ചെങ്ങന്നൂർ: എസ്.എൻ.ഡി .പി യോഗം ശാഖ നമ്പർ 97 ചെങ്ങന്നൂർ ടൗൺ കമ്മറ്റിയുടെ പഞ്ചലോഹ പ്രതിഷ്ഠയുടെ മൂന്നാമത്
വാർഷികം വിവിധ പരിപാടികളോടെ ഭക്തി ആദരപൂർവ്വം ആചരിച്ചു.
ശാഖ പ്രസിഡൻ്റ് കെ.ദേവദാസ് പതാക ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു.
മഹോത്സ പരിപാടികളുടെ ഉത്ഘാടനം യൂണിയൻ അഡ്മിനിട്രേറ്റീവ് കമ്മറ്റി അംഗം പി.ഡി. ഷാജി നിർദ്ഹിച്ചു . ......
മുളക്കുഴ: എന്റെ വോട്ട് എന്റെ അവകാശം എന്ന വിഷയത്തെ ആസ്പദ
മാക്കിഏപ്രിൽ 9ന് നടക്കുന്ന നിയമസഭാ തീരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും നൂറ് ശതമാനം വോട്ടാറന്മാരും വോട്ടെടുപ്പിൽ പങ്കെടുത്തു എന്ന് ഉറപ്പുവരുത്തുന്നതിനുമായി മുളക്കുഴ രഞ്ജിനി വായനശാലയുടെ നേതൃത്വത്തിൽ വോട്ട് സഭ സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് അഡ്വ.റെഞ്ചി ചെറിയാന്റെ അധ്യക്ഷതയിൽ കൂടിയ വോട്ട്
സഭ ആലപ്പുഴ ജില്ലാ ലൈബ്രെറി കൗൺസിൽ അംഗം അഡ്വ. ......
ചെങ്ങന്നൂർ: ആസനമായ നിയമസഭാ തെരത്തെടുപ്പിൽ
കേരള ദലിത് പാന്തേഴ്സ് പിന്തുണ യു ഡി.എഫിന് പ്രഖ്യാപിച്ചു.
കഴിഞ്ഞ 10 വർഷക്കാലം ഇടതുപക്ഷം കേരളത്തിൽ നടപ്പിലാക്കിയ വികസനപദ്ധതികൾ ദലിത് - ആദിവാസി വിഭാഗങ്ങളെ അവഗണിക്കുകയും പുറന്തള്ളുകയും ചെയ്തതായി സംഘടന ചൂണ്ടികാട്ടി.
ഇടതുപക്ഷത്തിന്റെ തുടർഭരണം ആവർത്തിച്ചാൽ അതു ദലിത്- ആദിവാസി വിഭാഗങ്ങളുടെ അതിജീവനം അപകടത്തിലാക്കു
മെന്നും സംഘടന വിലയിരുത്തി
ഇടതുപക്ഷത്തിൻ്റെ വികസന പദ്ധതികളിലൊന്നും ദലിത്- ആദിവാസി വിഭാഗങ്ങൾക്ക് പ്രാതിനിധ്യമോ പരിഗണനയോ ലഭിച്ചിട്ടില്ല.
ദലിത്-ആദിവാസി വിഭാഗങ്ങളുടെ വികസനം ലക്ഷ്യമാക്കി നിലനിന്നിരുന്ന പദ്ധതികൾ പലതും അട്ടിമറിക്കപ്പെട്ടു.
കേരള ബഡ്ജറ്റിൻ്റെ വാർഷിക ചെലവ് 2 ലക്ഷം കോടിയിലേറെയായി വർദ്ധിച്ചു എന്നത് വളർച്ചയുടെ ലക്ഷണമായാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. ഇതു വസ്തുതാ വിരുദ്ധമാണ്. വാർഷിക ബഡ്ജറ്റിൻ്റെ 1/7 ഭാഗം മാത്രമാണ് പ്ലാൻ വിഹിതം (പ്ലാൻ ഫണ്ട്). ......
ചെങ്ങന്നൂർ: എൽഡിഎഫിന് കേരളത്തിലെ പെന്തകോസ്ത് സഭ പിന്തുണ നൽകിയെന്ന വാർത്ത രാഷ്ട്രീയ പ്രേരിതമാണെന്ന് പെന്തക്കോസ്ത് ലീഡേഴ്സ് കൗൺസിൽ വ്യക്തമാക്കി. കേരളത്തിലെ പെന്തകോസ്ത് നേതൃത്വത്തോട് ചർച്ച ചെയ്യാതെ ഏകപക്ഷീയമായി, രാഷ്ട്രീയ ഉദ്ദേശ്യത്തോടെ ഒരു സംഘടന സഭയുടെ പൊതു നിലപാട് പ്രഖ്യാപിച്ചതിൽ സഭാ നേതൃത്വം അമർഷം രേഖപ്പെടുത്തി.
