ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും കുടുംബശ്രീ ഓഫീസിലും പാമ്പുകൾ കയറിയത്
ജീവനക്കാരെയും സന്ദർശകരെയും ആശങ്കയിലാഴ്ത്തി. വൈകിട്ടോടെയാണ് രണ്ടിടത്തുനിന്നുമായി ഓരോ പാമ്പുകളെ വീതം സ്നേക്ക് ക്യാച്ചർ
പിടികൂടിയത്.
വൈകിട്ട് നാല് മണിയോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൻ്റെ മുകളിലത്തെ നിലയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻതന്നെ ഫോറസ്റ്റ് കെയർ ടേക്കറും സ്നേക്ക് ക്യാച്ചറുമായ
പൂമല സാമിനെ വിവരമറിയിച്ചു. ......
ചെങ്ങന്നൂർ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച അപകടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം.......
പുലിയൂർ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബി ജെ പി പുലിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒപ്പു
ശേഖരണവും നിവേദനവും നടത്തി.
തോടുകളും ജലാശയങ്ങളും ഒക്കെ വറ്റിവരണ്ട് കിണറുകളിൽ പോലും വെള്ളമില്ലാതാവുന്നു. കുറെയൊക്കെ വെള്ളമുള്ള വീടുകളിലെ കിണറുകളിൽ നിന്ന് കലങ്ങിയ വെള്ളമാണ് കിട്ടുന്നത്. ......
ചെങ്ങന്നൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡൻ്റൽ കോളജിൽ അത്മഹത്യ ചെയ്ത ഒന്നാംവർഷവിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യ ലോൺ ആപ്പ് ഉടമകളുടെ പേരിൽ കേസ്സെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും നിരന്തരമായ ജാത്യാധിക്ഷേപത്തിലൂടെയും ചർമ്മവർണ്ണ പരിഹാസങ്ങളിലൂടെയും ആ യുവാവിൻ്റെ ആത്മാഭിമാനത്തെ മുറിവേല്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട അദ്ധ്യാപകർക്കെതിരെ നരഹത്യാകുറ്റം ചുമത്തിയും പട്ടികജാതി പട്ടിക വർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമമനുസരിച്ചും കേസ്സെടുത്ത് അറസ്റ്റ് ചെയ്യാതെ പൊലീസ് നാടകം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് സാംബവ മഹാസഭ സംസ്ഥാനഡയറക്ടർ ബോർഡ് യോഗം ആവശ്യപ്പെട്ടു.
അന്യസംസ്ഥാനത്ത്പോയി ലോൺ ആപ്പിലെ പ്രതികളെ അറസ്റ്റ് ചെയ്ത കേരള പോലീസിൻ്റെ സാമർത്ഥ്യം അദ്ധ്യാപകരായ ഡോ. കെ. ......
ചെങ്ങന്നൂർ: വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരുക്ക്.
തിരുവൻവണ്ടൂർ ഇരമല്ലിക്കര റോഡിൽ അച്ചിലേത്ത് പടിക്കലാണ് കഴിഞ്ഞ രാത്രി 11 മണിയോടെ അപകടം ഉണ്ടായത്.
പ്രാവിൻ കൂട് ഭാഗത്തു നിന്നും ഇരമല്ലിക്കരയ്ക്ക് എത്തിയ കാറും ഇരമല്ലിക്കര ഭാഗത്തു നിന്നും വന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ശക്തമായ ഇടിയിൽ വാഹനങ്ങൾ ദിശമാറിയാണ് കിടന്നിരുന്നത്. ......
വെൺമണി: അസoബ്ലീസ് ഓഫ് ഗോഡ് ശാലേം ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷയോഗവും,സംഗീത ശുശ്രൂഷയും ഏപ്രിൽ 25, 26(ശനി, ഞായർ )ദിവസങ്ങളിൽ തച്ചപ്പള്ളി എൽ. പി.......
മാന്നാർ: ഒരു രേഖയും നൽകാതെ, സിബിൽ സ്കോർ പരിഗണിക്കാതെ ഇൻസ്റ്റന്റ് ലോൺ നൽകുന്ന ലോൺ ആപ്പുകൾ മരണക്കെണികളാണെന്നും ഇതിനെതിരെ ഓരോ കുടുംബങ്ങളും ജാഗ്രത പാലിക്കണമെന്നും മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ മുന്നറിയിപ്പ് നൽകി. മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ 553-ാം നമ്പർ പാവുക്കര ശാഖാവക ഗുരുക്ഷേത്രത്തിലെ 8-ാമത് പ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ചുള്ള 8-ാമത് ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടന വേദിയിലാണ് യൂണിയന്റെ മുന്നറിയിപ്പ്. ......
ചെങ്ങന്നൂർ: എം.സി റോഡിൽ പുത്തൻവീട്ടിൽ പടിക്ക് സമീപം ഞായറാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരു ക്കേറ്റു. രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്.
തിരുവല്ലയിൽ നിന്ന് ചെങ്ങന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന മഹേന്ദ്ര എക്സ് യു വി 300 കാറും എതിർദിശയിൽ വന്ന കെ.എസ്.ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ......
ചെങ്ങന്നൂർ: ചരിത്ര പ്രസിദ്ധമായ ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ (തിരു ചെങ്ങന്നൂർ മാതാ പള്ളി) കബറടങ്ങിയിരിക്കുന്ന യൂഹാനോൻ മാർ ഈവാനിയോസ്സിന്റെ 232-ാം മത് ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 21, 22 തീയതികളിൽ നടത്തും. 1751-ൽ ഇഗ്നാത്തിയോസ് ശക്രള്ള മഫ്രിയാനായോടൊപ്പം മലങ്കരയിൽ ആഗതനായ മാർ ഈവാനിയോസ്സിൻ്റെ പ്രധാന പ്രവത്തന കേന്ദ്രം ചെങ്ങന്നൂർ മാതാ പള്ളിയായിരുന്നു. ......