ആലപ്പുഴ: ഭരണവിരുദ്ധ വികാരം തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്ന് സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലാണ് സിപിഐ നേതാക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മുന്നണിക്കുള്ളിലെ അസ്വസ്ഥതകളും പരസ്പര സഹകരണത്തിന്റെ അഭാവവും പരാജയത്തിന്റെ ആക്കം കൂട്ടിയെന്നും സിപിഐ വിലയിരുത്തുന്നു. ......
ചെങ്ങന്നൂർ: കല്ലിശേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ സംഘടിപ്പിച്ച ക്രിസ്മസ് പാപ്പ വിളംബര ജാഥ -ബോൺ നത്താലേ - കല്ലിശേരി നഗരവീഥികളെ ചുവപ്പണിയിച്ചു.
സ്കൂളിലെ 400-ഓളം വിദ്യാർഥികളാണ് ക്രിസ്മസ് പാപ്പയുടെ വേഷമണിഞ്ഞ് ജാഥയിൽ അണിനിരന്നത്. ......
പുത്തൻകാവ് : മെട്രോപോളിറ്റൻ ഹയർസെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം മുനിസിപ്പൽ കൗൺസിലർ ബിജു അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡൻറ് സതീഷ് കുമാർ പി എൻ അധ്യക്ഷത വഹിച്ചു. ഫാ.ബിജു ടി മാത്യു ക്രിസ്മസ് സന്ദേശം നൽകി.
ഹെഡ്മാസ്റ്റർ സിബി വർഗീസ്, സ്റ്റാഫ് സെക്രട്ടറി അലക്സ് വർഗീസ്, കുര്യൻ. ......
ചെങ്ങന്നൂര്‍: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന സഹകരണ ക്രിസ്തുമസ് - പുതുവത്സര വിപണി 2025 ആരംഭിച്ചു. റെയില്‍വേ സ്റ്റേഷന് സമീപമുള്ള ത്രിവേണി സ്റ്റോറില്‍ നടന്ന ചടങ്ങില്‍ ക്രിസ്തുമസ് - പുതുവത്സര വിപണിയുടെ ഉദ്ഘാടനം നഗരസഭ മുന്‍ ചെയര്‍മാനും കൗണ്‍സിലറുമായ കെ.ഷിബുരാജന്‍ നിര്‍വഹിച്ചു. ......
ചെങ്ങന്നൂർ: ജാതിമത ചിന്തകൾക്ക് അപ്പുറത്തായി മനുഷ്യസ്നേഹമാണ് ക്രിസ്മസ് പകർന്നുനൽകുന്ന പ്രധാന സന്ദേശമെന്ന് വെൻസെക് ചെയർമാൻ കോശി ശാമുവേൽ പറഞ്ഞു. ചെങ്ങന്നൂർ മീഡിയ സെന്ററിന്റെ ക്രിസ്മസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീഡിയ സെന്റർ പ്രസിഡന്റ് കെ. ......
മുളക്കുഴ: പെരിങ്ങാല മംഗളം ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബിന്റെ മുപ്പത്തിയാറാമത് വാർഷികവും, ക്രിസ്തുമസ് ആഘോഷവും 24, 25 തീയതികളിൽ വടക്കൻ കോട്ട മംഗളം നഗറിൽ നടത്തും. കലാകായിക മത്സരങ്ങൾ , വനിത ഗാട്ടാ ഗുസ്തി മത്സരം , മംഗളം മെഗാ ഷോ , സാoസ്കാരിക സമ്മേളനo,
കൈ കൊട്ടി കളി മത്സരം, നാടകം എന്നിവയുണ്ടായിരിക്കും.
24 ബുധനാഴ്ച രാവിലെ 8 മണിക്ക് പ്രസിഡണ്ട്
സമർജിത്ത് കെ എസ് പതാക . ......
ചെങ്ങന്നൂർ: പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സ്ഥാപകനും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന വലിയ മാർ ദീവന്നാസിയോസി ( ആറാം മാർത്തോമ്മാ ) ന്റെ ഓർമ്മക്കായി ഇടവക നൽകുന്ന 16-ാമത് ആറാം മാർത്തോമാ അവാർഡിന് നാമ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. ഭാരതത്തിന്റെ സാമൂഹ്യ, സാമുദായിക, സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കേരളീയനാണ് അവാർഡ് നല്കപ്പെടുന്നത്. ......
ചെങ്ങന്നൂർ : മീഡിയാ സെൻ്ററിൻ്റെ ക്രിസ്തുമസ് ആഘോഷം തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് മീഡിയ സെൻ്ററിൽ നടക്കും. വെൺസെക് ചെയർമാൻ കോശി സാമുവേൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ......
വെൺമണി: വൈഎംസിഎയുടെ ഐക്യ ക്രിസ്മസ് റാലിയും പൊതുസമ്മേളനവും 25 ന് രാത്രി
8 മണിക്ക് കല്യാത്ര ജംഗ്ഷനിൽ നടക്കും. പ്രസിഡന്റ് ഷാനി ജോർജിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുയോഗം
ഫിഷറീസ് സാംസ്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ......