ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ്റെ ചെങ്ങന്നൂർ യൂണിറ്റ് സമ്മേളനം ചെങ്ങന്നൂർ അങ്ങാടിക്കൽ എസ് സി ആർ വി സ്കൂൾ ഓഡിറോറിയത്തിൽ നടക്കും.
രാവിലെ 9 ന്
യൂണിറ്റ് പ്രസിഡന്റ്
ഡി. അശോക് കുമാർ
പതാക ഉയർത്തും.
യൂണിറ്റ് എക്സികൂട്ടീവ് കമ്മറ്റിയംഗം
അഡ്വ. ......
ചെങ്ങന്നൂർ : വിദ്യാഭ്യാസ മേഖലയിലെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി എം.എൽ.എ യുടെ പ്രത്യേക വികസന പദ്ധതി 2025-26 മുഖേന കോടുകുളഞ്ഞി സി.എം.എസ് യു.പി സ്കൂളിന് അനുവദിച്ച ഐ.ടി. ലാബിന്റെയും സ്മാർട്ട് ക്ലാസ്സ് റൂമിന്റെയും ഉദ്ഘാടനം കേരള ഫിഷറീസ് കലാസംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ......
അഞ്ചു വർഷം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ 59 കാരിയുടെ വയറിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.
ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാൻ 2021 മേയ് 10 നാണ് പുന്നപ്ര സ്വദേശിനി ഉഷാ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. വീട്ടിലെത്തിയ ശേഷം കടുത്ത വേദനയും തുടർച്ചയായ രക്തസ്രാവവുമുണ്ടായി. ......
ആലപ്പുഴ: കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ആലപ്പുഴ ജില്ലയിലെ രണ്ട് പ്രമുഖ ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ചു. വോയ്സസ് ഫോർ ഏഷ്യൻ എലിഫന്റ്സ് (VFAES) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ജില്ലയിൽ ആദ്യമായി ജീവനുള്ള ആനകൾക്ക് പകരം അത്യാധുനികമായ ഈ ബദൽ സംവിധാനം ഏർപ്പെടുത്തിയത്.
പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്കും ചേർത്തല ഓംകാരേശ്വരം ശ്രീരാമ സുബ്രഹ്മണ്യ ക്ഷേത്രലേക്കുമാണ് റോബോട്ടിക് ആനകളെ കൈമാറിയത്. ......

കണിച്ചുകുളങ്ങര: ഏറെ വിവാദമായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യം ചെയ്തു. കണിച്ചുകുളങ്ങരയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് അഞ്ചംഗ വിജിലൻസ് സംഘം മൊഴി രേഖപ്പെടുത്തിയത്.
പ്രധാന വിവരങ്ങൾ:
ചോദ്യം ചെയ്യൽ: ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് വിജിലൻസ് ഈ നടപടിയിലേക്ക് കടന്നത്.
അന്വേഷണ സംഘം: വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയത്.
പശ്ചാത്തലം: പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്നും കുറഞ്ഞ പലിശയ്ക്ക് എടുത്ത വായ്പ, ഗുണഭോക്താക്കൾക്ക് ഉയർന്ന പലിശയ്ക്ക് നൽകി തട്ടിപ്പ് നടത്തി എന്നതാണ് കേസിന്റെ ആധാരം.
കേസിലെ പ്രധാന ആരോപണങ്ങൾ:
പലിശ വെട്ടിപ്പ്: സർക്കാർ സംവിധാനങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന തുക സാധാരണക്കാർക്ക് നൽകുമ്പോൾ പലിശ നിരക്കിൽ ക്രമക്കേട് നടത്തി.
വ്യാജ രേഖകൾ: വായ്പ വിതരണവുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ചമച്ചതായും പരാതിയുണ്ട്.
ഫണ്ട് വകമാറ്റൽ: അനുവദിക്കപ്പെട്ട തുക നിശ്ചിത ആവശ്യങ്ങൾക്കല്ലാതെ മറ്റ് കാര്യങ്ങൾക്കായി വിനിയോഗിച്ചു.
"കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ......
ചെങ്ങന്നൂർ : സാമൂഹ്യവിപത്തുകൾ അനുദിനം വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ വിശ്വാസത്തിൻ്റെ പരിച ധരിച്ച് അവയെ അതിജീവിക്കുവാൻ ഇടയാകണമെന്ന് പ്രൊഫ തോമസ് കുരുവിള. ചെങ്ങന്നൂർ ഭദ്രാസന കൺവൻഷൻ്റെ രണ്ടാം ദിനം വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ......
ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ 34-ാമത് ചെങ്ങന്നൂർ ബ്ലോക്ക് വാർഷികം 21 ന് വെണ്മണി മാർത്തോമ്മാ പാരീഷ് ഹാൾ ഓഡിറ്റോറിയത്തിൽ (റ്റി.എൻ. സദാശിവൻ നഗർ) നടക്കും. ......
ചെങ്ങന്നൂർ: സഹജീവിയുടെ കണ്ണുനീർ കാണാത്ത ഒരു തത്വചിന്തക്കും നിലനില്പുണ്ടാകുകയില്ലായെന്ന് പരിശുദ്ധ കാതോലിക്കാബാവാ. പാർശ്വവത്ക്കരിക്കപ്പെടുന്നവനെ ചേർത്തു നിർത്തുന്നതിലൂടെ യഥാർത്ഥ ക്രിസ്തുസ്നേഹം സമൂഹത്തിന് പങ്കുവയ്ക്കു വാൻ കഴിയുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ......
ചെങ്ങന്നൂർ: ഗവൺമെന്റ് ഐടിഐ എൻഎസ്എസ് യൂണിറ്റും പത്തനംതിട്ട ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി. വൈസ് പ്രിൻസിപ്പൽ
അന്നമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട ജില്ല ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ......