
വൈക്കം: ഭക്തിസാന്ദ്രമായ കരുണയും കാവലും എന്ന നൊവേനയുടെ ചിത്രീകരണം വൈക്കം സെയ്ന്റ് ജോസഫ് ഫൊറോന പള്ളിയില്‍ പൂര്‍ത്തിയായി.
'പിതൃ ഹൃദയത്തോടെ ' എന്ന അപ്പസ്ത്തോലിക ലേഖനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഔസേപ്പിതാവിന്റെ ചില പ്രത്യേക ഗുണങ്ങള്‍ രേഖപ്പെടുത്തിയതില്‍ നിന്നുള്ള ചൈതന്യം ഉള്‍ക്കൊണ്ട് ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അച്ചൻ രചിച്ച നൊവേനയാണ് "കരുണയും കാവലും".
സഭാ നിയമത്തില്‍ ഡോക്ടറേറ്റ് ബിരുദമുള്ള ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അച്ചൻ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കോടതി ജഡ്ജിയും വൈക്കം സെയ്ന്റ് .ജോസഫ് ഫൊറോനാ പള്ളി വികാരിയുമാണ്. ദീര്‍ഘകാലം എറണാകുളം- അങ്കമാലി അതിരൂപതയുടെ ജുഡീഷ്യല്‍ വികാരിയായും (മെത്രാപ്പോലീത്തന്‍ കോടതിയുടെ ചീഫ് ജഡ്ജി) സേവനമനുഷ്ഠിച്ചിട്ടുണ്ട്
2021ലാണ് എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്ത മാര്‍ ആന്റണി കരിയില്‍ ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അച്ചൻ എഴുതിയപ്രാര്ത്ഥനകളും 2 ഗാനങ്ങളും പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കിയത്.
ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന നടനും എഴുത്തുകാരനും നിർമ്മാതാവും സംവിധായകനും ലോക റെക്കോര്‍ഡ് ജേതാവുമായ ജോയ്.കെ.മാത്യു സംവിധാനം നിര്‍വഹിച്ച കരുണയും കാവലും ജി. ......
കൊച്ചി : ലഹരിക്കെതിരെ യുവ ശക്തിയെ അണിനിരത്തിക്കൊണ്ട് ചാവറ കൾച്ചറൽ സെന്റർ, ഹരിത കേരള മിഷൻ എറണാകുളം ഡിവിഷനുമായി സഹകരിച്ച് കോളേജ് പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല - മിഠായി 2025 എന്ന പേരിൽ സംഘടിപ്പിച്ചു. ലഹരിയോട് ശക്തമായി നോ പറഞ്ഞുകൊണ്ട് ജീവിതം തന്നെ ലഹരിയാക്കി മാറ്റാൻ യുവതയ്ക്ക് കഴിയണമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എറണാകുളം ജില്ലാ പ്രസിഡണ്ട് ഡി ബി ബിനു അഭിപ്രായപ്പെട്ടു. ......
കൊച്ചി, 12 -09-2025: ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റി (ജിഓസ്) രണ്ടാം വാർഷിക സമ്മേളനം ഇന്ന് കൊച്ചിയിൽ തുടങ്ങും. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന വൻകുടൽ ക്യാൻസറുകളുമായി ബന്ധപ്പെട്ടാണ് ഈ വർഷത്തെ സമ്മേളനം. ......
കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു. മൂന്നു തവണയാണ് ഗ്രേസിക്ക് കുത്തേറ്റത്.......
കേരളത്തിന്റെ ആദ്യ സമഗ്ര നഗരനയം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025ന് ഇന്ന് (സെപ്തംബര്‍ 12, വെള്ളി) കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്വെന്ഷന് സെന്ററില്‍ തുടക്കമാകും. 'അസ്പിറിങ് സിറ്റീസ്, ത്രൈവിംഗ് കമ്മ്യൂണിറ്റീസ്' എന്ന ആശയത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. ......
കൊച്ചി : സംസ്ഥാനത്ത് ആദ്യമായി റോബോട്ടിക്-അസിസ്റ്റഡ് കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (സിഎബിജി) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഇന്ത്യയിലെ ഏറ്റവും മികച്ച മൾട്ടിസ്പെഷ്യലിറ്റി ആശുപത്രികളിൽ ഒന്നായ ആസ്റ്റർ മെഡ്സിറ്റി. ഹൃദ്രോഗ ചികിത്സയിൽ കേരളം കൈവരിക്കുന്ന സുപ്രധാന മുന്നേറ്റങ്ങളിൽ ഒന്നാണിത്. ......
