ചെങ്ങന്നൂർ: കെൽട്രോൺ നോളജ് സെൻററിൽ
24 ന് പ്ളസ് ടൂ
കഴിഞ്ഞവർക്കായി അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്ത്യൻ & ഇൻ്റർനാഷണൽ അക്കൗണ്ടിംഗ് (ADIIA) കോഴ്സിൻറെ സൗജന്യ വർക്ക്ഷോപ്പ് നടത്തുന്നു. വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
. ......
ചെങ്ങന്നൂര്: കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പിഐപി കനാൽ വഴി ജലം തുറന്നു വിടാത്തതിൽ പ്രതിഷേധിച്ച് പുലിയൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ പിഐപി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിനു മുൻപിൽ ധർണ നടത്തി.
ചെങ്ങന്നൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ.ഡി. വിജയകുമാർ
ഉദ് ഘാടനം ചെയ്തു.
സർക്കാരിൻ്റെ അനാസ്ഥ മൂലം യഥാസമയം കനാൽ പുന:രുദ്ധാരണം ചെയ്യാത്തതുകൊണ്ടാണ് കടുത്ത വേനൽ അനുഭവപ്പെടുന്ന ഈ സമയത്ത് കനാൽ ജലം വിടാതിരിക്കാനുള്ള സാഹചര്യം ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.
മണ്ഡലം ചെയർമാൻ സജീവ് വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. ......
കായംകുളത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ചു. ചേരാവള്ളി വടക്കേതോപ്പിൽ സെലീന(42)യാണ് മരിച്ചത്.......
ആലപ്പുഴ: കരിയും കരിമരുന്നും ഉപേക്ഷിക്കണമെന്ന ഗുരുദേവ സന്ദേശത്തിനു പ്രസക്തി കൂടിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചെട്ടികുളങ്ങരയിൽ ആഞ്ഞിലിപ്ര വടക്കൻകോവിൽ ഭഗവതീക്ഷേത്രസമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വെള്ളാപ്പള്ളി നടേശൻ ഇക്കാര്യം പറഞ്ഞത്. ......
ചെങ്ങന്നൂർ: ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയും ജില്ലാ അന്ധതാനിവാരണ സമതിയും ചേർന്ന നടത്തിക്കൊണ്ടിരിക്കുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് മെയ് 2 ന് രാവിലെ
8 മണി മുതൽ ചെങ്ങന്നൂർ വൈ എം സി ഏ ഹാളിൽ നടത്തും.
തിമിരശസ്ത്രക്രിയ ആവശ്യമുള്ളവരെ അന്നേ ദിവസം തന്നേ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും സൗജന്യമായി ശസ്ത്രക്രിയ നടത്തുന്നതുമാണ് ജീവിത ശൈലീ രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവർ മരുന്ന് കരുതിയിരിക്കണം ആവശ്യമെങ്കിൽ ഒരു സഹായിയേയും കൊണ്ടുപോകാവുന്നതാണ്. പൊതു ജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്
ഫെസ്റ്റ് കഴിഞ്ഞ കുറേ വർഷങ്ങളായി എല്ലാ മാസവും മുടങ്ങാതെ ഈ ക്യാമ്പ് നടത്തുന്നുണ്ട്. ......
ചെങ്ങന്നൂർ: പുലിയൂർ പേരിശേരി പടിഞ്ഞാറേ പറമ്പിൽ പുത്തൻവീട്ടിൽ യേശുദാസിന്റെ (74) മരണത്തിലെ ദുരൂഹത നീക്കുന്നതിനായി കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്തി. മരുമകൾ ലീന ബിൻസിൻ്റെ പരാതിയെത്തുടർന്ന് ആർഡിഒ എം.എസ്. ......
മുളക്കുഴ. ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക, പഞ്ചായത്ത് ഭരണസമതിയുടെ അന്വാസ്ഥക്കെതിരെയും മണ്ഡലം കോൺഗ്രസ് കമ്മറ്റി നടത്തിയ പ്രതിക്ഷേധ ധർണ ഡി സി സി
ജനറൽ സെക്രട്ടറി പി.വി. ......
ചെങ്ങന്നൂർ: ഭഗവാൻ ശ്രീകൃഷ്ണൻ കുഴിമന്തി കഴിക്കുന്നതായി ചിത്രീകരിച്ച പരസ്യത്തെ കേരള വിശ്വകർമ യുവജന സംഘം സംസ്ഥാന കമ്മിറ്റി ശക്തമായ ഭാഷയിൽ വിമർശിച്ചു.
ശ്രീകൃഷ്ണനെ കുഴിമന്തി കഴിക്കുന്നതായി ചിത്രീകരിച്ച് പരസ്യം ഇറക്കാൻ ഹോട്ടലുടമകൾക്ക് എങ്ങനെ ധൈര്യം വന്നു എന്നും ഇത്തരം പ്രവണതകൾക്ക് കാരണം ഹിന്ദു നാമധാരികളായ എഴുത്തുകാർ, സാംസ്കാരിക നായകന്മാർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ നൽകുന്ന പിന്തുണയാണെന്ന് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കാലങ്ങളായി ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും വിമർശിക്കാൻ ഇവർ നൽകുന്ന മൗനാനുവാദമാണ് ഇതിന് പിന്നിൽ.
മതനിന്ദയും കേസെടുക്കലും ശ്രീകൃഷ്ണ ഭക്തർക്ക് (വൈഷ്ണവ ധർമ്മം പാലിക്കുന്നവർക്ക്) വലിയ വേദന ഉണ്ടാക്കുന്നതാണ് ഈ ചിത്രം.
ഹിന്ദു ധർമ്മത്തിൽ, പ്രത്യേകിച്ച് വൈഷ്ണവ ധർമ്മത്തിൽ ജീവികളെ ഉപദ്രവിക്കാതെ ജീവിക്കുക എന്നത് പ്രധാനമാണ്. ......
മുളക്കുഴ: രൂക്ഷമായ വരൾച്ചയെ തുടർന്ന് മുളക്കുഴ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം അതീവ ഗുരുതരമായി മാറിയിരിക്കുകയാണ്.......