ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ കായിക പ്രേമികളുടെ സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കുന്നു. ചെങ്ങന്നൂർ നഗരത്തിൻ്റെ വികസനത്തിന് നാഴികക്കല്ലാകുന്ന സ്റ്റേഡിത്തിൻ്റെ പൂർത്തീകരിച്ച ഒന്നാം ഘട്ടം വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് മന്ത്രി
അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും
.ഫുട്ബാൾ ടർഫ്, സിന്തറ്റിക്ക് ട്രാക്ക്. രണ്ടു പവലിയനുകൾ, ഓഫീസ് കെട്ടിടങ്ങൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ നിർമ്മിച്ചത്.
പെരുങ്കുളം പാടത്തുള്ള 17 ഏക്കർ ഭൂമിയിലാണ് പുതിയ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നത്. സ്റ്റേഡിയം നിർമ്മിക്കുന്നതിന് സർക്കാർ 100 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്
രണ്ടാം ഘട്ടത്തിൽ
ഇരുപത്തി അയ്യായിരം കാണികൾക്ക് ഇരിയ്ക്കാവുന്ന ഗാലറിയോടു കൂടിയ സ്റ്റേഡിയത്തിൽ എട്ട് ലൈൻ സിന്തറ്റിക്ക് ട്രാക്ക്, നാച്ചുറൽ ഫുട്ബോൾ ടർഫ്, ലോംഗ്ജംപ്, ട്രിപ്പിൾ ജംപ് പിറ്റുകൾ,50 x 30 മീറ്റർ വരുന്ന മേപ്പിൾ വുഡ് പാകിയ ഇൻഡോർ കളിക്കളം, ഔട്ട് ഡോർ ജിംനേഷ്യം, പ്രത്യേക ക്രിക്കറ്റ് ഗ്രൗണ്ട്,
സ്പോര്‍ട്സ് ഹോസ്റ്റലുകള്‍, പാര്‍ക്ക്, പ്രത്യേക ക്രിക്കറ്റ് ഗ്രൗണ്ട്
ഫ്ളഡ് ലൈറ്റ് സംവിധാനം, വിഐപി. ......
പാണ്ടനാട് കിഴക്ക്ദേവീവിലാസം എൻ. എസ്. എസ്. കരയോഗം നമ്പർ 1581
കുടുംബസംഗമം ,എൻ. എസ്. എസ് താലൂക്ക് യൂണിയൻ
പ്രസിഡന്റ് ശ്രീ. പി. എൻ.......
ചെങ്ങന്നൂർ: പൂമലച്ചാലിൻ്റെ വികസനത്തിന് തുടക്കം കുറിച്ച മുൻ എംഎൽഎ രാമചന്ദ്രൻ നായരുടെ സ്മരണാർത്ഥം പൂമലച്ചാൽ ടൂറിസം പാർക്കിന് കെകെആർ പാർക്ക് എന്ന് നാമകരണം ചെയ്യുന്നതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. പൂമലച്ചാൽ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
പൂമലച്ചാൽ പോലെയുള്ള ഇടങ്ങൾ ഇല്ലാത്തതാണ് നാടിൻ്റെ ശാപം . ......
വെണ്മണി : വെണ്മണി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ ശതാബ്ദി സ്മാരക കെട്ടിട സമുച്ചയത്തിന്റെ മൂന്നാം നിലയുടെ നിർമ്മാണ ഉദ്ഘാടനം മാർത്തോമ്മാ സഭ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന അധ്യക്ഷൻ
ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മാർച്ച് 3 ചൊവ്വ രാവിലെ 10 മണിക്ക് സ്കൂളിൽ
നിർവഹിക്കും.
പുതുതായി ആരംഭിക്കുന്ന ഹയർസെക്കൻഡറി കമ്പ്യൂട്ടർ സയൻസ് ബാച്ചിന്റെ ഉദ്ഘാടനം സാംസ്കാരിക മന്ത്രി
സജി ചെറിയാനും നവീകരിച്ച ഹയർസെക്കൻഡറി വിഭാഗം ലൈബ്രറിയുടെ സമർപ്പണം മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ......
