലാണ് പരിപാടി ആരംഭിച്ചത് ഡിഎസ്ഐആർ സെക്രട്ടറിയും സിഎസ്ഐആർ ഡയറക്ടർ ജനറലുമായ ഡോ. ......
കൊച്ചി: സംസ്ഥാനത്തെ നിക്ഷേപക സൗഹൃദാന്തരീക്ഷം പരമാവധി പ്രയോജനപ്പെടുത്തി നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച 'ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ നിര്‍മ്മാണം തുടങ്ങിയത് 54,908.22 കോടി രൂപയുടെ പദ്ധതികളാണെന്ന് വ്യവസായമന്ത്രി പി രാജീവ് അറിയിച്ചു. ആകെ ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങളിൽ ഭൂമി ലഭ്യമായവയുടെ നാല്പത് ശതമാനത്തിലധികമാണ് യാഥാര്‍ത്ഥ്യമായ നിക്ഷേപങ്ങള്‍.
കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ ആഗോളതലത്തിൽ ഉയർത്തിക്കാട്ടാൻ സഹായിച്ച ഈ സംഗമത്തിലൂടെ 449 നിക്ഷേപകരില്‍ നിന്നായി 1,81,209 കോടി രൂപയുടെ നിക്ഷേപ താല്പര്യ പത്രങ്ങളാണ് (ഇഒഐ) സർക്കാരിന് ലഭിച്ചത്. ......
കൊച്ചി: സംസ്ഥാനത്ത് കാലാവസ്ഥാനുസൃത കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതികവിദ്യ ഉപയോഗിച്ച് കർഷകരുടെയും കർഷക സംരംഭകരുടെയും വരുമാനം വർധിപ്പിക്കുന്നതിനായുള്ള പ്രായോഗിക മാർഗദർശനം നല്കുന്നതിനുമായി കൊച്ചിയിൽ നടത്തിയ കേര അഗ്രിനെക്സ്റ്റ് സമ്മിറ്റ്-2026 നൂതനാശയങ്ങളും പുതു നിർദ്ദേശങ്ങളും കൊണ്ട് സമ്പന്നമായി. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന 'കേര' പദ്ധതിയുടെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സമ്മിറ്റിൽ ഉയർന്നു വന്ന നൂതന ആശയങ്ങൾ പ്രൊഡക്ടുകളാക്കി മാറ്റി കൃഷിയിടങ്ങളിൽ ട്രയൽ റൺ നടത്തുന്നതിനായുള്ള സാങ്കേതിക സഹകരണ കരാറുകളിൽ അമ്പതോളം കർഷകരും സ്റ്റാർട്ടപ്പ് പ്രതിനിധികളും ഒപ്പുവെച്ചു.നാല് മേഖലാ തലങ്ങളിൽ നടത്തിയ ശില്പശാലകളിൽ നിന്നും ഉയർന്നു വന്ന കർഷക പ്രശ്നങ്ങൾ പരിഹരിക്കാനുതകുന്ന ആശയങ്ങളെ ക്രോഡീകരിക്കുന്നതിനായാണ് കർഷകരും കർഷക സംരംഭകരും ഉൾപ്പെടെയുള്ള ആയിരത്തോളം പേർ സമ്മിറ്റിൽ പങ്കെടുത്തത്. ......