എറണാകുളം : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടത്തപ്പെടുന്ന വൃത്തി 2025 ദി ക്ലീൻ - കേരളാ കോൺക്ലേവിനോടനുബന്ധിച്ച് ശുചിത്വ മിഷൻ്റെ ആഭിമുഖ്യത്തിൽ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു. ശിൽപശാല മാലിന്യമുക്ത നവകേരളം കോ.കോർഡിനേറ്റർ കെ.കെ രവി ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കോളോപ്രൊക്ടോളജിയുടെ പത്താമത് ശസ്ത്രക്രിയാവിദഗ്ധരുടെ അന്തര്‍ദേശിയ സമ്മേളനം 'വേള്‍ഡ്കോണ്‍ 2025' ഏപ്രില്‍ മൂന്ന് മുതല്‍ ആറു വരെ കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിപിഎസ് ലേക്ഷോര് ഹോസ്പിറ്റല്‍ മിനിമലി ഇന്‍വേസീവ് സര്‍ജറി വിഭാഗം, കീഹോള്‍ ക്ലിനിക്, വെര്വന്ഡന് ഇന്‍സ്റ്റിറ്റ്യൂട്ട്, അസോസിയേഷന് ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ കേരള ഘടകം എന്നിവ സംയുക്തമായാണ് നാലു ദിന സമ്മേളനം സംഘടിപ്പിക്കുന്നത്. ......
എറണാകുളത്ത് മദ്യലഹരിയിൽ പൊലീസിനെ കയ്യേറ്റം ചെയ്ത യുവതിയും സുഹൃത്തും അറസ്റ്റിൽ. നേപ്പാൾ സ്വദേശിനി ഗീതയും ആൺസുഹൃത്തുമാണ് പിടിയിലായത്.......
കൊച്ചി: അമച്വര്‍ ക്രിക്കറ്റിനെ പ്രോത്സാഹിപിക്കുന്നതിനായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം എ.ബി ഡിവില്ലേഴ്സ് ബ്രാന്‍ഡ് അംബാസിഡറായിട്ടുള്ള ലാസ്റ്റ് മാന്‍ സ്റ്റാന്‍ഡ്സ് ക്രിക്കറ്റ് ഇനി കേരളത്തിലും സജീവമാകും. കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചിയുടെ ഔദ്യോഗിക ടീമായ കൊച്ചി ബ്ലൂടൈഗേഴ്സിന്റെ ആഭിമുഖ്യത്തിലാണ് ലാസ്റ്റ് മാന്‍ സ്റ്റാന്‍ഡ്സ് ടി20 ലീഗ് കേരളത്തില്‍ നടക്കുക. ......
കൊച്ചി: പ്രമുഖ ടെക്സ്റ്റൈല്‍ റീട്ടെയില്‍ സ്റ്റോറായ കോട്ടണ്‍ ഫാബ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ ഷോറും തുറന്നു. മുന്‍ നിര ലോകോത്തര ബ്രാന്‍ഡുകളും ഫാഷന്‍ ആക്സസറീസും ലഭ്യമാകുന്ന ഷോറൂംമഹാരാജാസ് കോളജ് ഗ്രൗണ്ടിനുസമീപം പി.ടി ഉഷ റോഡില്‍ പ്രമുഖ ഫിലിം ഫാഷന്‍ ഡിസൈനര്‍ സമീറ സനീഷ് ഉദ്ഘാടനം ചെയ്തു. ......
കേരള മർച്ചന്റ്സ് ചേംബർ ഓഫ് കോമേഴ്സ് ഇഫ്താർ സംഗമം നടത്തി. കലൂരിലുള്ള കൊച്ചിൻ കോ-ഓപ്പറേറ്റിവ് ബാങ്ക് കോൺഫറൻസ് ഹാളിൽ നടന്ന സംഗമത്തിൽ KMCC പ്രസിഡന്റ് ശ്രീ. ......
കൊച്ചി: 2014ൽ പുറത്തിറങ്ങിയ G.O:10/2014/BCDD(A) ഉത്തരവിലൂടെയാണ് കേരളത്തിലെ ലാറ്റിൻ കത്തോലിക്ക & ആംഗ്ലോ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സംവരണം 3% ആയി പ്രൊഫഷണൽ കോളേജുകളിലും, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലും ഉയർത്തിയത്. എന്നാൽ പ്രൊഫഷണൽ പിജി കോഴ്സുകളിൽ, മേൽ പറഞ്ഞ G.O നടപ്പാക്കിയില്ല. ......
മൂവാറ്റുപുഴ : ഇന്ന് രാവിലെ കടാതി ആനിക്കാവിള കോളനിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്
ആനിക്കാവിള കോളനിയിൽ താമസിക്കുന്ന വടക്കേക്കര വീട്ടിൽ ശ്യാം പി ശശിക്കെതിരെ
കേസെടുത്തത്.എക്സൈസിനെ കണ്ട സമയം ശ്യാം ഓടിരക്ഷപ്പെട്ടു. ശ്യാമിന്റെ വീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 105 ഗ്രാം കഞ്ചാവും, MDMA
വലിക്കുവാൻ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബുകളും, 44 സെൻറീമീറ്റർ നീളമുള്ള മൂർച്ചയേറിയ കഠാരയും കണ്ടെടുത്തിട്ടുണ്ട്. ......
കൊച്ചി: ആഗോള സ്വർണാഭരണ രംഗത്ത് ഡിസൈനിംഗ്, മാനുഫാക്ച്ചറിംഗ്, ഹോൾസെയിൽ എക്സ്പോർട്ട് എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച, കണ്ണൂർ സ്വദേശികളായ ദിനേഷ് കാമ്പ്രത്ത്, അനിൽ കാമ്പ്രത്ത്, മനോജ് കാമ്പ്രത്ത്, കൃഷ്ണൻ കാമ്പ്രത്ത് എന്നിവർ റീട്ടെയിൽ വ്യാപാരരംഗത്ത് ചുവടുറപ്പിക്കുന്നു. 'വിൻസ്മേര' എന്ന ബ്രാൻഡിലൂടെ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി രണ്ടു വർഷത്തിനുള്ളിൽ 20 ജ്വല്ലറി സ്റ്റോറുകളും ഫാക്ടറികളും തുറക്കുമെന്ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ......
കൊച്ചി: പ്രമുഖ ശിശു സംരക്ഷണ ഉല്‍പ്പന്ന റീട്ടെയിലറായ പോപ്പീസ് ബേബി കെയര്‍ കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം കരമനയില്‍ പുതിയ സ്റ്റോര്‍ തുറന്നു. ......