
അമ്പലങ്ങളിൽ പ്രവേശിക്കുമ്പോൾ ഉടുപ്പഴിക്കണം എന്ന നിബന്ധന ഒഴിവാക്കണമെന്ന ശ്രീനാരായണ ധർമ്മസംഘം നിലപാടിനെ അനുകൂലിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി.
തിരക്കുള്ള ക്ഷേത്രങ്ങളിൽ ഉടുപ്പഴിച്ച് തിക്കിയും തള്ളിയും സ്ത്രീ പുരുഷ ഭേദമെന്യേ വിയർത്തു കുളിച്ചു കയറുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും, അത് അനാചാരം ആണെന്നും
പാർട്ടി പ്രസിഡൻറ് കെ എസ് ആർ മേനോൻ പറഞ്ഞു.
"ഓരോ അമ്പലത്തിലും ഉള്ള ആചാരം ഓരോ തരത്തിലാണ് എന്ന് പറഞ്ഞു ഇത്തരം കാര്യങ്ങളെ ന്യായീകരിക്കാൻ പാടുള്ളതല്ല. ഉദാഹരണത്തിന് ആലുവ പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ മുതുകത്ത് കൊളുത്ത് ഇട്ടുള്ള തൂക്കം ഭക്തജനങ്ങൾ തന്നെ തീരുമാനിച്ചു നിർത്തിയത് നമ്മൾ ഓർക്കണം" .
ഈ വിഷയത്തിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദയുടെ നിലപാടിനെ താൻ അനുകൂലിക്കുന്നുവെന്നും, ഇത് തന്റെ വ്യക്തിപരമായ നിലപാടാണെങ്കിലും അതിlനെ ആയിരക്കണക്കിന് ഹിന്ദുക്കൾ പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അധികമായും കേരളത്തിൽ മാത്രമുള്ള ഈ കീഴ് വഴക്കം മാറ്റാൻ ചർച്ചകൾ നടത്താൻ ദേവസ്വം ബോർഡ് മുൻകൈയെടുക്കണമെന്നു കുറുമശ്ശേരി അരക്കുളങ്ങര ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ കൂടിയായ മേനോൻ പറഞ്ഞു.
"പക്ഷേ ശ്രീനാരായണഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവല്ല എന്ന് സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന തീർത്തും അബദ്ധമായി പോയി. ......
കൊച്ചി: മഹാത്മാഗാന്ധിയാണ് തന്നെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിത്വമെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാഭായ്. ഡിസിസിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സബർമതി പഠനഗവേഷണ കേന്ദ്രം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. ......
കൊച്ചി: പുതുവർഷത്തിലെങ്കിലും ജനങ്ങളെ കബളിപ്പിക്കുന്നത് നിർത്താൻ മേയർ തയാറാകണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഉമാ തോമസ് എംഎൽഎയ്ക്ക് നേരിട്ട ദാരുണമായ അപകടത്തിൽ നിന്ന് മുഖം രക്ഷിക്കാൻ സ്വയം ശ്രമിക്കുന്ന മേയർ കൂടുതൽ അപഹാസ്യനാകരുത്. ......
ആലുവ: ചുണങ്ങംവേലി- കീഴ്മാട് തറയില്‍വീട്ടില്‍ പരേതനായ ജോസഫ് മകന് ജിമ്മി (70) നിര്യാതനായി. സംസ്കാരം ഇന്ന് (വെള്ളി) ചുണങ്ങംവേലി സെന്റ്ജോസഫ് പള്ളി സെമിത്തേരിയില്‍. ......
കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ച് ഉമാ തോമസ് എംഎൽഎക്ക് ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് കൊച്ചിൻ കോർപ്പറേഷൻ മേയർക്കും ജിസിഡിഎ ചെയർമാനും സിറ്റി പൊലീസ് കമ്മീഷണർക്കും കോർപ്പറേഷന്റെയും ജിസിഡിഎയുടെയും സെക്രട്ടറിമാർക്കെതിരെയും കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അപകടത്തിലേക്ക് വഴിവെച്ചത് കോർപ്പറേഷന്റെയും ജിസിഡിഎയുടെയും വീഴ്ചകളാണ്. ......
കൊച്ചി: വനംവകുപ്പും എറണാകുളം പ്രസ് ക്ലബുമായി സഹകരിച്ച് മാധ്യമപ്രവർത്തകർക്കായി ത്രിദിന പ്രകൃതിപഠന ക്യാംപ് സംഘടിപ്പിച്ചു. പാമ്പാടും ഷോലെയിൽ നടന്ന ക്യാംപ് അസി.വൈൽഡ് ലൈഫ് വാർഡൻ അനന്ത പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: ലൈഫ്ലോംഗ് ലേണിംഗ്, സുസ്ഥിര ഭാവി എന്ന വിഷയത്തില്‍ കാലടിയിലെ ആദി ശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി ത്രിദിന ആഗോള കോണ്‍ഫറന്‍സ് സംഘടിപ്പിക്കും. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാലടി ക്യാമ്പസില്‍ ജനുവരി 6, 7, 8 തീയതികളിലാണ് പരിപാടി. ......
കൊച്ചി : ഇന്ത്യൻ ഫാഷൻ ഫെയറിന്റെ മൂന്നാം പതിപ്പായ 'ബോഡികെയർ ഐഎഫ്എഫ് ഫാഷൻ എക്സ്പോ-2025' ജനുവരി 7 മുതൽ 9 വരെ അങ്കമാലിയിലെ അഡ്ലക്സ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കും. ജനുവരി ഏഴിന് രാവിലെ 11 മണിക്ക് സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എക്സ്പോ ഉദ്ഘാടനം ചെയ്യും. ......
കൊച്ചി: (02.01.2025) മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോണ്‍ സാമുവലിന് ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്കാരം. ജനുവരി അഞ്ചിന് രാവിലെ 11 ന് എറണാകുളം ഗ്രാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിച്ചിരിക്കുന്ന ക്രൂസ് കോണ്‍ക്ലേവില്‍ റോയല്‍ കരീബിയന്‍ ക്രൂസ് പ്രതിനിധി കിരണ്‍ പ്രകാശ് പുരസ്കാരം സമ്മാനിക്കും. ചടങ്ങില്‍ ചലച്ചിത്ര, ടി.വി താരം അനീഷ് രവി അധ്യക്ഷത വഹിക്കും. ......