ചെങ്ങനൂർ: ചെങ്ങന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ജോസ് കെ. ജോർജിലെ 12 - വാർഡിൽ പരാജയപ്പെട്ട സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ മർദ്ദിച്ചതിൽ പുത്തൻകാവിൽ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമ്മേളനം നടത്തി. ......
ചെങ്ങന്നൂർ: കേരള നവോത്ഥാന ചരിത്രത്തിൽ തമസ്കരിക്കപ്പെട്ട സാമൂഹ്യ പരിഷ്കർത്താവാണ് കാവാരികുളം കണ്ടൻ കുമാരൻ എന്ന്
കെ എം ട്രസ്റ്റ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി
മോഹനൻ കാരക്കാട് പറഞ്ഞു. നവോത്ഥാന സംരക്ഷണ വേദിയുടെ പ്രതിമാസ പരിപാടിയിൽ കാവാരികുളം കണ്ടൻകുമാരൻ ജീവിതവും വീക്ഷണവും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു. ......
ചെങ്ങന്നൂർ: അഖില ഭാരത വീരശൈവ മഹാസഭയുടെ ദേശീയ പ്രസിഡൻ്റും രാജ്യത്തെ ഏറ്റവും തലമുതിർന്ന കോൺഗ്രസ് എം.എൽ.എ യും കർണ്ണാടക മുൻ മന്ത്രിയുമായ ഷാമണ്ണൂർ ശിവശങ്കരപ്പയുടെ നിര്യാണത്തിൽ കേരള ഘടകം സാംസ്കാരിക സമിതി അനുശോചനം കുടുംബാംഗങ്ങളെ അറിയിച്ചു. അദ്ധേഹം തുടർച്ചയായി ആറു തവണ കർണ്ണാടക എം.എൽ.എയും രണ്ട് തവണ എം.പിയും മുൻ സിദ്ധരാമയ്യ സർക്കാരിൽ കൃഷിമന്ത്രിയും ആയിരുന്നു. ......
ചെങ്ങന്നൂർ: ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് പേൾ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രവും ശ്രീ അയ്യപ്പ കോളേജും സംയുക്തമായി ' നല്ല മലയാളം' ശില്പശാല സംഘടിപ്പിച്ചു. കുട്ടികളിലും മുതിർന്നവരിലും ഭാഷാഭിരുചി വളർത്തി മാതൃഭാഷയുടെ വളർച്ചയ്ക്കും പ്രചാരണത്തിനുമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്. ......
ചെങ്ങന്നൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ ചെറിയനാട് പഞ്ചായത്തിലെ പത്താം വാർഡിൽ (പഴയ ഒൻപതാം വാർഡ്) കണ്ടത് വാശിയേറിയ ഒരു കുടുംബപ്പോരാട്ടം. ഇവിടെ സഹോദരങ്ങൾ തമ്മിലുള്ള നേർക്കുനേർ മത്സരത്തിൽ അനുജൻ വിജയം കണ്ടു.
ചെറുവല്ലൂർ കുടനാലിൽ ശരത് ഭവനിൽ നിന്നുള്ള സഹോദരങ്ങളാണ് തെരഞ്ഞെടുപ്പിൽ പരസ്പരം മത്സരിച്ചത്.എൻഡിഎ സ്ഥാനാർഥി: സതീഷ് ചെറുവല്ലൂരും
എൽഡിഎഫ് സ്ഥാനാർഥി സജീവ് കുടനാലും പോരാട്ടക്കളത്തിൽ ഒരേ കുടുംബത്തിൽ നിന്നുള്ളവർ തന്നെ നേർക്കുനേർ അണിനിരന്നതോടെ ചെറുവല്ലൂർ വാർഡ് ശ്രദ്ധാകേന്ദ്രമായിരുന്നു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിൽ ഭരണത്തുടർച്ച ഉറപ്പിച്ച് യുഡിഎഫ് . 27 അംഗ കൗൺസിലിൽ 13 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായാണ് യുഡിഎഫ് അധികാരം നിലനിർത്തിയത്. ......
ചെങ്ങന്നൂർ: വീരശൈവ ലിംഗായത്ത് സമുദായ നേതാവും മഹാരാഷ്ട്ര ലാത്തൂർ സ്വദേശിയും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവുമായ ശിവരാജ് പാട്ടീലിൻ്റെ നിര്യാണത്തിൽ സാംസ്കാരിക സമിതി അനുശോചിച്ചു. മേയറിൽ നിന്നും അദ്ധേഹം എം.എൽ.എ, മഹാരാഷ്ട്ര നിയമസഭയുടെ സ്പീക്കർ, കേന്ദ്ര പ്രതിരോധമന്ത്രി , ലോക്സഭ സ്പീക്കർ, പഞ്ചാബ് ഗവർണർ തുടങ്ങി നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. ......
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ പോലീസ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. 7 പോലീസുകാര്‍ക്ക് പരിക്കേറ്റു.
എം.സി റോഡില്‍ ആഞ്ഞിലിമൂട് റൗണ്ട് എബൗട്ടിന് കിഴക്കായി വെള്ളിയാഴ്ച
രാവിലെ 8.30ഓടെയാണ് അപകടം ഉണ്ടായത്.
ബസ്സില്‍ 32 പോലീസുകാരാണ് ഉണ്ടായിരുന്നത്. ......
പുന്തല. ഗ്രാമദീപം ഗ്രന്ഥശാലാ മന്ദിരത്തിനു മുകളിൽ നിർമിച്ച പി.ഗാദാധരൻ നമ്പൂതിരി ഹാളിൻ്റെ ഉദ്ഘാടനം പ്രശസ്ത മലയാളം കലിഗ്രഫി ആർട്ടിസ്റ്റ് കേരള ശ്രീനാരായണ ഭട്ടതിരി ഉദ്ഘാടനം ചെയ്തു. ......