കവിയൂർ: വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യ (കേരള) റീജിയൻ്റെയും വൈ.എം. സി.......
മുളക്കുഴ:മുളക്കുഴയ്ക്ക് മിച്ച ബജറ്റ്.
32.35 കോടി രൂപയുടെ വരവും 28.70 കോടി രൂപയുടെ ചിലവും 3.55 രൂപയുടെ നീക്കി ബാക്കിയുമുള്ള മിച്ച ബഡ്ജറ്റാണ് മുളക്കുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമണിക സന്തോഷ് അവതരിപ്പിച്ചത്. സുസ്ഥിര വികസനവുമായി മുന്നോട്ട്..
ഉത്പാദന മേഖലയ്ക്കായി വികസനങ്ങൾ നടപ്പിലാക്കും, സ്മാർട്ട് കൃഷി ഭവനായി മുളക്കുഴ കുഴിഭവനെ മാറ്റും, 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ......
മാവേലിക്കര: കിടപ്പു മുറിയിൽ ലഹരി വസ്തുക്കൾ സൂക്ഷിച്ച യുവാവിനെ എക്സൈസ് സംഘം പിടി കൂടി.
ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പാറ്റൂർ, ഗോകുൽ ഭവനത്തിൽ ഗോകുലിനെ ( 23 ) ആണ്
അറസ്റ്റ് ചെയ്തത്.
മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഹദുള്ള പി ഏ
യുടെ നേതൃത്വത്തിൽ മാവേലിക്കര, മാങ്കാംകുഴി,ഇടപ്പോൺ,പടനിലം, പാറ്റൂർ,ഭാഗങ്ങളിൽ നടത്തിയ
പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി
മാവേലിക്കര താലൂക്കിൽ നൂറനാട് വില്ലേജിൽ പാറ്റൂർ മുറിയിൽ പാറ്റൂർ ജംഗ്ഷന്
വടക്ക് കിഴക്ക് മാറി ഗോകുൽ ഭവനത്തിലെ
പടിഞ്ഞാറെ കിടപ്പു മുറിയിൽ നിന്നും
2.359 ഗ്രാം എം ഡി എം.ഏ യും
0.839ഗ്രാം ഗഞ്ചാവുമായി ആണ്
ഇയാളെ
അറസ്റ്റ് ചെയ്ത്.
ഉത്സവ ആഘോഷങ്ങൾക്ക് പാർട്ടിഡ്രഗ് ആയി ഉപയോഗിക്കുന്നതിനാണ് എംഡി എംഎ എത്തിച്ചതെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. കണ്ടെടുത്ത മയക്കുമരുന്ന് വ്യാവസായിക അളവിലുള്ളതും 10 വർഷം തടവ് വരെ ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്. ......
കല്ലിശ്ശേരി : കേന്ദ്ര സർക്കാരിൻറെ ജനവിരുദ്ധ ഫാഷിസ്റ്റ് നയങ്ങളെ കേരളത്തിൽ നടപ്പിലാക്കുന്ന ഇടതുപക്ഷ സർക്കാരിൻറെ ജന വഞ്ചനക്കെതിരെ എസ് യുസിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടി മാർച്ച് 11ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചാരണാർത്ഥം കല്ലിശ്ശേരി ജംഗ്ഷനിൽ വിശദീകരണയോഗം സംഘടിപ്പിച്ചു.
പാർട്ടിയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം പി ആർ സതീശൻ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു. പ്രബുദ്ധമായ ജനാധിപത്യ മതേതര മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ബഹുജന പ്രക്ഷോഭനം കെട്ടിപ്പടുക്കുന്നതിലൂടെ അല്ലാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവർത്തിച്ചു പോരുന്ന ജനദ്രോഹകരമായ നയങ്ങളെ ചെറുത്തു പരാജയപ്പെടുത്തുവാൻ കഴിയില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മപ്പെടുത്തി.
