ചെങ്ങന്നൂർ:പുത്തൻ കാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന 6 -ാം മാർത്തോമ്മ, 8 -ാം മാർത്തോമ്മ കാതോലിക്കേറ്റ് രത്നദീപം പുത്തൻകാവിൽ ഗീവറുഗീസ് മാർ പീലക്സിനോസ് എന്നീവരുടെ സംയുക്ത ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് പുത്തൻ കാവ് കത്തീഡ്രലിൽ നടത്തിയ തീർഥാടക സംഗമത്തിൽ ആയിരങ്ങൾ പങ്കെടുത്തു . വിദ്യാഭ്യാസ രംഗത്തും ആത്മീയ രംഗത്തും പുത്തൻകാവിൽ കൊച്ചു തിരുമേനി ചെയ്ത സേവനങ്ങളെ ഒരു കാലത്തും വിസ്മരിക്കാൻ കഴിയുകയില്ലെന്ന് തീർഥാടക സംഗമം ഉദ്ഘാടനം ചെയ്ത ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു. ......
ചെങ്ങന്നൂർ: കണ്ണൂർ മെഡിക്കൽ കോളേജ് ബിഡിഎസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ ആത്മഹത്യയിലെ കുറ്റക്കാർക്കെതിരെ
നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പികെഎസ് ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം സമിതി ജില്ല സെക്രട്ടറി ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. എഞ്ചിനീയറിങ് കോളേജ് ജങ്ഷനിൽ നടന്ന യോഗത്തിൽ ഏരിയ പ്രസിഡൻ്റ് എൻ എ രവീന്ദ്രൻ
അധ്യക്ഷനായി. ......
ചെങ്ങന്നൂർ: ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്
മെയ് 2 ശനിയാഴ്ച ചെങ്ങന്നൂർ വൈ എം സി എ ഹാളിൽ രാവിലെ 7.30
മുതൽ നടക്കും. താല്പര്യം ഉള്ളവർ ആധാർ കാർഡുമായി വരണം. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ സീനിയർ സിറ്റിസൺസ് ഫോറം
ഭാരവാഹികളായി ചുവടെ ചേർക്കുന്നവർ
ചുമതലയേറ്റു. പി ഏ തോമസ് (പ്രസിഡണ്ട്), എസ് ഗോപിനാഥൻ
(വൈസ് പ്രസിഡന്റ്) ,
ചാക്കോ ജോസഫ്(സെക്രട്ടറി),
ജെ ശ്രീകുമാരി(ജോ. ......
മാന്നാർ : കണ്ണൂർ ദന്തൽ കോളേജ് വിദ്യർത്ഥി
നിതിൻ രാജിൻ്റെ മരണത്തിനുത്തരവാദികളായ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആൾ ഇന്ത്യാ ഡെമോക്രാറ്റിക്ക് യൂത്ത് ഓർഗനൈസേഷൻ
സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാന്നാർ പോസ്റ്റോഫീസ് ജംഗ്ഷനിൽ പ്രതിഷേധ സംഗമം നടത്തി. മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാല തെളിച്ചുകൊണ്ട് എസ് യു സി ഐ ( കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. ......
ചെങ്ങന്നൂർ: അയ്യപ്പ സേവാസമാജം സംസ്ഥാനപ്രതിനിധി സമ്മേളനം മെയ് 9, 10 തീയ്യതികളിൽ ചെങ്ങന്നൂരിൽ
നടത്തും.സമ്മേളത്തിൽ ഭാരതത്തിലെ പ്രമുഖരായ ആദ്ധ്യാത്മിക ആചാര്യ ന്മാർ പങ്കെടുക്കും സംസ്ഥാനത്തിലെ എല്ലാ ജില്ലകളിൽ നിന്നും മായി 500 - ൽ അധികം പ്രതിനിധികൾ പങ്കെടുക്കും. വിദേശ രാജ്യങ്ങളിൽ നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും ഉള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കടുക്കും. ......