ആലപ്പുഴ: ശക്തമായ മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിശക്തമായ മഴയിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
കുട്ടനാട് താലൂക്കിന് പുറമെ ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും. ......
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ ആഭിമുഖ്യത്തിൽ 172-ാമത് ശ്രീനാരായണഗുരുദേവ ജയന്തിയുടെ ഭാഗമായി 16 മുതൽ 28 വരെ നടക്കുന്ന ഗുരുവസന്തോത്സവം 2026 ന്റെ മുന്നോടിയായി നടന്ന ചതയ സ്നേഹ കൂട്ടായ്മ ശ്രീനാരായണീയരിൽ ആവേശമുയർത്തി. സംഘാടക മികവ് കൊണ്ട് ശ്രദ്ധേയമായ
ചതയ സ്നേഹ കൂട്ടായ്മയോടനുബന്ധിച്ച് യൂണിയന്റെ പരിധിയിലുള്ള മുഴുവൻ ശാഖകളിലും സമ്മേളനങ്ങൾ നടന്നു. ......
ചെങ്ങന്നൂർ: യൂത്ത് കോൺഗ്രസിന്റെ 66 മത് സ്ഥാപക ദിനം, ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കളുടെ നേതൃത്വത്തിൽ ആചരിച്ചു. മുളക്കുഴ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്ഥാപക ദിനാഘോഷം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ കൊഴുവല്ലൂർ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ. 84-ാമത് ക്വിറ്റിന്ത്യാ ദിനാചരണം ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ ആഘോഷിച്ചു.......
ചെങ്ങന്നൂര്‍ : നഗരസഭയിലെ നാല് ക്യാമ്പുകളും സമാപിച്ചു. അഞ്ചാമത്തെ ക്യാമ്പില്‍ സംഘാടകര്‍ക്ക് സദ്യ ഒരുക്കി സമാപനത്തിലേക്ക്.......
ചെങ്ങന്നൂർ: നഗരസഭയിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. ക്യാമ്പിലുള്ളവർ എല്ലാം വീടുകളിലേക്ക് മടങ്ങിയതിനെ തുടർന്നാണ് ക്യാമ്പിൻ്റെ പ്രവർത്തനം അവസാനിപ്പിച്ചത്. ......
മാന്നാർ: ശ്രീനാരായണ ഗുരുദേവൻ്റെ 172-ാമത് ജയന്തിയോടനുബന്ധിച്ച് അത്തം മുതൽ ചതയം വരെ 13 ദിനരാത്രങ്ങളിലായി നടക്കുന്ന ഗുരുവസന്തോത്സവം 2026 ൻ്റെ മത്സരങ്ങൾ 16 ഞായറാഴ്ച ആരംഭിക്കും. തിരുവാതിര,അത്തപ്പൂക്കളം,ദൈവദശകാലാപനം,ക്വിസ് മത്സരം ,മഹാകവി കുമാരനാശാൻ കൃതികൾ,ലളിതഗാനം,വഞ്ചിപ്പാട്ട് ഓണപ്പാട്ട്,ഉപന്യാസ മത്സരം ,ഗുരുദേവകൃതികളുടെ ആലാപനം- സിംഗിൾസ് സംഘം , പ്രസംഗമത്സരം ,ഭരതനാട്യമത്സരം, പ്രച്ഛന്നവേഷ മത്സരം,നാടോടി നൃത്ത മത്സരം,ചിത്രരചനാമത്സരം, പെയിൻ്റിംങ് മത്സരം,മിമിക്രി,മോണോ ആക്ട്,അന്താക്ഷരി തുടങ്ങി 20 ഓളം മത്സരങ്ങൾ ജൂനിയർ,സീനിയർ.മോസ്റ്റ് സീനിയർ വിഭാഗങ്ങളിലായി നടക്കും.30 ഓളം ടീമുകൾ പങ്കെടുക്കുന്ന തിരുവാതിര മത്സരം 553-ാം നമ്പർ പാവുക്കര ശാഖ ആഡിറ്റോറിയത്തിൽ നടക്കും. ......
ആലപ്പുഴ : വേമ്പനാട്കായലിൽ പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തി അശാസ്തീയമായി നടത്തിവരുന്ന മണൽ ഖനനം ഉടനെ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും പരാതി. ദേശീയ പാത വികസനത്തിന്റെ മറവിൽ കായിലിൽ നടക്കുന്നത് മണൽ കടത്താണ്. ......
ചെങ്ങന്നൂർ: മാർത്തോമ്മാ സഭയുടെ സാമൂഹ്യസേവന വിഭാഗമായ കാർഡിൻ്റെ നേതൃത്വത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പാണ്ടനാട് പഞ്ചായത്തിൻ്റെ വിവിധ വാർഡുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യകിറ്റുകളും പച്ചക്കറികളും വിതരണം ചെയ്തു.
കാർഡ് ഡയറക്ടർ റവ. ഷിബു സാമുവൽ മാർത്തോമ്മാ മെത്രാപ്പോലിത്തൻ സെക്രട്ടറി റവ. ......