മധു ചെങ്ങന്നൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടന ജില്ലാ കമ്മിറ്റിയംഗം ടെസ്സി ബേബി, പാർട്ടി ലോക്കൽ സെക്രട്ടറി റ്റി. ......
ചെങ്ങന്നൂർ: ബ്ലോക്ക് പഞ്ചായത്തും കരുണ പെയിൻ & പാലിയേറ്റിവ് സൊസൈറ്റിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ചേർന്ന് മാർച്ച് 7- ന് ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എൻജിനീയറിങ് കോളേജിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും.
20-ൽ പരം ഡിപ്പാർട്ട്മെന്റുകളെ പ്രതിനിധീകരിച്ച് ഡോക്ടർമാർ പങ്കെടുക്കും.
ഇതോടൊപ്പം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പാലിയേറ്റീവ് സംഗമവും ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും ഉണ്ടായിരിക്കും.
പാലിയേറ്റീവ് സംഗമത്തിൽ 1100 പേരും ലൈഫ് ഗുണഭോക്തൃ സംഗമത്തിൽ 750-ൽ പരം ആളുകളും പങ്കെടുക്കും. മെഗാ മെഡിക്കൽ ക്യാമ്പുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ ചെങ്ങന്നൂർ
ഐ എച്ച് ആർ ഡി എൻജിനീയറിങ് കോളേജിൽ രാവിലെ 8
മണിക്ക് ആരംഭിക്കും. ......
കോട്ട : ചിരക്കര കാവിലെ നാഗ പ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് ( ശനി, മാർച്ച് 7) മുതൽ 14 വരെ നടക്കും.
വർഷങ്ങളായി പൂജകൾ മുടങ്ങി കിടന്ന കാവിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രതിഷ്ഠാ കർമ്മങ്ങൾ പാമ്പുമ്മേക്കാവ് ബ്രഹ്മശ്രീ വല്ലഭൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. ശനി മുതൽ എല്ലാ ദിവസവും രാവിലെ 6.30 ന് പായസഹോമം, വൈകിട്ട് 6.30 മുതൽ സർപ്പബലി എന്നിവ നടക്കും.
14 ന് രാവിലെ 6.30ന് കലശ പൂജക്ക് ശേഷം 9 നാണ് നാഗപ്രതിഷ്ഠ. ......

ചെങ്ങന്നൂർ : പാണ്ടനാട് കടമ്പച്ചനേകാട്ടിൽ കരിനീലി - ചാത്തൻകാവിൽ പൂർവ്വകൗള വിധാനത്തിൽ കുടിയിരുത്തലും കൊടുതി മഹോത്സവവും 7,8 തീയതികളിൽ നടക്കും.
വെള്ളിയാഴ്ച
ഉച്ചയ്ക്ക് 12 ന് കാരയ്ക്കാട് ബിംബനിർമ്മാണ ശാലയായ ശിൽപ്പതന്ത്രയിൽ നിന്നും ആരംഭിച്ചു കുതിരവട്ടം, കടപ്രമല, തൃച്ചിറ്റാറ്റ്, അടിച്ചിക്കാവ്,
തൃക്കണ്ണാപുരം, ആനന്ദേശ്വരം, ആലുമ്മൂട്ടുനട,
കൊടുങ്ങല്ലൂർകാവ്, തൃക്കൈക്കുളങ്ങര, നടയിൽപറമ്പ്,
പാട്ടുംകളം എന്നീ ക്ഷേത്രങ്ങൾ സന്ദർശിച്ചു കാവിലെത്തിച്ചേരും.
ശനിയാഴ്ച
പുലർച്ചെ 5 ന് ആചാര്യവരണം.
6.30 ന് ഭഗവതിസേവ,
7.ന് ചാവ് വിളി,
7.30 ന് ആലപ്പുഴ
മരുതം തീയേറ്റേഴ്സിന്റെ നാടകം മാടൻമോക്ഷം
രാത്രി 10 ന് കാവ് ശുദ്ധി, ബിംബശുദ്ധിക്രിയകൾ
11 ന് തോറ്റംപാട്ട്, ദിക്ക് പൊലിക്കൽ.
