ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ 34-ാമത് ചെങ്ങന്നൂർ ബ്ലോക്ക് വാർഷികം 21 ന് വെണ്മണി മാർത്തോമ്മാ പാരീഷ് ഹാൾ ഓഡിറ്റോറിയത്തിൽ (റ്റി.എൻ. സദാശിവൻ നഗർ) നടക്കും. ......
ചെങ്ങന്നൂർ: സഹജീവിയുടെ കണ്ണുനീർ കാണാത്ത ഒരു തത്വചിന്തക്കും നിലനില്പുണ്ടാകുകയില്ലായെന്ന് പരിശുദ്ധ കാതോലിക്കാബാവാ. പാർശ്വവത്ക്കരിക്കപ്പെടുന്നവനെ ചേർത്തു നിർത്തുന്നതിലൂടെ യഥാർത്ഥ ക്രിസ്തുസ്നേഹം സമൂഹത്തിന് പങ്കുവയ്ക്കു വാൻ കഴിയുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ......
ചെങ്ങന്നൂർ: ഗവൺമെന്റ് ഐടിഐ എൻഎസ്എസ് യൂണിറ്റും പത്തനംതിട്ട ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി. വൈസ് പ്രിൻസിപ്പൽ
അന്നമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട ജില്ല ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ......
ചെങ്ങന്നൂർ: പേരിശേരി ഐഎച്ച്ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ സംഘടിപ്പിച്ച ദ്വിദിന ടെക്നിക്കൽ ഫെസ്റ്റും എക്സിബിഷനും - സ്പെക്ട്ര 2കെ 26 - ആവേശകരമായ തുടക്കം.ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ 2026- 27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായ വികസന സെമിനാർ
ബ്ലോക്ക് പ്രസിഡന്റ് എൻ സുധാമണിയുടെ അധ്യക്ഷതയിൽ ചെങ്ങന്നൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ
നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ......
ചെങ്ങന്നൂര്‍: പ്രതിപക്ഷനേതാവ് വി.ഡി സതീശന് നയിക്കുന്ന യുഡിഎഫ് പുതുയുഗ യാത്രയ്ക്ക് ചെങ്ങന്നൂർ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 26 വൈകിട്ട് 6ന് ചെങ്ങന്നൂര്‍ വണ്ടിമല ക്ഷേത്രത്തിന് സമീപമുളള ഗ്രൗണ്ടില്‍ സ്വീകരണം നല്‍കും. ചെങ്ങന്നൂര്‍ നിയോജക മണ്ഡലം സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ് നിര്‍വ്വഹിച്ചു.
കഴിഞ്ഞ പത്തുവർഷത്തെ ഇടതുഭരണത്തിലൂടെ തകർന്നടിഞ്ഞ കേരളത്തെ പുതിയ യുഗത്തിലേക്ക് നയിക്കുന്ന ചരിത്രപരമായ ജനകീയ മുന്നേറ്റമായി പുതുയുഗ യാത്ര മാറുമെന്ന് ബാബു പ്രസാദ് പറഞ്ഞു. ......
ചെങ്ങന്നൂർ: കീഴ്ച്ചേരിമേൽ ശാസ്താംകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾ ആരംഭിച്ചു. തന്ത്രി താഴമൺ മഠം കണ്ഠരരു ബ്രഹ്മദത്തൻ കൊടിയേറ്റി.
കൊടിയേറ്റ് സദ്യയും നടന്നു.
ഫെബ്രുവരി 25 ന് ആറാട്ടോടു കൂടി സമാപിക്കും. ......
ആലപ്പുഴ: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ സർക്കാർ ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ലെന്നും, യുവതീപ്രവേശനത്തിന് എതിരാണ് എസ്എൻഡിപി യോഗം എന്ന നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ പ്രവർത്തനങ്ങളിലൂടെ വിഷയത്തിൽ ഒരു പരിധിവരെ തിരുത്തൽ ഉണ്ടായതായി കണ്ടതായും, കേസുകൾ പിൻവലിക്കണോ എന്നത് സർക്കാർ തീരുമാനിക്കേണ്ട കാര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ......