ചെങ്ങന്നൂർ: ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളേജ് പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'നല്ല മലയാളം' പദ്ധതിക്ക് തുടക്കമായി.
നാഷനൽ സർവീസ് സ്കീം, ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രവും ചേർന്നാണ് പരിപാടി നടത്തുന്നത്. ചെങ്ങന്നൂർ താലൂക്കിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മലയാള ഭാഷാപരിശീലനവും പ്രഭാഷണ പരിശീലനവും നടപ്പിലാക്കുക, മാതൃഭാഷയെ അടിസ്ഥാനപ്പെടുത്തി പ്രശ്നോത്തരിയും വിജയികൾക്ക് പുരസ്കാരങ്ങളും സമർപ്പിക്കുകയെന്നതാണ് നല്ല മലയാളം പദ്ധതിയുടെ ലക്ഷ്യം. ......
ചെങ്ങന്നൂർ: ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ അങ്ങാടിക്കൽ എസ് സി ആർ വി ടീച്ചേഴ്സ് ടെയിനിംഗ് ഇൻസ്റ്റിട്യൂട്ടിലെ കുട്ടികൾക്കായി സ്ത്രീ സുരക്ഷാ സ്വയം രക്ഷാ പരിശീലനം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകൾ നടത്തി. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിലെ എ എസ് ഐ മാരായ സുലേഖ പ്രസാദ്, ആശപി.എ, സീനിയർ എസ് എച് ഓ. ......
തൊഴിലുറപ്പ് തൊഴിലാളികളുമായി നേരിട്ട് ആശയവിനിമയം നടത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.......
കാരയ്ക്കാട്'. ലിയോ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ മൂന്നാമത് സഹാറാ ലിയോ സൗത്ത് ഇന്ത്യൻ ഫുട്ബോൾ ലീഗ് 2025 ഡിസംബർ 20, 21, 22, 23 തീയതികളിൽ വൈകിട്ട് 6.30 മുതൽ കാരയ്ക്കാട് എസ്.എച്ച്. ......
ചെങ്ങന്നൂർ: മുക്കു പണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതികൾ പിടിയിലായി.
തിരുവല്ല ദർശനയിൽ സ്റ്റോയി വർഗീസ് ( 35 ), വൈക്കം തലയാഴം , മനക്കച്ചിറയിൽ ബിജു എം എസ് ( 41 )എന്നിവരാണ് അറസ്റ്റിൽ ആയത്. ചെങ്ങന്നൂർ പോലീസ് ആണ് പ്രതികൾ ഇരുവരേയും പിടികൂടിയത്.
ചെങ്ങന്നൂർ കൊഴുവല്ലൂരിൽ പ്രവർത്തിക്കുന്ന ആർ പി ഫിനാൻസ് ഉടമ രാജൻ പിള്ളയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുക്ക്പണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത പ്രതികളെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ 18, 16 ഗ്രാം തൂക്കം വരുന്ന 916 എന്നും മറ്റും വ്യാജമായി പതിപ്പിച്ചിട്ടുള്ള മാലകൾ പണയം വെച്ച് 260,000 രൂപ പ്രതികൾ പറ്റിച്ചെടുക്കുകയും വീതം വെയ്ക്കുകയും ചെയ്തത്.
ഒന്നാം പ്രതിയായ സ്റ്റോയി വർഗീസിനെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും രണ്ടാം പ്രതിയായ ബിജുവിനെ ഓച്ചിറയിൽ നിന്നുമാണ് പിടികൂടിയത്.
കേസിലെ ഒന്നാം പ്രതിയായ സ്റ്റോയി വർഗീസ് വിവിധ സ്റ്റേഷനുകളിലായി നിരവധി കേസിലെ പ്രതിയാണ്. ......
ചെങ്ങന്നൂർ: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ചെങ്ങന്നൂർ മുൻ നഗരസഭ കൗൺസിലറും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ
ജോസ് കെ. ജോർജിന് നേരെ നടന്ന ക്രൂര മർദ്ദനവും ആക്രമണവും അത്യന്തം അപലപനീയവും ജനാധിപത്യത്തിനെതിരായ ഗുരുതര കടന്നുകയറ്റവും ആണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ......
ചെങ്ങന്നൂർ: എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ ശിവഗിരി തീർത്ഥാടന പദയാത്രയുടെ വ്രതാരംഭം കുറിച്ചു കൊണ്ടുള്ള പീതാംബരദീക്ഷ മെഴുവേലി ആനന്ദഭൂതേശ്വര ക്ഷേത്രത്തിൽ നടത്തി.
.ചടങ്ങിന്റെ മുഖ്യ ആചാര്യൻ പത്മശ്രീ ശ്രീമദ് വിശുദ്ധാനന്ദ സ്വാമികളെ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ
പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. ശ്രീമദ് വിശുദ്ധാനന്ദ സ്വാമികളുടെ അനുഗ്രഹപ്രഭാഷണത്തിനു ശേഷം പദയാത്ര വ്രതാരംഭം കുറിച്ചുകൊണ്ടുള്ള പീതാംബരദീക്ഷ ചടങ്ങും അദ്ദേഹം നിർവഹിച്ചു.ശേഷം ചെങ്ങന്നൂർ എസ് എൻ ഡി പി വൈദിക യോഗത്തിന്റെ കാർമികത്വത്തിൽ വിശ്വശാന്തി മഹായജ്ഞവും മഹാഗുരു പൂജയും നടന്നു. ......
ചെങ്ങന്നൂർ: തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പേരിൽ മർദ്ദനം ഏറ്റ കോൺഗ്രസ് നേതാവ് ജോസ്.കെ. ജോർജിനെ ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത മാലക്കര സെൻ്റ് തോമസ് ആശുപത്രിയിൽ സന്ദർശിച്ചു. ......
ചെങ്ങന്നൂർ: 60 വയസ്സുകാരിയെ ബസ്സിൽ നിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി. തിരുവല്ല കുറ്റൂർ തെങ്ങേലി സ്വദേശി സുജാ കുര്യാക്കോസ് ആണ് പരാതിക്കാരി.......
ചെങ്ങന്നൂർ:ഭാരതത്തിന്റെ അപ്പോസ്തോലനും ഉമയാറ്റുകര സെന്റ് തോമസ് വലിയ പള്ളിയുടെ കാവൽ പിതാവുമായ മാർത്തോമാ ശ്ലീഹായുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി. ഇടവക വികാരി മാത്യു വർഗീസ് പുളിമൂട്ടിൽ കോർ എപ്പിസ്കോപ്പാ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
18,19, 20 തീയതികളിൽ ഫാ. ......