മുളക്കുഴ. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ “വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ ”എന്ന സന്ദേശവുമായി മുളക്കുഴ രഞ്ജിനി വായനശാലയും, രഞ്ജിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് ആരംഭിച്ച റിപ്പബ്ലിക് സദസ്സ് സെമിനാറോടുകൂടി സമാപിച്ചു. ......
ചെങ്ങന്നൂർ: മനുഷ്യൻ്റെ ജീവിത സായാഹ്നം സന്തോഷകരമായി തീരുവാൻ വാർദ്ധക്യത്തിലായവരെ പ്രത്യേകമായി കരുതണമെന്നും എന്നാൽ ഇന്ന് മുതിർന്ന തലമുറ പലപ്പോഴും സമൂഹത്തിൽ നിന്നും പിന്തള്ളപ്പെട്ടു പോകുകയാണെന്നും ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു. ബഥേൽ അരമനയിൽ നടന്ന സെൻ്റ് ജോസഫ് ഫോറം സീനിയർ സിറ്റിസൺസ് സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ചെങ്ങന്നൂർ : കേരള മുൻസിപ്പൽ ആൻ്റ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് ചെങ്ങന്നൂർ നഗരസഭ യൂണിറ്റ് സമ്മേളനം ഐ.എൻ.റ്റി.യു.സി. ജില്ലാ സെക്രട്ടറിയും നഗരസഭ ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ കെ. ......
തിരുവൻവണ്ടൂർ: നോമ്പാചരണത്തിലൂടെ ലോകത്തിലെ തിന്മകളെ അതിജീവിച്ച് നന്മയിലേക്ക് വളരുകയും ആത്മീയ പുതുക്കലിലൂടെ ജീവന്റെ രൂപാന്തരത്തിലേക്ക് ഉയരുകയും ചെയ്യണമെന്ന് കുറിയാക്കോസ് മോർ സേവേറിയോസ് പറഞ്ഞു. മലങ്കര സുറിയാനി ക്നാനായ സമുദായം കല്ലിശ്ശേരി മേഖല വനിതാ സംഗമം തിരുവൻവണ്ടൂർ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോമ്പുകാലം ആത്മപരിശോധനയ്ക്കും പ്രലോഭനങ്ങളെ അതിജീവിച്ച് വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതിനുമുള്ള അനുഗ്രഹീതമായ അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. ......
ചെങ്ങന്നൂർ: കേരളാ സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ചെങ്ങന്നൂർ മേഖലാ സമ്മേളനം ചെങ്ങന്നൂർ മുനിസിപ്പൽ ചെയർ പേഴ്സൺ മനീഷ് കീഴാമഠം ഉദ്ഘാടനം ചെയ്തു. ഡി. ......
ചെങ്ങന്നൂർ: വിശ്വാസത്തിൽ അധിഷ്ഠിതമായി തലമുറകൾ രൂപീകൃതമായെങ്കിൽ മാത്രമേ സഭകൾക്ക് നിലനില്പുണ്ടാകുകയുള്ളൂയെന്ന് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു. ബഥേൽ അരമനയിൽ നടന്ന ഭദ്രാസന സൺഡേസ്കൂൾ വിദ്യാർത്ഥി സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ചെങ്ങന്നൂർ: ആരാധനയുടെ മാധുര്യം തിരിച്ചറിയുവാനും സമർപ്പണത്തോടെ ദൈവവചനത്തെ രുചിച്ചറിയുവാനും കഴിയണമെന്ന് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പൊലീത്താ ഡോ. മാത്യൂസ് പറഞ്ഞു. ......