നൂറ് വർഷം പിന്നിട്ട കേരളത്തിലെ പെന്തകോസ്ത് സഭകൾ നാളിതുവരെ ഒരു തെരഞ്ഞെടുപ്പിലും രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയോ ഏതെങ്കിലും സ്ഥാനാർത്ഥിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം ഒരു സംഘടന നടത്തിയ പ്രസ്താവന സഭാ നേതൃത്വത്തിൻ്റെ അറിവോടെ അല്ല. ......
ചെങ്ങന്നൂർ: വിദേശ സംഭാവന നിയന്ത്രണ നിയമം സർക്കാർ പാർലമെൻറിൽ കൊണ്ടുവന്നത് ചട്ടം ലംഘിച്ചും ഭരണഘടന വിരുദ്ധവുമായാണെന്ന് എഐസിസി
ജനറൽ സെക്രട്ടറി കെ. സി.വേണുഗോപാൽ പറഞ്ഞു.യുഡിഎഫ് സ്ഥാനാർഥി അഡ്വ: എബി കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വെണ്മണിയിൽ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മത- സമുദായിക, സന്നദ്ധ സംഘടനകൾ കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കേണ്ട വിദേശ സഹായങ്ങൾ കീഴ് വഴക്കങ്ങൾ ലംഘിച്ച് തടയാൻ ശ്രമിച്ചാൽ കോൺഗ്രസ് എന്ത് വില കൊടുത്തും അതിനെ എതിർക്കും. ......
ചെങ്ങന്നൂർ: പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ 'യുധിഷ്ഠിര തിരുപ്പതി' എന്ന് ഖ്യാതിപെറ്റ ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു (ഇമയവരപ്പൻ) ക്ഷേത്രത്തിൽ
ഉത്സവത്തിന് കൊടിയേറ്റോടെ തുടക്കമായി. തന്ത്രി താഴമൺ മഠം ബ്രഹ്മശ്രീ കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലും, മേൽശാന്തി മാവേലിക്കര കുന്നം തുരുത്തി ഇല്ലം നാരായണൻ നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലുമാണ്
കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. കൊടിമരച്ചുവട്ടിൽ നടന്ന വിശേഷാൽ പൂജകൾക്കും മന്ത്രോച്ചാരണങ്ങൾക്കും ശേഷമാണ്
കൊടി
ഉയർത്തിയത്.
കൊടിയേറ്റ് ചടങ്ങുകൾക്ക്ദേവസ്വം ബോർഡ് ചെങ്ങന്നൂർ മേജർ സബ് ഗ്രൂപ്പ് ഓഫീസർ പി.എസ്. ......
ചെങ്ങന്നൂർ: ആധ്യാത്മിക വളർച്ചയ്ക്കും സ്വയം തിരിച്ചറിവിനും സഹായിക്കുന്നതാണ് ചിന്മയാമിഷൻ്റെ പ്രവർത്തനങ്ങൾ എന്ന് കേരളാ റീജ്യണൽ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി . ചിന്മയ മിഷന്റെ 75 -ാം വാർഷികം പ്രമാണിച്ച് നടത്തിയ അമൃതയാത്രക്ക് ചെങ്ങന്നൂരിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഷൻ്റെ 75 -ാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന 'ചിന്മയ അമൃതോത്സവം' പത്തുലക്ഷം യുവാക്കൾക്ക് ആത്മീയ ഉണർവ് പകരാൻ ലക്ഷ്യമിട്ടിരിക്കുകയാണ്. ......
ചെങ്ങന്നൂർ: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ തൊഴിൽ കോഡുകളെല്ലാം തൊഴിൽ അവകാശങ്ങൾ നിഷേധിക്കുന്നതാണെന്നറിഞ്ഞിട്ടും ഇടതു സർക്കാർ തൊഴിൽ കോഡുകൾ അതിവേഗം നടപ്പിലാക്കുകയാണെന്ന് ഐഎൻറ്റിയുസി ജില്ലാ പ്രസിഡൻ്റ് ജി. ബൈജു പറഞ്ഞു. ......