ചെങ്ങന്നൂർ: ചെങ്ങന്നൂർ തിട്ടമേൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം
എൻ എസ് എസ്
ഡയറക്ടർ ബോർഡ് അംഗവും ചെങ്ങന്നൂർ താലൂക്ക്
കരയോഗ യൂണിയൻ പ്രസിഡണ്ടുമായ
പി എൻ സുകുമാര പണിക്കർ ഉദ്ഘാടനം ചെയ്തു.ആചാര്യ വരണവും ഗ്രന്ഥസമർപ്പണവും യൂണിയൻ സെക്രട്ടറി എം ജി അശോക് കുമാർ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് കെ.ശശികുമാർ , സെക്രട്ടറി മധുസൂദനൻ പിളള , ട്രഷറർ വി കെ ഷാജി വേഴപറമ്പിൽ , ജനറൽ കൺവീനർ ജി സുരേഷ് കുമാർ , കമ്മറ്റി അംഗങ്ങളായ ഡോ.
രാജേഷ്, ഗോപാലകൃഷ്ണപിളള, രാമചന്ദ്രൻ നായർ , വിജയകൃഷ്ണൻ നായർ , അശോക് . ......
ആലാ: സെന്റ് ജോർ ജ്ജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളും കൺവൻഷനും
26-മുതൽ മെയ് 4-വരെ മദ്രാസ് ഭദ്രാസനാധിപനും, ബാംഗ്ളൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ
ഗീവർഗീസ് മാർ പീലക്സിനോസിൻ്റെ
മുഖ്യ കാർമികത്വത്തിൽ നടത്തും. കൊടിയേറ്റ് കർമ്മം വികാരി ഫാ. ജിയോ. ......
മുളക്കുഴ: പല പ്രസ്ഥാനങ്ങളായി പ്രവർത്തിച്ചു വരുന്ന കേരളത്തിലെ എല്ലാ പ്രധാന പെന്തക്കോസ്ത് സഭകളും ചേർന്ന് കേരളാ കൗൺസിൽ ഓഫ് പെന്തക്കോസ്തൽ ചർച്ച്സ് (കെസിപിസി) എന്ന പേരിൽ ഐക്യ സംഘടന രൂപീകരിച്ചു. രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കി.
സഭകൾ തമ്മിലുള്ള ആത്മീയ കൂട്ടായ്മ, അംഗങ്ങളുടെ സമഗ്ര വളർച്ച, സംയുക്ത സുവിശേഷീകരണം, രാജ്യത്തിനും സമൂഹത്തിനും വേണ്ടിയുള്ള പ്രാർത്ഥനാ സമ്മേളനംങ്ങൾ, സാമൂഹിക തിന്മകൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് കൂട്ടായ്മയുടെ ലക്ഷ്യങ്ങൾ.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ആസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ ചേർന്ന എല്ലാ പെന്തക്കോസ്ത് സഭാ നേതാക്കളുടെ യോഗത്തിലാണ് ഐക്യകണ്ഠേന തീരുമാനമെടുത്തത്. ......
ചെങ്ങന്നൂർ: ഗുരു ധർമ്മപ്രചരണസഭ ചെങ്ങന്നൂർ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ധർമ്മ മീമാംസ പരിഷത്ത് പാറയ്ക്കൽ തീർത്ഥാടന കേന്ദ്രത്തിൽ നടന്നു.
ജി ഡി പി എസ് ചെങ്ങന്നൂർ മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ ബി യാശോധരന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജി ഡി പി എസ് ശിവഗിരി മഠം പി ആർ ഒ പ്രൊഫ. ഡോ സനൽ കുമാർ റ്റി ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ : പുത്തൻകാവിൽ ഗീവറുഗീസ് മാർ പീലക്സിനോസ് സ്ഥാപിച്ച പറന്തൽ സെൻ്റ് ജോർജ് അരമന പള്ളിയിയിൽ കൊച്ചുതിരുമേനിയുടെ എഴുപത്തിയഞ്ചാം
ഓർമ്മപെരുന്നാളിനോടനുബന്ധിച്ച് ദീപശിഖ പ്രയാണം കബറിടത്തിൽ നിന്ന് ആരംഭിച്ചു . പുത്തൻ കാവ് കത്തീഡ്രൽ സഹവികാരി ഫാ. ......
ചെങ്ങന്നൂർ: മോട്ടോർ വാഹന നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന കേസുകൾ പകുതി പിഴയൊടുക്കി തീർപ്പാക്കാൻ വാഹന ഉടമകൾക്ക് അവസരമൊരുങ്ങുന്നു. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ ഇ-ചെല്ലാൻ അദാലത്ത് 27-ന് ചെങ്ങന്നൂർ ആർടിഒ ഓഫീസിൽ നടക്കും.
2024 ഡിസംബർ 31 വരെയുള്ള ഇ-ചെലാൻ കേസുകൾക്കാണ് പിഴത്തുകയിൽ 50 ശതമാനം ഇളവ് അനുവദിച്ചിരിക്കുന്നത്. ......
ആലാക്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് പൂമല കാളീശ്വരികാവ് ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്രക്ക് അയ്യപ്പ സേവാ സംഘം ആലാ യൂണിറ്റ് വക ഉമ്മാത്തിൽ മഹാദേവ ക്ഷേത്ര സന്നിധിയിൽ വച്ച് സ്വീകരണം നൽകി. സ്വീകരണ സമ്മേളനം അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു, താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ.സദാശിവന്നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ താലൂക്ക് സെക്രട്ടറി ഷാജിവേഴപ്പറമ്പിൽ,സംസ്ഥാന ഭാരവാഹികളായ അഡ്വ. ......
വെൺമണി:കുറുങ്കാട്ടിൽ കുടുംബയോഗത്തിന്റെ നൂറ്റി നാലാമത്
വാർഷികപൊതുയോഗം
മെയ് 1വെള്ളിയാഴ്ച
കുറുങ്കാട്ടിൽ ഹാളിൽവെച്ച് രാവിലെ 9 മുതൽ പ്രസിഡന്റ് കെ.ടി. ബേബിയുടെ അധ്യക്ഷതയിൽ നടത്തും.
റവ.ഷാജി തോമസ്(വികാരി പുന്തല മാർത്തോമാ പള്ളി)മുഖ്യപ്രഭാഷണം നടത്തുo . ......