കൊച്ചി: മൂന്ന് പതിറ്റാണ്ടിലേറെയായി അരിയുടേയും അനുബന്ധ ഉത്പന്നങ്ങളുടേയും ഉത്പാദന- വിപണന മേഖലകളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന പവിഴം ഗ്രൂപ്പ് സമഗ്രമായ വളര്‍ച്ചയ്്ക്ക് തയ്യാറെടുക്കുകയാണെന്ന് പവിഴം ഹെല്‍ത്തിയര്‍ ഡയറ്റ് ചെയര്മാന് എന്‍ പി ജോര്‍ജ്ജും മാനേജിംഗ് ഡയറക്ടര്‍ എന്‍ പി ആന്റണിയും അറിയിച്ചു.
പുതിയ ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്തും ഉത്പാദന ശേഷി വര്‍ധിപ്പിച്ചും ഉപോത്പന്നങ്ങളുടെ ഉപയോഗത്തിലൂടെയുമാണ് പവിഴം പുതിയ കുതിപ്പിന് ഒരുങ്ങുന്നത്.
വിവിധയിനം അരികളുടെ പ്രതിദിന ഉത്പാദനം 1000ല്‍ നിന്നും 1600 ടണ്‍ ആയി ഉയര്‍ത്തും. കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് റെഡി ടു ഈറ്റ് പ്രാതല്‍ വിഭവങ്ങള്‍ വിപണിയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ......
കൊച്ചി: ഇങ്ങനെ ഒരു പിറന്നാള്‍ സമ്മാനം ഒരുപക്ഷേ ആര്‍ക്കും ലഭിച്ചിട്ടുണ്ടാകില്ല. തന്റെ രണ്ടാം പിറന്നാള്‍ ദിനത്തില്‍ ആദ്യമായി ശബ്ദം കേട്ടതിന്റെ അമ്പരപ്പും കൗതുകവുമെല്ലാം ആ കുരുന്നിന്റെ കണ്ണുകളില്‍ മിന്നി മറയുന്നുണ്ടായിരുന്നു. കാസര്‍ഗോഡ് രാജപുരം സ്വദേശികളായ ഗിരീശന്റെയും നീതുമോളുടേയും മകളായ പൂജയാണ് ഭാഗ്യവതിയായ ആ കുഞ്ഞ്.രണ്ടുവര്‍ഷം മുമ്പ് പിറന്ന കുഞ്ഞിന് ശ്രവണശേഷിയില്ലെന്നും അതിനാല്‍ കുട്ടി സംസാരിക്കുകയില്ലെന്നും അറിഞ്ഞ നാള് മുതല്‍ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു ആ കുടുംബം. ......
ബംഗ്ലൂർ ആസ്ഥാനമാക്കിയ ന്യൂ മീഡിയ പ്ലാറ്റ്ഫോമാണ് "ദി ന്യൂ ഇന്ത്യൻ ടൈംസ് ".ന്യൂസ് ചാനലുകളിലെ മികച്ച പ്രകടനങ്ങൾക്ക് കൊടുത്തു വരുന്ന മീഡിയ അവാർഡ്സ് കഴിഞ്ഞ ഏഴ് വർഷങ്ങളായി നൽകി വരുന്നു.2024 മുതൽ സൗത്ത് ഇന്ത്യൻ ന്യൂസ് ചാനലുകളെയും ഉൾപെടുത്തി വളരെ വിപുലമായ രീതിയിൽ ആണ് TNIT "SOUTH INDIAN MEDIA AWARDS" സംഘടിപ്പിച്ചു വരുന്നത്.
TNIT, സി ഈ ഓ ആയ രഘു ഭട്ട് ആണ് ഓരോ വർഷവും വിജയകരമായി TNIT മീഡിയ അവാർഡുകൾ സംഘടിപ്പിക്കുന്നത്.ഈ വർഷത്തെ അവാർഡുകൾ വിവിധ വിഭാഗങ്ങളിൽ നൽകപെടുന്നു.ആങ്കർ റിപ്പോർട്ടർ (രാഷ്ട്രീയം, സിനിമ, ക്രൈം, സ്പോർട്സ്, മെട്രോ, ROK),ക്യാമറമാൻ,വോയ്സ് ഓവർ ആർട്ടിസ്റ്റ്,വീഡിയോ എഡിറ്റർ.
മാധ്യമങ്ങളോടും മാധ്യമ പ്രവർത്തകരോടുമുള്ള ആദരത്തിനും, അംഗീകാരത്തിനും വേണ്ടി 2018 ൽ ആരംഭിച്ച ഒരു യാത്രയാണ്, ഇന്ന് അതിൻ്റെ വിപുലമായ നടത്തുന്ന എട്ടാം വാർഷിക ചടങ്ങ്. ഈ വർഷം 2025 ഓഗസ്റ്റ് 23ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ വെച്ചാണ് അവാർഡ് നൈറ്റ് സംഘടിപ്പിക്കുന്നത്.
സൗത്ത് ഇന്ത്യയിലെ മികച്ച മാധ്യമ പ്രവർത്തകർ ജൂറി അംഗങ്ങളായി ഉള്ള ഒരു വിദഗ്ധ സമിതിയാണ് മികച്ച മാധ്യമ പ്രവർത്തകരെ അവാർഡിനായി തിരഞ്ഞെടുക്കുന്നത്. ......
കൊച്ചി: ഏറെ പ്രതീക്ഷയോടെ ടെക് ലോകം കാത്തിരുന്ന റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളായ റിയൽമി 15, റിയൽമി 15 പ്രോ എന്നീ മോഡലുകളുടെ ലോഞ്ചിംഗ് ഗംഭീരമായി ചടങ്ങുകളോടെ കൊച്ചിയിൽ നടന്നു. പുതിയ റിയൽമി 15 സീരീസ് സ്മാർട്ട്ഫോണുകൾ ഒട്ടനവധി മികച്ച ഫീച്ചറുകളുമായാണ് വിപണിയിലെത്തുന്നത്.
6.8 ഇഞ്ച്, 144Hz റിഫ്രഷ് റേറ്റോട് കൂടിയ 1.5 K ക്വാഡ്കർവ്ഡ് ഛഘഋഉ 4500ിെേശ പീക്ക് ബ്രൈറ്റ്നസ് ഡിസ്പ്ലേയാണ് റിയൽമി 15നുള്ളത്. ......
കൊച്ചി: പ്രമുഖ കോണ്‍ഗ്രസ് നേതാവും, മുന്‍ എംപിയുമായ ജോര്‍ജ് ഈഡന്റെ ഇരുപത്തി രണ്ടാമത് അനുസ്മരണത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജോര്‍ജ് ഈഡന് സ്നേഹ സ്മരണ നടക്കും. എറണാകുളം ടൗണ്‍ ഹാളില്‍ വൈകുന്നേരം മൂന്ന് മണിക്ക് കെപിസിസി പ്രസിഡന്റ് അഡ്വ. ......
കൊച്ചി - ബിജെപി ജില്ലാ ഓഫീസിൽ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ തിയതി സൂചിക വ്യക്തമാക്കുന്ന കൗണ്ട്ഡൗൺ ക്ലോക്ക് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ.എസ്.രാധാകൃഷ്ണൻ സ്വിച്ചോൺ ചെയ്തു.
" വികസിത കേരളം " ലക്ഷ്യമാക്കി വ്യക്തമായ കർമ്മ പരിപാടികളോടെ മുന്നോട്ടു പോകുന്ന ബിജെപി സംസ്ഥാനത്ത് വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിജെപി ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.എസ്. ......
കൊച്ചി: കൊല്ലം ബിഷപ്പ് ജോസ് മുല്ലശേരിയുടെ അഭ്യർത്ഥനമാനിച്ചു ശതാബ്ധി വർഷം ആഘോഷിക്കുന്ന കൊല്ലം ഫാത്തിമ കോളേജിന്റെ പരിപാടിയിൽ പങ്കെടുക്കുമെന്ന് മാർപ്പാപ്പയുടെ ഇന്ത്യയിലെയും നേപ്പാളിലെയും പ്രതിനിധി, ന്യുൻസിയോ ലിയോ പോൾഡോ ജിറെലി
കേരള ഗവണ്മെന്റിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ. ......

കൊച്ചി - സൗത്ത് ഇന്ത്യയിലെ പ്രമുഖ ഫർണിച്ചർ ബ്രാൻഡായ ഇൻഡ്റോയൽ ഫർണിച്ചർ,പുതിയ മോഡലുകൾ പുറത്തിറക്കി.അതിനോടൊപ്പം തന്നെ ബ്രാൻഡ് അംബാസിഡർ ആയ കല്യാണി പ്രിയദർശനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ പുതിയ ടി വി പരസ്യത്തിൻറെ റിലീസും ഇന്ന് കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ചു പ്രഖ്യാപിച്ചു.
സോഫ, വാർഡ്രോബ്, ഡൈനിങ് സെറ്റ്, റിക്ലൈനേഴ്സ്, ബെഡുകൾ എന്നീ ശ്രേണികളിൽ എല്ലാം പുതിയ തലമുറയുടെ അഭിരുചികൾക്ക് ചേരുന്ന ഇന്റർനാഷണൽ ഡിസൈനിലുള്ള മോഡലുകൾ കൊണ്ട് വന്നതായി കമ്പനി അറിയിച്ചു.അതിനോടൊപ്പം സ്പേസ് പരമാവധി പ്രയോജനപ്പെടുത്തി മനോഹരമായ ഇന്റീരിയർ ഡിസൈനുകളും വർക്കുകളും ചെയ്യുന്നതിനായി കിച്ചൺ, ഇന്റീരിയർ ഡിവിഷൻ വിപുലീകരിച്ചതായും അതിനായി സെൻട്രലൈസ്ഡ് ഡിസൈൻ-ആർ & ഡി വിഭാഗം ശക്തിപ്പെടുത്തിയതായതും കമ്പനി അറിയിച്ചു.ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മൊത്തം ഇന്റീരിയർ വർക്കുകൾ,മോഡുലാർ കിച്ചണുകൾ തുടങ്ങിയവ ഇതിൻറെ ഭാഗമായി ഇൻഡ്റോയൽ അവതരിപ്പിക്കുന്നു.
വ്യവസായ തലത്തിലുള്ള നിർമ്മാണ ശേഷി
ഇൻഡ്റോയലിന്റെ ഉൽപ്പന്നങ്ങൾ നിർമിക്കുന്നത് രണ്ട് പ്രമുഖ നിർമാണ യൂണിറ്റുകളാണ്.
തെങ്കാശിയിലെ 2 ലക്ഷം ചതുരശ്ര അടിയിലധികമുള്ള ഫാക്ടറി, ദക്ഷിണേന്ത്യയിലെ ഏറ്റവും വിശാലമേറിയതാണ്.
തിരുവനന്തപുരത്തെ 100 % എക്സ്പോർട്ട് ഓറിയന്റഡ് യൂണിറ്റ് (E O U ), കയറ്റുമതിക്കും, പ്രാദേശിക മാർക്കറ്റിലേക്കുമുള്ള സോഫകളുടെയും റിക്ലൈനെർ സോഫകളുടെയും നിർമാണം ഇവിടെ നടക്കുന്നു.
മറ്റു കമ്പനികൾ റിക്ലൈനെർ ഇറക്കുമതി ചെയ്യുമ്പോൾ, ഇൻഡ്റോയൽ സ്വന്തം ഫാക്ടറിയിൽ തന്നെ ഉയർന്ന നിലവാരത്തിലുള്ള റിക്ലൈനെർ സോഫകൾ നിർമിക്കുന്നു.ആകർഷമായ വില, മികച്ച ഗുണനിലവാരം, കസ്റ്റമൈസ്ഡ് ഡിസൈൻ, മെച്ചപ്പെട്ട ആഫ്റ്റർ സെയിൽസ് സർവീസ് എന്നിവ ഇതുമൂലം ഉറപ്പ് നൽകാൻ സാധിക്കുന്നതയായി കമ്പനി അറിയിക്കുന്നു.
പുതിയ TVC - കല്യാണിയുടെ സ്റ്റൈലിൽ
നടി കല്യാണി പ്രിയദർശൻ അഭിനയിച്ച പുതിയ പരസ്യം, ഇൻഡ്റോയലിന്റെ നവീനമായ ഫർണിച്ചറുകളും മോഡുലാർ കിച്ചൺ ഡിസൈനുകളും അവതരിപ്പിക്കുന്നു.സ്റ്റൈൽ, സ്പേസ്, സ്മാർട്ട്നസ്സ് -ഈ മൂന്നു വാക്കുകൾ ഇൻഡ്റോയൽ ബ്രാൻഡിന്റെ അർത്ഥം വ്യക്തമാക്കുന്നു.
ചടങ്ങിൽ പങ്കെടുത്ത പ്രധാന വ്യക്തികൾ :
ശ്രി. സുഗതൻ ജനാർദ്ദനൻ , മാനേജിങ് ഡയറക്ടർറും ഗ്രൂപ്പ് ചെയർമാനും
ശ്രീമതി സുനി സുഗതൻ,ഡയറക്ടർ ആൻഡ് ബോർഡ് മെമ്പർ, ഇൻഡ് റോയൽ
ശ്രി. ......
കൊച്ചി : ചാവറ കൾച്ചറൽ സെന്ററും ലളിതാംബിക അന്തർജനം സെന്ററും സംയുക്തമായ ലളിതാംബിക അന്തർജനം സ്ത്രീ സാഹിത്യ വേദി ജൂലൈ 26 ഉച്ചയ്ക്ക് രണ്ടുമണിക്ക് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിക്കുന്നു. എഴുത്തുകാരി കെ എ ബീനയുടെ" ആ കസേര ആരുടേതാണ്?' എന്ന പുസ്തകത്തിന്റെ രണ്ടാം എഡിഷന്റെ പ്രകാശനവും ചർച്ചയും സംഘടിപ്പിക്കുന്നു. ......