ചെങ്ങന്നൂർ: ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ട 68 കാരന് രക്ഷകനായത് വിമുക്ത ഭടൻ ഹോം ഗാർഡ് തിരുവൻവണ്ടൂർ സ്വദേശി പുത്തൻപറമ്പിൽ പി എസ് ഷിബു.
അടൂർ കടമ്പനാട് വാഴപ്പള്ളിയിൽ ബിജിലിജോസഫിനെയാണ് ഷിബുവിൻ്റെ സമയോചിത ഇടപെടലിലൂടെ യഥാസമയം ആശുപത്രിയിൽ എത്തിച്ച് രക്ഷപെടുത്തിയത്.
വ്യാഴം രാവിലെ 11.30 ഓടെയാണ് സംഭവം. ഷിബു ബെഥേൽ ജംഗ്ഷനിൽ ഡ്യൂട്ടിയിലായിരുന്നു. ......
ചെങ്ങന്നൂർ: വീരശൈവ പഞ്ചാചര്യനായ ബാലെ ഹൊന്നൂർ രംഭാപുരി പീഠത്തിലെ 121-)മത് ജഗദ്ഗുരുവായ ശ്രീ രംഭാപുരി രേണുക വീരസോമേശ്വര ശിവാചാര്യ ഭഗവത്പാദര സ്വാമിജിയുടെ എഴുപതാമത് ജന്മദിനം ഭക്തിനിർഭരമായ ചടങ്ങുകളോട് ആഘോഷിച്ചു. വിവിധ മഠാധിപതികളും, രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരും, കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ആംശസകൾ അർപ്പിച്ചു. ......
ചെങ്ങന്നൂർ: ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രികരിച്ചു യാത്രക്കാരുടെ ബാഗുകൾ തന്ത്രപരമായി മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് ബോസ് ജിത്തു എന്ന വിഷ്ണു (22) ചെങ്ങന്നൂരിനടുത്ത് കുളനടയിൽ പിടിയിലായി. ജനുവരി 4ാം തീയതി ഒറ്റപ്പാലത്തിനും പാലക്കാടിനുമിടയിൽ അമൃത ട്രെയിനിൽ നടന്ന ഒരു മോഷണത്തിൻ്റെ അന്വേഷണത്തിലാണ് പ്രതിയെ ആർ പി എഫ് തിരുവനന്തപുരം ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ച് സാഹസികമായി പിടികൂടിയത്.
പ്രതിയുടെ കയ്യിൽ നിന്നും 9 പവൻ സ്വർണ്ണാഭരണങ്ങൾ, ഒരു ലാപ്ടോപ് , 3 മൊബൈൽ ഫോണുകൾ മുതലായ 10 ലക്ഷത്തിൽ പരം രൂപയുടെ മുതലുകൾ കണ്ടെടുത്തു. ......
അർത്തുങ്കല്‍ സെന്റ് ആൻഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാളിന് 10ന് കൊടിയേറി 27നു സമാപിക്കുമെന്നും തിരുനാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
10 ന് രാവിലെ പാലായില്‍നിന്ന് തിരുനാള്‍ പതാക അർത്തുങ്കല്‍ ബസിലിക്കയില്‍ എത്തിക്കും, 5.30ന് ബീച്ച് കുരിശടിയില്‍നിന്ന് പതാക പ്രയാണം, 6.30ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്ബില്‍ തിരുനാളിനുകൊടിയേറ്റും. ......

ആലപ്പുഴ ജില്ലാ ജയിലിൽ സഹ തടവുകാരനെ മർദ്ദിച്ച സംഭവത്തിലെ പ്രതിയ്ക്ക് ജയിലിൽ പ്രത്യേക പരിഗണനയെന്നും ജയിലിൽ അക്രമം കാണിക്കുന്ന പ്രതികളെ പ്രത്യേക സെല്ലിലേക്ക് മാറ്റുന്ന മാനദണ്ഡം തങ്കപ്പനെ മർദ്ദിച്ച തടവുകാരന് ജയിൽ അധികൃതർ ബാധകമാക്കുന്നില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് നൽകിയത്. പരാതി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ച് കൊണ്ട് പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ജയിൽ ഡിജിപിയ്ക്ക് കൈമാറിയിട്ടുണ്ട്. പോക്സോ കേസിൽ അറസ്റ്റിലായി റിമാൻഡിൽ ആലപ്പുഴ ജില്ലാ ജയിലിൽ കഴിയുന്ന 85 വയസ്സുള്ള തങ്കപ്പനാണ് സഹ തടവുകാരന്റെ മർദ്ദനമേറ്റത്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്. ജയിലിൽ അക്രമം കാണിക്കുന്ന പ്രതികളെ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്നും മറ്റ് തടവുകാരുമായി ഇടപഴകുവാൻ അനുവദിക്കരുതെന്നും മാനദണ്ഡം ഉണ്ട്. ഇവിടെ തങ്കപ്പൻ മർദ്ദിച്ച പ്രതിയ്ക്ക് പ്രസ്തുത മാനദണ്ഡം ബാധകമല്ലെന്നും ഇത് ജയിൽ അധികൃതർ അക്രമം കാണിച്ച പ്രതിയ്ക്ക് പ്രത്യേക പരിഗണന നല്കുന്നതിനാലെന്നും പരാതിയിൽ പറയുന്നു. ചില തടവുകാർക്ക് പ്രത്യേക പരിഗണന ജയിൽ അധികൃതർ നൽകുന്നതാണ് ഇത്തരം അക്രമം നടത്തുവാൻ പ്രേരണ പകരുന്നതെന്ന് അഡ്വ. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവ.ആയുർവേദ ആശുപത്രിയുടെ ആധുനിക നിലവാരത്തിലുള്ള കെട്ടിട നിർമ്മാണം അവസാന ഘട്ടത്തിൽ.
