കൊച്ചി : പരമ്പരാഗത കലയുടെ ചാരുത നിലനിർത്തി, ആധുനിക ശൈലിയെ സമന്വയിപ്പിച്ച് പ്രകൃതിദത്ത മാധ്യമങ്ങളിൽ വരയുടെ വിസ്മയങ്ങളൊരുക്കിയ ശ്രീജ കളപ്പുരയ്ക്കൽ ചിരട്ടകളിൽ രചിച്ച ചിത്രങ്ങളുടെ പ്രദർശനം - 'ശരറാന്തൽ'ഏപ്രിൽ 9 മുതൽ 13 വരെ ഫോർട്ട് കൊച്ചി ഡേവിഡ് ഹാൾ ആർട്ട് കഫേയിൽ നടക്കും.
അതി സൂക്ഷ്മവും സങ്കീർണവുമായി ചിരട്ടകളുടെ ഉൾവശത്തായി വരച്ച ശ്രീജയുടെ പുതിയ പെയിന്റിങ്ങുകൾ 'ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ' എന്ന ആശയത്തിലുള്ളവയാണ്. 1960 നും 1990നും ഇടയിലുള്ള നല്ല ഓർമ്മകളും ദൃശ്യങ്ങളുമാണ് ചിത്രങ്ങളായി പുനഃസൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ......
കൊച്ചി : ഡോ ഇമെൽഡ ജോസഫിൻ്റെ ഇമ തുറന്ന് എന്ന കവിതാ സമാഹാരം സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ പ്രകാശനം ചെയ്തു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സെക്രട്ടറി ഇ എം ഹരിദാസ് പുസ്തകം ഏറ്റുവാങ്ങി. ......
കൊച്ചി: മയക്കുമരുന്നിനെതിരെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ കാക്കനാട് യൂണിറ്റും ഇൻഫോപാർക് പോലീസും സംയുക്തമായി ലഹരിവിരുദ്ധ കൂട്ടായ്മ നടത്തി. കാക്കനാട് ഇടച്ചിറ ജംഗ്ഷനിൽ നടന്ന കൂട്ടായ്മ കേരള ഹോട്ടൽ & റസ്റ്റോറന്റ് സംസ്ഥാന പ്രസിഡൻ്റ് ജി. ......
കൊച്ചി : വൈദ്യശാസ്ത്ര രംഗത്തുണ്ടാകുന്ന ആധുനിക ചികില്‍സാ രീതികള്‍ സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാകണമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ മാനേജിംഗ് ഡയറക്ടര്‍ ഡോ ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കാന്‍സറിനെതിരെയുള്ള ആധുനിക ചികില്‍സയായ കാര്‍-ടി സെല്‍ തെറാപ്പിയുമായി ബന്ധപ്പെട്ട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓങ്കോളജി ആന്റ് ക്ലിനിക്കല്‍ ഹെമറ്റോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ' ക്യുറാ ഇമ്മ്യൂണിസ് '' കാര്‍ടി സെല്‍ തെറാപ്പി നാഷണല്‍ കോണ്‍ക്ലേവ് എറണാകുളം ക്രൗണ്‍പ്ലാസയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ ദിവ്യ എസ്.അയ്യര്‍. ......
കൊച്ചി: ലോകോത്തര നിലവാരമുള്ള വ്യാവസായികാധിഷ്ടിത വിദ്യാഭ്യാസം, വിദ്യാര്‍ത്ഥികളെ തൊഴില്‍ അവസരങ്ങളുമായി ബന്ധിപ്പിക്കുക, സംരംഭകത്വം വളര്‍ത്തുക, സ്ത്രീ ശാക്തീകരണം, സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്നിവയിലൂടെ കേരളത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ഫ്യൂച്ചര്‍ കേരള മിഷന് കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജെയിന് സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 -ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് വിഭാവനം ചെയ്തതാണ് പദ്ധതി. ......
കോട്ടപ്പുറം: ജബൽപൂരിയിൽ ക്രൈസ്തവ സഭാധികാരികൾക്ക് നേരെ ഉണ്ടായ അക്രമണങ്ങളിൽ കോട്ടപ്പുറം രൂപത രാഷ്ട്രീയകാര്യ സമിതി പ്രതിഷേധിച്ചു. കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള, പ്രത്യേകിച്ച് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ അപലപനീയമാണെന്നും ആവർത്തിക്കാതിരിക്കാൻ ഭരണകൂടങ്ങൾ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു. ......
ആലപ്പുഴ : ഹരിതകർമ്മസേന നാടിന്റെ ആരോഗ്യസേനയാണെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. ആലപ്പുഴയെ സമ്പൂർണ്ണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.ദൈവത്തിന്റെ സ്വന്തം നാടാക്കി ഇന്ന് കേരളത്തെ നിലനിർത്തുന്നത് ഹരിത കർമ്മ സേനയാണ്. ......
കൊച്ചി: എറണാകുളം കരയോഗത്തിന്റെ ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാവ്യാഞ്ജലി ശ്രദ്ധേയമായി. ടി ഡി എം ഹാളിൽ നടന്ന കാവ്യാഞ്ജലി കേരള സാഹിത്യവേദി പ്രസിഡന്റ് ജി കെ പിള്ള തെക്കേടത്ത് നിയന്ത്രിച്ചു. ഡോ.പൂജ ബാലസുന്ദരം,ഡോ.സംഗീത പൊതുവാള്,കെ.ലളിത വൈക്കം,ഡോ.സംഗീത പൊതുവാള്,ഡോ.നിലീന,സത്കല വിജയന്,ശ്രീജ അനില്‍കുമാര്‍ ,ഡോ.ആര് രവീന്ദ്രന് നായര്‍,കെ.എസ്.ആശാലത ,ഡോ.ഇമെല്‍ഡ ജോസഫ്, ഷാജി ഇടപ്പള്ളി, ശ്രീകല സുഖാദിയ,ശാന്ത രവീന്ദ്രന്,സ്വപ്ന എം എസ്, പ്രശാന്ത് വിസ്മയ ,ഹൈമ ഉണ്ണി,എരൂര്‍ കൊച്ചനിയന്, ദീപാകുമാര്‍,അക്ബര്‍ റുക്കിയ, പാലോട്ട് ജയപ്രകാശ്, ശ്രീവല്ലഭന്നായര്, കല്പകം സോമരാജ്,ഏലിയാസ് മുട്ടത്ത് എന്നിവര്‍ കവിത അവതരിപ്പിച്ചു. ......
കൊച്ചി: സൊസൈറ്റി ഓഫ് കൊറോണറി സർജൻസ് - ഇന്ത്യ (എസ്സിഎസ്) യുടെ നാലാമത് വാർഷിക സമ്മേളനം കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ ആരംഭിച്ചു.
കൊറോണറി ആർട്ടറി സർജറി - വൈദഗ്ദ്ധ്യവും ശാസ്ത്രവും" എന്ന വിഷയത്തിൽ ആഗോള, ദേശീയ വിദഗ്ധർ പങ്കെടുക്കുന്നതാണ് സമ്മേളനം.
യു.കെ ബ്രിസ്റ്റൽ മെഡിക്കൽ സ്കൂൾ കാർഡിയാക് സർജറി ഡയറക്ടർ പ്രൊഫ. ജിയാനി ഏഞ്ചലിനിയും യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ജെന, ജർമ്മനിയിലെ കാർഡിയോതൊറാസിക് സർജറി ചെയർമാൻ പ്രൊഫ. ......
കൊച്ചി : മലയാളികളുടെ ആഗോള സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി കലൂർ വൈലോപ്പിള്ളി സ്മാരക പാർക്കിൽ ലഹരി വിരുദ്ധ കൂട്ടായ്മയും പ്രതിജ്ഞയും സംഘടിപ്പിച്ചു.. കോർപ്പറേഷൻ കൗൺസിലർ രജനി മണി ഉദ്ഘാടനം ചെയ്തു . ......