ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ 25 ന് ഭക്തജന സംഗമം നടത്തുമെന്ന് ബി.ജെ.പി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ശബിരി മല സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട് വിചാ രണ കോതിയിൽ നിന്നും ജാമ്യം കിട്ടി പുറത്തിറങ്ങിയ തന്ത്രി കണ്ഠരര് രാജിവരെ സി പി ഐ എംഅധിക്ഷേപിക്കാനുള്ള ശ്രമം അപലപനീയമാണ്. സിപി ഐ
എം സംസ്ഥാന സെകട്ടറി കണ്ഠരര്
രാജീവരരെ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത് കൊള്ളക്കാരുടെ പട്ടികയിൽ പെടുന്ന ആളാണ് എന്നാണ്.
രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയെ അംഗീകരിക്കില്ല എന്ന സിപിഎമ്മിന്റെ സ്ഥിരം ശൈലിയുടെ പ്രതിഫലനമാണ് എന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട്
സന്ദീപ് വചസ്പതി പറഞ്ഞു. ......
ചെങ്ങന്നൂർ പെരുമ സാംസ്കാരികോത്സവത്തോടനുബന്ധിച്ച് ചെങ്ങന്നൂരാതി പുരസ്കാരം റാപ് സംഗീതജ്ഞനായ വേടന് ഫെബ്രുവരി 26 വൈകിട്ട് ആറിന് സമ്മാനിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ മന്ത്രി സജി ചെറിയാൻ അറിയിച്ചു. 50 ,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ......
ചെങ്ങന്നൂര്‍ : നഗരസഭ വികസന സെമിനാര്‍ ചെയര്‍പേഴ്സണ്‍ മനീഷ് കീഴാമഠത്തില്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.കെ.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രന് പദ്ധതി വിശദീകരണം നടത്തി. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്കിലെ വെൺമണി പഞ്ചായത്തിനെയും മാവേലിക്കര താലൂക്കിലെ നൂറനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ശാർങക്കാവ് പാലം
ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. ഇരു കരയിലെയും ആളുകളുടെ പതിറ്റാണ്ടുകളായുള്ള യാത്രാ ബുദ്ധിമുട്ടിന് പരിഹാരമാകുകയാണ്.
പ്രദേശവാസികൾ സഞ്ചരിച്ചിരുന്ന വീതി കുറഞ്ഞ ആംബുലൻസ് പാലം 2018 ലെ പ്രളയത്തിൽ തകർന്നടിഞ്ഞതോടെ ഇരു ഭാഗത്തുമുള്ളവരുടെ യാത്രാ ദുരിതം ഏറി. മന്ത്രി സജി ചെറിയാൻ്റെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന ബഡ്ജറ്റിൽ നിന്നും 15. ......
അനുഷ്ഠാന വിശുദ്ധിയോടെയുള്ള കുത്തിയോട്ടങ്ങളും, മാനം മുട്ടുന്ന കെട്ടുകാഴ്ചകളുമായി ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം ഇന്നു നടക്കും.
ആചാര വിശുദ്ധിയോടെ ഇന്നു രാവിലെ ഏഴുമുതല്‍ വഴിപാട് ഭവനങ്ങളില്‍ നിന്നും കുത്തിയോട്ട ഘോഷയാത്രകള്‍ ക്ഷേത്രത്തിലേക്കെത്തി തുടങ്ങും. തുടർന്ന് ക്ഷേത്രപ്രദർശനത്തിനു ശേഷം ദേവി സന്നിധിയില്‍ ചുവടു ചവിട്ടി കുത്തിയോട്ട സമർപ്പണം നടക്കും.
നരബലി സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ വഴിപാടാണ് കുത്തിയോട്ടം. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ പെരുമ 2026 ൽ ഹൃദ്യമായ കലാവിരുന്നൊരുക്കി കുടുംബശ്രീ വനിതകൾ. ഞായർ രാവിലെ മുതൽ ബിസിനസ് ഇന്ത്യാ ഗ്രൗണ്ടിൽ
ആരംഭിച്ച കലാമേളയിൽ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളിൽ നിന്നായി 2500 ലേറെ വനിതകൾ പങ്കെടുത്തു. കുട്ടികൾ അടക്കമുള്ള കുടുംബാംഗങ്ങളും പങ്കെടുത്തപ്പോൾ പ്രധാവേദി കുടുംബ ശ്രീ അംഗങ്ങളുടെ കുടുംബ സംഗമമായി.
കൈകൊട്ടിക്കളി, മാപ്പിളപ്പാട്ട് , തിരുവാതിര, സംഘഗാനം, ലളിത ഗാനം, സിനിമ, ലളിത ഗാനങ്ങൾ ഉൾപ്പെടെ
അരങ്ങേറി. ......
ചെങ്ങന്നൂർ :ചെറിയനാട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഭിന്നശേഷിക്കാരനായ യുവാവിനെ തെരുവ് നായ ക്രൂരമായി ആക്രമിച്ചു. ആലപ്പാട് ജംഗ്ഷനു കിഴക്ക്
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ......
ചെങ്ങന്നൂർ: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റ് നേതൃത്വത്തിൽ പ്രതിഭാസംഗമം നടത്തി. വിദ്യാഭ്യാസരംഗത്തെ പ്രതിഭകൾ, കലാകായിക പ്രതിഭകൾ, രാമായണ പ്രശ്നോത്തരി വിജയികൾ, അത്തപ്പൂക്കള മത്സര വിജയികൾ, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയവർ തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു. ......