8 ന് രാവിലെ
5.30 ന് കൗളവിധാനത്തിൽ
മഹാഗണപതിഹോമം
7.30 ന് ബിംബ ആവാഹനം
10 ന് കലശപൂജ
11.ന് പൂജനീയ മഹാ ചണ്ഡാളബാബയുടെ
മുഖ്യ കാർമ്മികത്വത്തിൽ
കുടിയിരുത്തൽ കർമ്മം.
11.30 ന് ചേരുന്ന സംസ്കാരിക സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. പി ഡി സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്യും.
കടമ്പച്ചനേകാട്ടിൽ
കരിനീലി - ചാത്തൻകാവ് രക്ഷാധികാരി
കെ.റ്റി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.
ദേവസ്വം ബോർഡ് തന്ത്രി പൂജനീയ മഹാചണ്ഡാള ബാബ
അനുഗ്രഹ പ്രഭാഷണം
നടത്തും.
ശിൽപി മഹേഷ് പണിക്കരേയും, സ്ഥപതി തുളസീദാസിനേയും ചടങ്ങിൽ ആദരിക്കും.
പാണ്ടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി കുഞ്ഞ്കുഞ്ഞ്,
ജില്ലാ പഞ്ചായത്ത് മെമ്പർ ജി.കൃഷ്ണകുമാർ,
ബ്ലോക്ക് മെമ്പർ
കെ ബി യശോധരൻ, പഞ്ചായത്ത് വൈസ്.പ്രസിഡന്റ്
ജോജി പിൻഡ്രംകോട്,
കടപ്ര പഞ്ചായത്ത് മെമ്പർ നിഷ അശോകൻ, പഞ്ചായത്ത് മെമ്പർമാരായ
സുനു തുരുത്തിക്കാട്, റ്റി.ഡി മോഹനൻ,
എൻ.എ ജോസഫ്,
പഞ്ചായത്ത് മുൻ പ്രസിഡന്റ് ശിവൻകുട്ടി
ഐലാരത്തിൽ,
റ്റി.സി. ......
ചെങ്ങന്നൂർ: വണ്ടിമല ദേവസ്ഥാനം ട്രസ്റ്റിന്റെ
മീനഭരണി ഉത്സവത്തിന്
തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ ബ്രഹ്മദത്തരരുടെ കാർമ്മികത്വത്തിൽ കൊടിയേറി.......
ചെങ്ങന്നൂർ: കേരള യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി ചെങ്ങന്നൂർ സെന്ററിൽ മാനേജ്മന്റ്, കൊമേഴ്സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ പാനൽ തയാറാക്കുന്നു. യു ജി സി നെറ്റ് യോഗ്യത ഉള്ളവർ അപേക്ഷിക്കാവുന്നതാണ്. ......
ചെങ്ങന്നൂർ: സംസ്ഥാനത്തെ കായിക മേഖലയില സമൂലമായ പരിവർത്തനമാണ് കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഉണ്ടായിട്ടുള്ളത്. കായിക സാക്ഷരത യ്ക്ക് പ്രഥമ പരിഗണന സർക്കാർ നൽകുന്നുവെന്ന് മന്ത്രി വി അബ്ദു റഹ്മാൻ പറഞ്ഞു.
ചെങ്ങന്നൂർ ജില്ല സ്റ്റേഡിയത്തിൽ പൂർത്തിയാക്കിയ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ വകുപ്പുകളോട് ചേർന്നു കൊണ്ട് കായിക വകുപ്പ് 5000 കോടി രൂപയുടെ പുതിയ പ്രവർത്തനങ്ങൾ നടപ്പിലാക്കി.
എല്ലാ ജില്ലകളിലും സ്പോർട്ട്സ് സെൻ്ററുകൾ സ്ഥാപിക്കുന്നത് ഇതിൻ്റെ ഭാഗമാണ്. ......