ചെങ്ങന്നൂർ: ജോയ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ എം ജി വി പാണ്ഡിയൻ നിർമ്മാണം നിർവഹിച്ച്,
സതീഷ് ജേക്കബ് സംവിധാനം ചെയ്യുന്ന മലയാള സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് സംസ്ഥാന സാംസ്കാരിക ഫിഷറീസ് യുവജനക്ഷേമ വകുപ്പ് മന്ത്രി
സജി ചെറിയാൻ നിർവഹിച്ചു.
ചിത്രത്തിന് കഥയോട്ടം എന്നാണ് പേരിട്ടിരിക്കുന്നത്.
ഏറെ കൗതുകകരകരമായ ഒരു കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം.
വ്യത്യസ്ത മതങ്ങളിൽ പെട്ട യുവതിയുടെയും യുവാവിന്റെയും അവരുടെ സുഹൃത്തുക്കളുടെയും സൗഹൃദങ്ങളുടെ കഥയാണ്
ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഗൗരവമായ ഒരു വിഷയം തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുക
യാണ് ഈ ചിത്രത്തിലൂടെ.
മനുഷ്യൻ്റെ മനസ്സിൽ നൻമയുടെ വെളിച്ചം പകരുന്ന നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രം കൂടിയായിരിക്കുമിത്. ......
ചെങ്ങന്നൂർ: മുളക്കുഴ താഴാംഭാഗത്തുള്ള വ്യവസായ കേന്ദ്രത്തിൽ 5.20 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ച മത്സ്യഫെഡിൻ്റെ മൂല്യവർദ്ധിത ഉല്പാദന കേന്ദ്രം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഉല്പാദന കേന്ദ്രത്തിനു രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, സെൻട്രൽ ട്യൂബർ ക്രോപ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമാണ് സാങ്കേതിക പിന്തുണ നൽകുന്നത്.
മത്സ്യത്തിന്റെയും, മരിച്ചീനിയുടെയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനം വഴി പ്രദേശവാസികൾക്ക് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. ......
തിരുവൻവണ്ടൂർ: ഗ്രാമ പഞ്ചായത്ത് 2025-26 അങ്കണവാടി കലോത്സവം ' തളിർ ' ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി
വിവേക് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: കെ പി എം എസ്ചെങ്ങന്നൂർ യൂണിയൻ സമ്മേളനം ജനറൽ സെക്രട്ടറിപുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ ലയൺസ് ക്ളബ്ബ് ഹാളിൽ ചേർന്ന യോഗത്തിൽ വേണുഗോപൽ. കെ അദ്ധ്യക്ഷത വഹിച്ചു.
രാജൻ.കെ,വിനായകി സുരേഷ്, എൻ.
ബിജു ,ഷൈജു തഴക്കര.
ജയകുമാർ. ......
ചെങ്ങന്നൂർ: കേരളത്തിന്റെ സമഗ്രവികസനത്തിന് ഇടതു പക്ഷ സർക്കാരിന്റെ പങ്കാളിത്തപെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ നില നിർത്തണമെന്നു ജോയിൻ്റ് കൗൺസിൽ ചെങ്ങന്നൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം എം അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ശരണ്യ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: രണ്ടുദിവസമായി ആലപ്പുഴ ജില്ലയിലെ ഒൻപത് കേന്ദ്രങ്ങളിൽ ലഭിച്ച വൻ സ്വീകരണങ്ങക്ക് ശേഷം പുതുയുഗ യാത്രയുടെ ജില്ലതല സമാപനം ചെങ്ങന്നൂരിൽ നടന്നു. വ്യാഴാഴ്ചരാത്രി വൈകിയെത്തിയിട്ടും വൻ ജനാവലി വി ഡി സതീശനെ സ്വീകരിക്കുവാൻ ചെങ്ങനൂരിലെ സമ്മേളന സ്ഥലത്ത് കാത്തുനിന്നു. പൊതുസമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം അദ്ധ്യക്ഷത വഹിച്ചു. ......