ചെങ്ങന്നൂർ: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിലെ പാണ്ടനാട് മേഖലയിലെ കരയോഗ, വനിതാ സമാജ, വനിത സ്വയം സഹായ സംഘം ഭാരവാഹികൾ,യുണിയൻ പ്രതിനിധികൾ, ഇലക്ട്രോൾ മെമ്പർ എന്നിവരുടെ നേതൃയോഗം നടത്തി.
താലൂക്ക് യൂണിയൻ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ആർ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി എം.ജി അശോക് കുമാർ, യൂണിയൻ ഭരണ സമിതിയംഗങ്ങളായ കൃഷ്ണകുമാർ കൃഷ്ണവേണി, റ്റി.എസ് സുരേഷ് ബാബു, ദേവകുമാർ , പ്രതിനിധിസഭാംഗം റ്റി.പി രാമാനുജൻ നായർ, വനിതാ യൂണിയൻ ഭരണ സമിതിയംഗം ഹേമലത,എൻഎസ്എസ് ഇൻസ്പെക്ടർ വി. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ സെൻ്റ് ആൻസ് ഗേൾസ് ഹൈസ്കൂളിലെ എസ്പിസി യൂണിറ്റ് സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.എം എസ് സി സ്കൂൾ കറസ്പോണ്ടൻ്റ് ഡാനിയേൽ തെക്കേട ത്ത് അധ്യക്ഷനായി. ചെങ്ങന്നൂർ നഗരസഭാധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ, വാർഡ് കൗൺസിലർ അഡ്വ. ......
ചെങ്ങന്നൂർ: ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ആലപ്പുഴ ജില്ലാ സമ്മേളനം ചെറിയനാട് എൻ എസ് എസ്
ഓഡിറ്റോറിയത്തിൽ ചെങ്ങന്നൂർ നഗരസഭാ ചെയർമാൻ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് എൻ. വി ഷാജി അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: മതത്തിൽ വിശ്വസിക്കുവാനും മതവിശ്വാസമില്ലാതെ ജീവിക്കാനുള്ള അവകാശം ഓരോ പൗരനും ഭരണഘടന നൽകുന്ന അവകാശമാണെന്നും. ഇത്തരം അവകാശങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വമെന്ന അടിസ്ഥാന ആശയത്തിൽ വിശ്വസിക്കുന്ന ഓരോ രാജ്യസ്നേഹിയുടെയും കടമയാണെന്നും നെല്ലിക്കൽ സെന്റ മേരിസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ......

ആലപ്പുഴ: സാമൂഹിക പരിഷ്കർത്താവ്, വിപ്ലവകാരി, പത്രപ്രവർത്തകൻ തുടങ്ങിയ നിലകളിലൂടെ ചരിത്രപുരുഷനായ ദേശാഭിമാനി ടി.കെ മാധവന്റെ സ്മരണയ്ക്കായി ടി.കെ മാധവൻ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ 'ദേശീയോദ്ഗ്രഥന പുരസ്കാരം' കോൺഗ്രസിന്റെ ദേശീയ നേതാവും ആലപ്പുഴ എംപിയുമായ കെ.സി.വേണുഗോപാലിന്. ട്രസ്റ്റ് ഭാരവാഹികളായ പി.ടി സ്കറിയ, ടി.എൻ ബോബകുമാർ, എം എം മോഹൻദാസ് എന്നിവർ ആലപ്പുഴയിൽ വാർത്താസമ്മേളനത്തിലാണ് അവാർഡ് വിവരം പ്രഖ്യാപിച്ചത്.
ഇന്ത്യ എന്ന സ്വതന്ത്ര മതനിരപേക്ഷ രാഷ്ട്രം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് പുറകോട്ട് പോകുന്ന കാലഘട്ടത്തിൽ രാജ്യത്തിൻ്റെ ജനാധിപത്യ മതേതര മൂല്യങ്ങളേയും ഭരണഘടനയെയും കാത്ത് സംരക്ഷിക്കുവാൻ അഹോരാത്രം കഠിനാധ്വാനം ചെയ്യുന്ന പൊതുപ്രവർത്തകനും, നേതാവും എന്നതാണ് കെ.സി വേണുഗോപാലിനെ ദേശീയോദ്ഗ്രഥന അവാർഡിന് അർഹനാക്കിയത്.
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തുന്നതിനുള്ള മാതൃകാപരമായ സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി ടി.കെ മാധവൻ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്കാരം. ദേശീയ രാഷ്ട്രീയ രംഗത്ത് സജീവമായ ഇടപെടൽ നടത്തുന്ന മലയാളികളായ പൊതുപ്രവർത്തകരുടെ പട്ടികയിൽ നിന്നാണ് മുതിർന്ന മാധ്യമപ്രവർത്തകരായ പി.റ്റി.ചാക്കോ, കെ.ജി.മുകുന്ദൻ തഴക്കര, ചെറുകര സണ്ണി ലൂക്കോസ് എന്നിവരടങ്ങിയ ജൂറി, പുരസ്കാര നേതാവിനെ തിരഞ്ഞെടുത്തത്.
ഇന്ത്യൻ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിനായി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മറ്റൊരു മലയാളിയും നിർവഹിച്ചിട്ടില്ലാത്ത അത്ര നിസ്തുലമായ സംഭാവനയാണ് കെ.സി. ......
ചെങ്ങന്നൂർ.
സബറീജനിൽപ്പെട്ട പുലിയൂർ വൈഎംസിഎ യിൽ സ്വാതന്ത്ര്യസമര സേനാനി കുടിലിൽ ജോർജിനെ അനുസ്മരിച്ചു. കുടിലിൽ ജോർജിന്റെ രക്തസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ......
പുലിയൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പുലിയൂർ യൂണിറ്റ് കുടുംബ സംഗമം നടത്തി. യൂണിറ്റ് പ്രസിഡൻ്റ്
കെ ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം പത്തനംതിട്ട അഡിഷണൽ ജില്ലാ ആൻഡ്
സെഷൻസ് ജഡ്ജ് ഡോണി തോമസ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ നടന്ന യൂത്ത് കോൺഗ്രസ് ആക്രമണത്തിലും പോലീസ് ലാത്തിച്ചാർജിലും പ്രതിഷേധിച്ച് എസ് എഫ്ഐ ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു. ചെങ്ങന്നൂർ വൈഎംസിഎ ഹാളിനു മുന്നിൽ നടന്ന പ്രതിഷേധ യോഗം
ജില്ല വൈസ് പ്രസിഡന്റ് ഗോകുൽ കേശവ് ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ചെറിയനാട് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിപുലമായ പരിപാടികളോടെ വയോജന സ്നേഹസംഗമം സംഘടിപ്പിച്ചു. വയോജനങ്ങളോടുള്ള കരുതലും ആദരവും വിളിച്ചോതിയ പരിപാടി ചെങ്ങന്നൂർ മുനിസിപ്പൽ ചെയർമാൻ മനീഷ് കീഴാർമഠത്തിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ റവ. ......