മാന്നാർ. എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ 172-മത് ശ്രീനാരായണഗുരുദേവ ജയന്തിയുടെ ഭാഗമായുള്ള 13 ദിനരാത്രങ്ങളിലായി നടക്കുന്ന ഗുരുവസന്തോത്സവം 2026 ന്റെ മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന
ചതയ സ്നേഹ കൂട്ടായ്മ ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. ......
മാന്നാർ: ശ്രീനാരായണ ഗുരുദേവൻ്റെ 172-ാം മത് ജയന്തിയോടനുബന്ധിച്ച് ഗുരുവസന്തോത്സവം 2026 ൻ്റെ രണ്ടാം ദിവസമായ ആഗസ്റ്റ് 17 ചിങ്ങം 1 ന് തിങ്കൾ രാവിലെ 10 മണിയ്ക്ക് ഗുരുശ്രീ കർഷക ശ്രേഷ്ഠ പുരസ്ക്കാര സമർപ്പണവും കാർഷിക സെമിനാറും നടക്കും. ചടങ്ങുകളുടെ ഉദ്ഘാടനം ചെന്നിത്തല തൃപ്പെരുന്തുറ 3553-ാം നമ്പർ സഹകരണ ബാങ്ക് പ്രസിഡൻ്റ് ഐപ്പ് ചാണ്ടപ്പിള്ള നിർവഹിക്കും. ......
ചെങ്ങന്നൂർ: പാണ്ടനാട്ടിൽ പ്രളയജലത്തിൽ വീണ് വിമുക്തഭടൻ മരിച്ചു. പാണ്ടനാട് നാലാം വാർഡിൽ മുളപ്പോന്തറ ഭാഗത്ത് വാടക വീട്ടിൽ താമസിക്കുന്ന കല്ലിശ്ശേരി, ഉമയാറ്റുകര ,വല്യവീട്ടിൽ താഴത്തേതിൽ ശിവൻകുട്ടിയുടേയും ഓമനക്കുട്ടിയുടേയും മകൻ പി.കെ. ......
മാന്നാർ: അതിതീവ്രമഴയിലും മഴക്കെടുതിയിലുംപെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ 100 കണക്കിന് കുടുംബാംഗങ്ങൾ താമസിക്കുന്ന സാഹചര്യത്തിൽ സ്കൂൾ പരീക്ഷകൾ ഓണ അവധി കഴിഞ്ഞ് നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മാന്നാർ എസ് എൻ ഡി പി യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മാന്നാർ ,ചെന്നിത്തല,ബുധനൂർ,പാണ്ടനാട് പഞ്ചായത്തുകളിലെ മിക്ക സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചുവരുന്നു. ......
ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ ആലപ്പി റിപ്പിൾസിന്റെ മുഖ്യ പരിശീലകനായി മുൻ കേരള താരം നിഖിലേഷ് സുരേന്ദ്രനെ നിയമിച്ചു. 2013 മുതൽ 2018 വരെ കേരള ടീമിലെ സജീവമായിരുന്ന നിഖിലേഷ് ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനും പുതുച്ചേരിക്കുമായി ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള മികച്ച വിക്കറ്റ് കീപ്പർ ബാറ്ററാണ്. ......
ചെങ്ങന്നൂർ: കിഴക്ക് വനമേഖലയിൽ മഴ കനത്തതോടെ പമ്പ, അച്ചൻകോവിൽ, മണിമല എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയരുന്നതു മൂലം മണ്ഡലത്തിലെ തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പാണ്ടനാട്, തിരുവൻവണ്ടൂർ, ചെങ്ങന്നൂർ നഗരസഭ
ഇവിടങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിലും വെള്ളം കയറി. ......
ചെങ്ങന്നൂർ: സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷം പൊതു പരീക്ഷകളിലെ വിജയികൾ, യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾ, ഗവേഷക
സ്കോളർസ്, കലാ-കായിക മേഖലകളിൽ മികച്ച പ്രകടനങ്ങൾ നടത്തിയവരെയും അനുമോദിച്ചുകൊണ്ട് മെറിറ്റ് അവാർഡ് സമ്മേളനം നടത്തി.
അനുമോദനയോഗത്തിൽ ഇടവക വികാരി റവ. ഫാ. ......
പുലിയൂർ: തൃപ്പുലിയൂര് ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തിൻ്റെയും ശ്രീരാജരാജേശ്വരി എൻ.എസ്.എസ് വനിത സമാജത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി രാമായണോത്സവം നടത്തി. നാമജപം,രാമായണ പാരായണം, പ്രഭാഷണം, പ്രശ്നോത്തരി എന്നിവ നടന്നു.
എന്.എസ്.എസ് താലൂക്ക് യൂണിയന് അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ആർ.അജിത് കുമാർ ദീപം തെളിച്ചു. ......
ചെങ്ങന്നൂർ. ഫെസ്റ്റിന്റെയും വൈ എം സി ഏ യുടെയും അരവിന്ദ് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ വൈ എം സി ഏ യിൽ നടന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ചെങ്ങന്നൂർ ആർ ഡി ഒ ഷീബാ മാത്യു ഉത്ഘാടനം ചെയ്തു. ......