ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചക്കുളത്ത്കാവ് പൊങ്കാലയോട് അനുബന്ധിച്ച് ലഘുഭക്ഷണ വിതരണവും മെഡിക്കൽ ഹെൽത്ത് ഡെസ്കും ഒരുക്കി. എം സി റോഡിൽ കല്ലിശ്ശേരി ജങ്ഷൻ മുതൽ ആഞ്ഞിലിച്ചുവട് വരെയുള്ള സ്ഥലങ്ങളിൽ തീർത്ഥാടർക്ക് ഭക്ഷണ വിതരണം നടത്തി. ......
ചെങ്ങന്നൂർ: കേരളത്തിലെ ജനദ്രോഹ സർക്കാരിനെ ജനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ വിലയിരുത്തുമെന്ന് കോൺഗ്രസ് വർക്കിംങ് കമ്മറ്റിയംഗം കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മുളക്കുഴ ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർത്ഥി രാഹുൽ കൊഴുവല്ലൂരിൻ്റെ സ്ഥാനാർത്ഥി പര്യാടനം നികരും പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ,തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ തോമസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ലോകഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. അമൃത സൂപ്പർ സ്റ്റാർ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ വെൺമണി എം റ്റി എച്ച് എസ് എസ് പ്ലസ് ടു വിദ്യാർഥി അശ്വിൻ പ്രകാശ് ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ......
ചെങ്ങന്നൂർ: ജില്ലാ പഞ്ചായത്ത് വെൺമണി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ടി വിശ്വനാഥൻ്റെ സ്വീകരണ പര്യടനം ആലാ പഞ്ചായത്ത് മണ്ണാരേത്ത് പടിയിൽ സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനം ചെയ്തു. പി കെ പുരുഷൻ അധ്യക്ഷനായി.
എൽഡിഎഫ് നേതാക്കളായ എം എച്ച് റഷീദ്, ബി ബാബു,
നെൽസൺ ജോയി, വി എസ് ഗോപാലകൃഷ്ണൻ,
ടി കെ സോമൻ, കെ ആർ മുരളീധരൻ പിള്ള, കെ എസ് ഗോപിനാഥ്,
പി ആർ രമേശ് കുമാർ. ......
ചെങ്ങന്നൂർ: കെ റെയിൽ അനുകൂലികൾക്ക് വോട്ടില്ല എന്ന പ്രചാരണവുമായി കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി. പോലീസിനെ ഉപയോഗിച്ച് നിയമവിരുദ്ധമായി സ്വകാര്യ ഭൂമിയിൽ കടന്നുകയറി കെ റെയിൽ കമ്പനി നടത്തിയ ഭൂമി ഏറ്റെടുക്കൽ നടപടിയെ എതിർത്ത സ്വകാര്യ ഭൂ ഉടമകളായ സ്ത്രീ - പുരുഷന്മാരെയും കുട്ടികളെയും വൈദിക ശ്രേഷ്ഠരേയും വരെ ക്രൂരമായി മർദ്ദിക്കുകയും സ്ത്രീകളുടെ വസ്ത്രങ്ങൾ വലിച്ചുകീറി അപമാനിക്കുകയും അവരുടെ മേൽ നിരവധി കള്ള കേസുകൾ ചുമത്തുകയും ചെയ്ത സർക്കാർ നടപടിയെ പ്രതിഷേധിച്ചുകൊണ്ട് വരും ദിവസങ്ങളിൽ പ്രചാരണ രംഗത്ത് ഇറങ്ങുവാൻ താലൂക്ക് സമിതി തീരുമാനിച്ചു.
കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി താലൂക്ക് ചെയർമാൻ ഫിലിപ്പ് വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ താലൂക്ക് സമിതി യോഗത്തിൽ ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ യോഗം ഉദ്ഘാടനം ചെയ്തു. നിയമവിരുദ്ധമായി പുറപ്പെടുവിച്ച ഭൂമി ഏറ്റെടുക്കൽ ഉത്തരവ് പിൻവലിക്കുക, ഭൂ ഉടമകൾക്കും സമരസമിതി നേതൃത്വത്തിനും മേൽ ചുമത്തിയ കള്ള കേസുകൾ പിൻവലിക്കുക, ഭൂമിയിൽ മേലുള്ള സ്വകാര്യ ഉടമസ്ഥത പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കുക എന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ......
ചെങ്ങന്നൂർ: സിബിഎസ്ഇ, ഐസിസ്ഇ സ്കൂളുകളിലെ പ്രധാനാധ്യാപകർ, മാനേജർമാർ എന്നിവരുടെ കോൺക്ലെവ് പ്രൊവിഡൻസ് എഞ്ചിനീയറിംഗ് കോളേജിൽ നടന്നു.
വിദ്യാഭ്യാസ വിദഗ്ധരായ ഡോ. അച്ച്യുത് ശങ്കർ, ഡോ. ......
ചെങ്ങന്നൂർ : തദ്ദേശ തെരഞ്ഞെടുപ്പിൽ മുളക്കുഴ പഞ്ചായത്തിൽ ഉൾപ്പെടെ യു ഡി ഫ് മുന്നേറുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ഇ. സമീർ പറഞ്ഞു.......
ചെങ്ങന്നൂർ : തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ബഹിഷ്കരിക്കാൻ സിപിഎം നിയന്ത്രണത്തിലുള്ള ആലാ സഹകരണ സംഘത്തിൽ പണം നിക്ഷേപിച്ച് വഞ്ചിതരായ നിക്ഷേപക കൂട്ടായ്മ തീരുമാനമെടുത്തു.
അധികാരത്തിൽ എത്തി ഒരു മാസത്തിനുള്ളിൽ നിക്ഷേപത്തുക തിരിച്ചു നൽകുമെന്ന് സിപിഎം നേതൃത്വവും, സൊസൈറ്റി അധികൃതരും വാക്ക് നൽകിയെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് നിക്ഷേപകർ പറയുന്നു.
75 വയസിനു മുകളിൽ പ്രായമുള്ളവരാണ് നിക്ഷേപകരിൽ കൂടുതലും . അർബുദം
ബാധിച്ചവർക്ക് മരുന്നു വാങ്ങാൻ പോലും നിക്ഷേപ തുകയിൽ
നിന്നുമുള്ള പലിശ ചോദിച്ചിട്ട് തരുന്നില്ല.
17 കോടി രൂപയാണ് നിക്ഷേപം എന്ന് ബാങ്ക് അധികൃതർ പറയുന്നു. ......
ചെങ്ങന്നൂർ. പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തിഡ്രൽ ഇടവക ദിനത്തോട് അനുബന്ധിച്ച് ജിഎംപി ഹാളിൽ ഫിലോബിബ്ലിക്ക ക്രൈസ്തവ പൈതൃക പ്രദർശനം സംഘടിപ്പിച്ചു. ......