നഗരസഭ നിയന്ത്രണത്തിലുള്ള ആയുർവേദ ആശുപത്രി പതിറ്റാണ്ടുകളായി സ്ഥല സൗകര്യങ്ങളില്ലാതെ, ആൽത്തറ ജംഗ്ഷനു സമീപമുള്ള
വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചതിനെ തുടർന്നാണ് ഗവ.ഐടിഐ ജംഗ്ഷനു സമീപം പുതിയ കെട്ടിടം നിർമ്മിക്കുന്നത്.മൂന്നു നിലകളിലായി 15,000 വിസ്തീർണ്ണത്തിലുള്ള കെട്ടിടം 5.23 കോടി ചിലവഴിച്ചാണ് നിർമ്മിക്കുന്നത്. മുടങ്ങിക്കിടക്കുകയായിരുന്ന
നിർമ്മാണം മന്ത്രി സജി ചെറിയാൻ മുൻകൈ എടുത്താണ് പുനരാരംഭിച്ചത്.
കിടത്തി ചികിത്സയ്ക്ക് 23 കിടക്കകൾ സജ്ജീകരിക്കുന്ന കെട്ടിത്തിൽ
താഴത്തെ നിലയിൽ പരിശോധന, ചികിത്സ മുറികളും ഫാർമസി ,സ്റ്റോർ റൂം, ശൗചാലയം എന്നിവ പ്രവർത്തിക്കും.പഞ്ചകർമ്മ ചികിത്സയ്ക്കുള്ള മുറികളും ഡോക്ടർമാരുടെ മുറികളും അടുക്കളയും ഒന്നും രണ്ടും നിലകളിലും മുകളിലെ നിലയിൽ മൾട്ടി പർപ്പസ് ഹാളും ഉണ്ടാകും. ......
ചെങ്ങന്നൂർ: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, പുതിയതായി ആരംഭിക്കുന്ന ചെങ്ങന്നൂർ സെൻ്ററിലെ പ്രവേശനത്തിൻ്റെ ഭാഗമായി സൗജന്യ വെബിനാർ നടത്തുന്നു. ജനുവരി ഒൻപത് രാത്രി ഏഴിനാണ് വെബിനാർ ആരംഭിക്കുക. ......
ചെങ്ങന്നൂർ: അമേരിക്കൻ അധിനിവേശത്തിനെതിരെ കർഷക സംഘം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി പ്രതിഷേധ മാർച്ചും യോഗവും നടത്തി ഏരിയ സെക്രട്ടറി ബി. ബാബു യോഗം ഉദ്ഘാടനം ചെയ്തു ടി.കെ. ......
ആലപ്പുഴ ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാളെ തിങ്കളാഴ്ച വൈകീട്ടാണ് സ്കൂട്ടര്‍ ഇടിച്ചത്.
പരിക്കേറ്റ ഇയാളെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
തലയ്ക്ക് പരുക്കുള്ളതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും രാത്രിയോടെ ഇയാള്‍ ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയി. ഇന്നലെ രാവിലെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.
നൂറനാട് പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ഇയാളുടെ സഞ്ചികള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ......
ചെങ്ങന്നൂർ ഗവൺമെന്റ് ഐടിഐ എൻഎസ്എസ് യൂണിറ്റും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി ട്രെയിനി കൾക്കായി "കരിയർ ജ്വാല" എന്ന പ്രോഗ്രാം നടത്തി. വൈസ് പ്രിൻസിപ്പൽ
അന്നമ്മ വർഗീസ് അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ ദൂരദർശൻ കരിയർ പോയിന്റ് അവതാരകൻ
രതീഷ് കുമാർ ക്ലാസുകൾ കൈകാര്യം ചെയ്തു. ......