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മന:ശാസ്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യ ക്യാമ്പസിൽ ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു. "ആത്മഹത്യയെക്കുറിച്ചുള്ള ആഖ്യാനം മാറ്റൽ ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ തിരുവനന്തപുരം കിംസ് ഹെൽത്തിലെ മാനസികാരോഗ്യ വിദഗ്ധ ഡോ. ......
കൊച്ചി: രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി യൂറോപ്യന്‍ യൂണിയനിലേക്ക് ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി 102 പുതിയ ഫിഷറീസ് സ്ഥാപനങ്ങള്‍ക്ക് കൂടി ഇയു അംഗീകാരം നല്കി. ഇതോടെ അമേരിക്കന്‍ ചുങ്കമടക്കമുള്ള വെല്ലുവിളികളെ മറികടന്ന് യൂറോപ്യന്‍ വിപണിയില്‍ ശക്തമായി ചുവടുറപ്പിക്കാന്‍ ഈ നീക്കം ഇന്ത്യയ്ക്ക് സഹായകമാകും.
യൂറോപ്യന്‍ യൂണിയന് അംഗീകാരമുള്ള ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം പുതിയ നീക്കത്തോടെ 538-ല്‍ നിന്ന് 604 ആയി ഉയര്‍ന്നു. ......
സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ മാർഗ്ഗരേഖ ഹൈക്കോടതിയിൽ സമർപ്പിച്ച് സർക്കാർ.ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായിട്ടുള്ള ഡിവിഷൻ ബഞ്ച് സർക്കാറിന് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഗവണ്മെന്റ് തയ്യാറാക്കിയ സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ മാർഗ്ഗരേഖ സർക്കാർ ഹൈക്കോടതിൽ ഹാജരാക്കി.2019-ൽ സുൽത്താൻ ബത്തേരിയിൽ ക്ളാസ് റൂമിൽ വച്ച് പാമ്പ് കടിയേറ്റ് ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ജില്ലാ താലൂക്ക് ആശുപത്രികളിൽ മതിയായ അടിസ്ഥാന സൗകര്യങ്ങളും, വിദ്യാർത്ഥി സുരക്ഷിതത്വത്തിന് മാനദണ്ഡവും ആവിശ്യപ്പെട്ട് അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്സിങ് ഫയൽ ചെയ്ത ഹർജിയുടെയും കോടതി സ്വമേധയാ എടുത്ത കേസിന്റെയും അടിസ്ഥാനത്തിൽ കോടതി ചീഫ് സെക്രെട്ടറിയോട് ഉന്നതതല യോഗം വിളിച്ച് സുരക്ഷാ മാനദണ്ഡം നിശ്ചയിക്കുവാൻ നിർദ്ദേശിച്ചിരുന്നു.സർക്കാറിന്റെ സുരക്ഷാ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇനി മുതൽ വിദ്യാർത്ഥികൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റും നിലവിൽ വന്നു. ഹർജിക്കാരനായ അഡ്വ. ......
കൊച്ചി: പുതിയ ശാസ്ത്ര-സാങ്കേതികവിദ്യകളുമായി സംയോജിപ്പിക്കണമെന്ന് നിർദേശം കാലാവസ്ഥാ പ്രവചനം മുതൽ ബോട്ട് നിർമ്മാണം വരെ സമുദ്രത്സ്യമേഖലയിലെ നിർണായക ആവശ്യങ്ങൾക്ക് മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത കടലറിവുകൾ കരുത്താകുമെന്ന് വിദഗ്ധർ. കാലാവസ്ഥാ പ്രവചന മോഡലിംഗ്, റിമോട് സെൻസിംഗ് തുടങ്ങിയ ഏറ്റവും പുതിയ ശാസ്ത്ര-സാങ്കേതികവിദ്യകളുമായി ഇവയെ സംയോജിപ്പിക്കണമെന്ന് മത്സ്യമേഖലയിലെ വിദഗ്ധർ പങ്കെടുത്ത പാനൽ ചർച്ചയിൽ നിർദേശമുയർന്നു.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന പാനൽ ചർച്ചയിൽ ഫിഷറീസ് ശാസ്ത്രജ്ഞർ, ഷിപ്പിംഗ്-തുറമുഖ വിദഗ്ധർ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, സംരംഭകർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
തലമുറകളായി മത്സ്യത്തൊഴിലാളികൾ കാറ്റിന്റെ ദിശ, സമുദ്ര പ്രവാഹങ്ങൾ, കള്ളക്കടൽ എന്നിവ നിരീക്ഷിച്ച് കാലാവസ്ഥയും മത്സ്യലഭ്യതയും മനസ്സിലാക്കാറുണ്ട്. ......