ചെങ്ങന്നൂർ: അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണം ഒന്നാംഘട്ടം ഫെബ്രുവരി 28 ന് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുമെന്ന്
മന്ത്രി സജി ചെറിയാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2018-19 ൽ 42 കോടി വകയിരുത്തി കിഫ്ബി ധനസഹായത്തോടെ 20 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. ......
ചെങ്ങന്നൂർ : കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡും, ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കമായി. കൃഷി, ആരോഗ്യം, ജൈവ വൈവിധ്യം എന്നീ മേഖലകളിൽ കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന സ്വാധീനമാണ് കോൺഫറൻസിന്റെ മുഖ്യ പ്രമേയം. ......
ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്സ് സഭ 19-ാമത് ചെങ്ങന്നൂർ ഭദ്രാസന കൺവെൻഷൻ 17 മുതൽ ചെങ്ങന്നൂർ ബഥേൽ അരമനയിൽ മാർ പീലക്സീനോസ് നഗറിൽ 'യഹോവ എൻ്റെ പരിച' എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി നടക്കും. 21 ന് സമാപിക്കും.
17ന് രാവിലെ 9:30 ന് വൈദിക ധ്യാനത്തിൽ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മുഖ്യസന്ദേശം നൽകും.
18 ന് വൈകിട്ട് 5:30ന് സന്ധ്യാനമസ്ക്കാരം. ......
ചെങ്ങന്നൂർ: പേരിശ്ശേരി, ഐ എച്ഛ് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്കോളജിൽ ഫെബ്രുവരി 17,18 തീയതികളിൽ ദ്വിദിന ടെക്നിക്കൽ ഫെസ്റ്റ് / എക്സിബിഷൻ "SPECTRA 2K,26" നടത്തും. ഐഎസ്ആർഓ, കെ എസ് ഇ ബി, ഫയർ ഫോഴ്സ്, എൻ സി സി, പോസ്റ്റ് ഓഫീസ് തുടങ്ങിയ ഗവണ്മെന്റ് സ്ഥാപനങ്ങളുടെ എക്സിബിഷനോടൊപ്പം ഈ കോളേജിലെയും മറ്റ് കോളേജുകളിലെയും കുട്ടികളുടെ എക്സിബിഷൻ സ്റ്റാളുകളും ഗെയിം സോണുകളും ഉണ്ട്.അജു സൊല്യൂഷൻസ് റോബോട്ടിക്സ്, അകക്കാഴ്ച എന്നീ പ്രശസ്ത സ്റ്റാളുകളും കൂടാതെ ഇന്റർ കോളേജിയേറ്റ് പ്രൊജക്റ്റ് മത്സരവും പേപ്പർ പ്രസന്റേഷനും നടക്കുന്നു. മികച്ച അക്കാദമിഷ്യന്മാർ നയിക്കുന്ന സെമിനാറുകളും വർക്ക് ഷോപ്പുകളും ഉൾപ്പെടുന്നു. ......
ചെങ്ങന്നൂര്‍ : അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പമ്പയിലും ശബരിമല സന്നിധാനത്തും പതിറ്റാണ്ടുകളായി നടത്തി വരുന്ന അന്നദാനം പുനഃസ്ഥാപിക്കുന്നതിനും സംഘത്തിന്റെ പമ്പയിലും ശബരിമല സന്നിധാനത്തുമുള്ള ക്യാമ്പ് ഓഫീസൂകള്‍ വിട്ടുനല്‍കുന്നതിനും തിരുവിതാംകൂര്‍ ദേവസ്വം ഭരണ സമിതിയും സര്‍ക്കാരും തയ്യാറാകണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ.ഡി.വിജയകുമാര്‍ ആവശ്യപ്പെട്ടു. അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ആദരവ് 2026 ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ചെങ്ങന്നൂർ: ദേശീയ പണിമുടക്കി നോടനുബന്ധിച്ച് യുഡിറ്റിഎഫിൻ്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: റോട്ടറി ക്ലബ് ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ നഗരസഭയിലെ 27 , 19 എന്നിവിടങ്ങളിലെ അംഗൻവാടികൾക്ക് കളിപ്പാട്ടങ്ങളും പഠന ഉപകരണങ്ങളും വിതരണം ചെയ്തു. ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ മനീഷ് കീഴാമഠത്തിൽ നിർവഹിച്ചു. ......
ചെങ്ങന്നൂർ: ദേശീയ പണിമുടക്കിനോട് അനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ റാലിയും സമ്മേളനവും നടത്തി. എഐടിയുസി മണ്ഢലം കമ്മിറ്റി അംഗം അനസ് പൂവാലം പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനം സിപിഐഎം ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് എം ശശികുമാർ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: പാണ്ടനാട് മിത്ര മഠത്തിന് തെക്ക് വന്മഴി ഊരയിൽ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ പാടശേഖരത്തിന് തീപിടിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കാടുപിടിച്ചു കിടന്നിരുന്ന പാടശേഖരത്തിൽ പടർന്ന തീ നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തരാക്കി.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വീട്ടുകാരും സമീപവാസികളും ചേർന്ന് ഫയർഫോഴ്സിനെ വിവരമറിയിച്ചു. ......
മുളക്കുഴ: സംസ്ഥാന ലൈബ്രെറി കൗൺസിൽ നടത്തിവരുന്ന റിപ്പബ്ലിക് സദസ്സിന്റെ ഭാഗമായി മുളക്കുഴ രഞ്ജിനി വായനശാലയും, രഞ്ജിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി ഇന്ത്യൻ റിപ്പബ്ലിക്കിനെ ആസ്പദമാക്കി ചിത്ര രചന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. മത്സരം പ്രശസ്ത ചിത്രകാരൻ ആർ പാർത്ഥസാരഥി വർമ്മ ഉത്ഘാടനം ചെയ്തു. ......