ചെങ്ങന്നൂർ: ചെങ്ങന്നൂർ പെരുമ 2026 പ്രധാന വേദിയായ ബിസിനസ് ഇന്ത്യ ഗ്രൗണ്ടിൽ
നടന്ന സാംസ്കാരിക സമ്മേളന വേദിയിൽ ചെങ്ങന്നൂരാതി പുരസ്കാരം
മന്ത്രി വി ശിവൻകുട്ടി വേടന് സമ്മാനിച്ചു.
50,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം
പൂരസ്കാരത്തിനു നന്ദി പറഞ്ഞ വേടൻ
തനിക്ക് സംസ്ഥാന അവാർഡ് നേടിത്തന്ന ഗാനം പാടിയത് കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.
. വേടന് വിവാഹ സമ്മാനമായി കേക്കും വേദിയിൽ തയ്യാറാക്കിയിരുന്നു.
ചെങ്ങന്നൂരിൽ വീണ്ടും എത്തി സംഗീത പരിപാടി
അവതരിപ്പിക്കണമെന്ന് മന്ത്രി സജി ചെറിയാൻ്റെ ആവശ്യത്തിന് ഉറപ്പ് നൽകിയിട്ടാണ് വേടൻ മടങ്ങിയത്.
യോഗത്തിൽ
മുൻ എംഎൽഎ അഡ്വ. ......
ന്യൂ ഡൽഹി: ഹരിയാന, ഗുരുഗ്രാം, ശങ്കർ ചൗക്ക് , 85 നാഷണൽ മീഡിയാ സെൻറിൽ പത്മഭൂഷൺ പ്രൊഫ. ഡോ. ടി.കെ ഉമ്മൻ (88) നിര്യാതനായി.......
ചെങ്ങന്നൂർ: ചെറിയനാട് ലൂർദ് മാതാ ദേവാലയം നവതി നിറവിൽ. നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ കർമപദ്ധതികളാണ് ഇടവകയിൽ ഒരുങ്ങുന്നത്. 1930-കളിൽ ചാരുംമൂട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന വിദേശ മിഷനറിമാരാണ് ചെറിയനാട് പ്രദേശത്ത് സാമൂഹിക മാറ്റത്തിന്റെ വിത്തുപാകിയത്. ......
മാവേലിക്കര: ബസ് ഓടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. ഹരിപ്പാട്–പത്തനംതിട്ട സംസ്ഥാനപാതയിൽ മാവേലിക്കര നടക്കാവിൽ ഇന്നു രാവിലെയാണ് സംഭവമുണ്ടായത്. ......
ചെങ്ങന്നൂർ: ഇന്ത്യൻ ആർമിയെ പോലെ ഏതു വെല്ലുവിളെയും നേരിടാൻ തയ്യാറായാണ് കെ എസ്ആർടിസി ജീവനക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് ടെർമിനലിൻ്റെ നിർമ്മാണം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
കെഎസ്ആർടിസി യുടെ എല്ലാ നിർമ്മാണ പ്രവർത്തികളും ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് ആണ് ഏറ്റെടുത്തിരിക്കുന്നതിനാൽ നല്ല നിലവാരം പുലർത്തുന്നു.
കെഎസ്ആർടിസി ബസിനുള്ളിൽ കെ എൽ 15 എന്ന പേരിൽ കുടിവെള്ളം കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുവാൻ ധാരണയായി. ഒപ്പം ഭക്ഷണ വിതരണവും പുരോഗമിക്കുന്നു. ......
ചെറിയനാട്: എസ് എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾഫെസ്റ്റും, അനുമോദന സമ്മേളനവും എസ്എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ഡോ.......
ചെങ്ങന്നൂര്‍: ആരോഗ്യ രംഗത്ത് ചെങ്ങന്നൂരിൻ്റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുന്നു.
100 കോടി രൂപ ചെലവഴിച്ചു അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ചെങ്ങന്നൂർ ജില്ലാആശുപത്രി പുതിയ കെട്ടിട സമുച്ചയം വ്യാഴാഴ്ച വൈകിട്ട് 6 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും
1943 ല്‍ പ്രവര്‍ത്തനം ആരംഭിച്ച പഴയ ആശുപത്രി കെട്ടിടം ജീർണ്ണാവസ്ഥയിലായതതോടെ മന്ത്രി സജി ചെറിയാന് നല്കിയ നിർദ്ദേശത്തെ തുടര്‍ന്നാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മാണം ആരംഭിച്ചത്. ......

ചെങ്ങന്നൂർ: ചെങ്ങന്നൂരിലും പ്രാന്ത പ്രദേശങ്ങളിലും രൂക്ഷമായിട്ടുള്ള തെരുവ് നായ ശല്യം പരിഹരിക്കുന്നതിന്, അടിയന്തര പ്രാധാന്യം നൽകി ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തി അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം (എബിസി ) സജ്ജീകരിക്കാൻ ലക്ഷ്യമി
ടുന്നു.2026-27 ബജറ്റിൽ, കാർഷിക മേഖലയിൽ പ്രത്യേകിച്ചും നെല്ലിന്റെ വിള വിസ്തൃതി, ഉൽപാദനം എന്നിവ വർദ്ധിപ്പിക്കുന്നതിനായി നെൽകൃഷി കൂലി ചെലവ്, പാടശേഖരങ്ങൾക്ക് റാമ്പ്, സബ് മേഴ്സിബിൾ പമ്പ്, മോട്ടോർ പുര തുടങ്ങിയവയ്ക്കായി 60 ലക്ഷം രൂപ വക കൊള്ളിച്ചിട്ടുണ്ട്.
കൂടാതെ, ക്ഷീരകർഷകർക്ക് പിന്തുണ നൽകി, ക്ഷീര മേഖലയുടെ ശാക്തീകരണത്തിനായി കാലിത്തീറ്റ സബ്സിഡി,പാലിന് ഇൻസെന്റീവ്,മിനി ഡയറി ഫാം, ഗ്രൂപ്പുകൾക്ക് കറവപ്പശു, സഞ്ചരിക്കുന്ന വെറ്റിനറി ക്ലിനിക് തുടങ്ങിയ പദ്ധതികൾക്കായി 48 ലക്ഷം രൂപ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്
പട്ടികജാതി വികസനം ലക്ഷ്യമാക്കിക്കൊണ്ട് യുവതി-യുവാക്കൾക്ക് സ്വയംതൊഴിൽ പരിശീലനങ്ങൾ, പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ് തുടങ്ങിയവയും, ഉന്നതികളിൽ മിനി മാസ്റ് ലൈറ്റുകളുടെ സ്ഥാപനം എന്നിവ നിർവഹിക്കുന്നതിന് 70 ലക്ഷം രൂപ ബജറ്റിൽ നീക്കി വച്ചിരിക്കുന്നു.
അടച്ചുറപ്പുള്ളതും സുരക്ഷിതമായ ഭവനം എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനായി ജനറൽ, പട്ടികജാതി വിഭാഗങ്ങൾ ക്ക് ഒരുപോലെ പ്രാധാന്യം നൽകുന്ന ലൈഫ്,പി എം എ വൈ ഭവന പദ്ധതികൾക്കായി 1,60,00,000 രൂപ വകയിരുത്തിയിരിക്കുന്നു
പശ്ചാത്തല മേഖലയിൽ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും നിർമ്മാണത്തിനും കൂടാതെ വിട്ടു കിട്ടിയ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി രണ്ടരക്കോടി രൂപ വക ഇരുത്തിയിരിക്കുന്നു. സെക്കൻഡറി പാലിയേറ്റീവ് പരിചരണം,വയോജന പരിപാലന കേന്ദ്രം പ്രവർത്തന ചെലവുകൾ, മെഡിക്കൽ ക്യാമ്പുകൾ,സഹായ ഉപകരണ വിതരണം തുടങ്ങിയ ആരോഗ്യ മേഖല പ്രവർത്തനങ്ങൾക്കായി 65 ലക്ഷം രൂപ വക കൊള്ളിച്ചിരിക്കുന്നു. ......
ചെങ്ങന്നൂർ: വരും നാളുകളിൽ ചെങ്ങന്നൂർ അറിയപ്പെടുന്നത് അന്താരാഷ്ട്ര സ്റ്റേഡിയത്തിൻ്റെ പേരിലായിരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ - മാവേലിക്കര നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വെൺമണി ശാർങക്കാവ് പാലം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.ശാർങക്കാവ് പാലം ഉൾപ്പെടെ 27 പാലങ്ങളുടെ നിർമ്മാണം കഴിഞ്ഞ എട്ടു വർഷത്തിൽ പൂർത്തികരിച്ചുവെന്നും രണ്ടു പാലങ്ങളുടെ നിർമ്മാണം അടുത്ത ദിവസങ്ങളിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ......