ചെങ്ങന്നൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റ ചട്ടം പാലിക്കണമെന്ന സന്ദേശം വോട്ടർമാർക്ക് നൽകി ചെങ്ങന്നൂർ നഗരസഭയുടെ ഹരിത ബൂത്ത് ശ്രദ്ധേയമായി. ചെങ്ങന്നൂർ നഗരസഭയിലെ ഏഴ് ബൂത്തുകളുള്ള ചെങ്ങന്നൂർ, തിട്ടമേൽ ഗവ: ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ഹരിത ബൂത്ത് തയ്യാറാക്കിയിരുന്നത്. ......
ചെങ്ങന്നൂർ: മനുഷ്യ നിർമ്മിത പ്രളയത്തിലൂടെ കരിമണൽ ലോബിയെ സഹായിച്ച് ഇടതു സർക്കാരിന് കോടികളുടെ അഴിമതി നടത്തിയെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ മണ്ഡലത്തിൽ എൽ ഡി എഫ് ആക്രമണം അഴിച്ചു വിടുന്നതായി എൻ ഡി ഏ ആരോപണം.
പരസ്യപ്രചാരണത്തിന് കഴിഞ്ഞ ദിവസം മൂന്ന് മുന്നണികൾക്കും വിവിധ സ്ഥലങ്ങൾ നിശ്ചയിച്ചിരുന്നെങ്കിലും സിപിഎമ്മിന്റെ നേതൃത്വത്തിൽ അക്രമത്തിന് ശ്രമം ഉണ്ടായി. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ എൻഡിഎ കലാശക്കൊട്ടിന്റെ ഇടയിലേക്ക് സിപിഎമ്മുകാർ ഇരുചക്ര വാഹനങ്ങൾ ഇടിച്ചു കയറ്റി. ......
ആലപ്പുഴ: കൊട്ടിക്കലാശത്തിനിടെ നടി ഉഷ ഹസീന സിപിഎം വിട്ടു. സിപിഎം വിട്ട താരം കോൺഗ്രസിന്റെ കൊട്ടിക്കലാശത്തിലും പങ്കെടുത്തു.......
ചെങ്ങന്നൂർ : ഇത്തവണ ചെങ്ങന്നൂരിൽ എൻ ഡി എ ചരിത്ര വിജയം നേടുമെന്നും ഇരു മുന്നണികളെയും
ജനം വെറുത്തു എന്നും എൻ ഡി എ കൺവീനർ തുഷാർ വെള്ളാപ്പള്ളി മാന്നാറിൽ പറഞ്ഞു.
രാഷ്ട്രീയത്തിനപ്പുറം ചെങ്ങന്നൂരെ ജനങ്ങൾ നരേന്ദ്ര മോദിയുടെ വികസനത്തെ ഏറ്റെടുത്തുകഴിഞ്ഞു. മറ്റു പാർട്ടിക്കാർ വോട്ടിനുവേണ്ടി മതം പറയുമ്പോൾ എൻ ഡി എ പറയുന്നത് വികസനമാണ്. ......
ചെങ്ങന്നൂർ: ആലുവാ റെയിൽവേ സ്റ്റേഷനിൽ ആർ പി എഫിൻ്റെ വമ്പൻ കഞ്ചാവ് വേട്ട.മുർഷീദബാദ് സ്വദേശി അറസ്റ്റിൽ
ആലുവാ റെയിൽവേ സ്റ്റേഷൻവഴി തിരുവനന്തപുരത്തേക്ക് പോകുന്ന ഷാലിമാർ എക്സ്പ്രസ് ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പെട്ടശേഷം സംശയാസ്പദമായ രീതിയിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ മേൽപ്പാലത്തിന് സമീപം കണ്ട 32 വയസ്സുള്ള ബിശ്വജിത്ത് മണ്ഡൽ എന്ന ബംഗാൾ മുർഷീദബാദ് സ്വദേശിയാണ് 30 കിലോ കഞ്ചാവുമായി ആർ പി എഫ്
ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ചിന്റെ പിടിയിലായത്.
ആർ പി എഫ്
ക്രൈം ഇന്റലിജൻസ് തിരുവനന്തപുരം, ആർ പി എഫ്
ആലുവ, എറണാകുളം നർക്കോട്ടിക് ബ്യൂറോഎന്നിവർ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. മുർഷിദബാദിൽ നിന്നും വാങ്ങിയ കഞ്ചാവ് 3 ട്രാവലർ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെടുത്തത്..
കഞ്ചാവ് കൈപ്പറ്റാൻ
വരുന്ന ആളിനെ പ്രതീക്ഷിച്ച് പ്ലാറ്റ്ഫോമിൽ ഇരിക്കുമ്പോൾ ആണ് ആർ പി എഫ്
ക്രൈം ഇൻ്റലിജൻസിൻ്റെ പിടിയിലായത്. ......
ചെങ്ങന്നൂർ : ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ വിശ്വകർമ്മ സംഘടനകൾ യു.ഡി.എഫിനെ പിൻതുണയ്ക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
2001 ലെഎ. കെ ആൻ്റണി മന്ത്രി
സഭയും, 2011ൽ
ഉമ്മൻചാണ്ടി മന്ത്രിസഭയും തുടങ്ങിവെച്ച വിശ്വകർമ്മ സമുദായത്തിനുള്ള ആനുകൂല്യങ്ങൾ പൂർത്തീകരണത്തിനായി 2026ലെ നിയമസഭാതെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണിയെ വിജയിപ്പിക്കുവാനായി വിശ്വകർമ്മ കൂട്ടായ്മയായ വിശ്വകർമ്മ ഐക്യവേദി തീരുമാനിച്ചു.
മുൻ യു.ഡി.എഫ് സർക്കാർ ആരംഭിച്ച പല പദ്ധതികളും പൂർത്തികരിക്കേണ്ടതുണ്ട്. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജ മണ്ഡലത്തിൽ അടുത്ത അഞ്ചു വർഷം നടപ്പാക്കുന്ന വികസന രേഖ നടീനടൻമാരായ
കുക്കു പരമേശ്വരൻ, ഷാജി നവോദയ, അപ്പാനി ശരത്, സോനു സോഹൻ എന്നിവർ ചേർന്ന് പ്രകാശിപ്പിച്ചു . യോഗത്തിൽ എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ എം എച്ച് റഷീദ് അധ്യക്ഷനായി. ......
പുന്തല: തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശാനുസരണം പുന്തല ഗ്രാമദീപം ഗ്രന്ഥശാല വോട്ട്സഭ എന്ന പേരിൽ വോട്ടർ അവബോധന പരിപാടി സംഘടിപ്പിച്ചു .ശാസ്താം കോട്ട ഡി.ബി കോളേജ് അസി: പ്രൊഫസർ ഡോ: രാജേഷ് ആർ വോട്ട്സഭ ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ പ്രൊഫ:ആർ രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻ്റ് ബിനു കുമാർ വി. ......