ചെങ്ങന്നൂർ. ഐ എച്ച് ആർ ഡി എഞ്ചിനീയറിങ്ങ് കോളേജിൽ 2025-26 അദ്ധ്യയന വർഷത്തിൽ ഒഴിവു വന്നിട്ടുള്ള ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ഏപ്രിൽ 30
ന് രാവിലെ 10.30 മണിക്ക് ടെസ്റ്റ്/ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. ......
മാന്നാർ: എസ് എൻ ഡി പി യൂണിയൻ 1278-ാം നമ്പർ കുരട്ടിശ്ശേരി ശാഖാവക ഗുരു മന്ദിരത്തിലെ
20-ാമത് പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ചുള്ള 2-ാമത് കുരട്ടിശ്ശേരി ശ്രീനാരായണ കൺവൻഷന് ബുധനാഴ്ച തുടക്കം. വൈകിട്ട് 6 മണിയ്ക്ക് കൺവൻഷൻ്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ നിർവ്വഹിക്കും.ജോയിൻ്റ് കൺവീനർ പുഷ്പ ശശികുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കൺവീനർ അനിൽ പി ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തും.വൈകിട്ട് 7 ന് ഗുരുദേവ കൃതികളുടെ ഈശ്വരീയ ഭാവം എന്ന വിഷയത്തിൽ മനോജ് മാവുങ്കൽ പ്രഭാഷണം നടത്തും. ......
ചെങ്ങന്നൂർ: കെ എസ് ആർ ടി സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി. മുരളീധരൻ പിള്ള ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ : മേനോൻസ് മീഡിയയുടെ ബാനറിൽ രഞ്ജിത് രാജതുളസി സംവിധാനം ചെയ്ത ചെട്ടികുളങ്ങര ദേവിയുടെ ഭക്തി ഗാനം കാളീ ഭൈരവി വൈറൽ ആകുന്നു. ഭക്തരുടെ ദുഃഖങ്ങളിൽ ആശ്രയമാകുന്ന ദേവിയുടെ സാമീപ്യം ആണ് ഗാനത്തിനെ ശ്രദ്ധേയമാക്കുന്നത്.
ഗാനരചന ശ്യാം സുന്ദർ സംഗീതം, ആലാപനം ജയദേവൻ ദേവരാജൻ
ക്യാമറ ജോസഫ് മെഴുവേലി
എഡിറ്റിംഗ് സുദീപ് നൂറനാട്
കീസ് & പ്രോഗ്രാമിങ് ശ്രീരാഗ് സുരേഷ്
പർക്യൂഷൻ & മിക്സിങ് സുരേഷ് കൃഷ്ണൻ
ആർട്ട് സുധി പടനിലം
മേക്കപ്പ് കെ പി എ സി രാജേന്ദ്രൻ
വസ്ത്രലങ്കാരം ആർദ്ര രഞ്ജിത്ത്. ......
ഇടയാറന്മുള: ളാക സെന്തോം കുടുംബ സംഗമം വികാരി റവ. ഡോ. റ്റി. റ്റി. സഖറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് ജോർജ് അധ്യക്ഷത വഹിച്ചു.......
ചെങ്ങന്നൂർ: നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ പരിശീലനം നൽകി. കനത്ത വേനലിനെ തുടർന്ന് എം സി എഫുകളും മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങളും നേരിടുന്ന ഭീഷണികൾ തടയുന്നതിനായാണ് പരിശീലനം സംഘടിപ്പിച്ചത്. ......
ആലപ്പുഴ ജില്ലാ ജയിലില്‍ കഴിയുകയായിരുന്ന റിമാൻഡ് പ്രതി തൂങ്ങിമരിച്ചു. പുന്നപ്ര സ്വദേശി ശരത് പ്രസാദ് (33) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ജയിലിലെ ടോയ്ലറ്റിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകിട്ടത്തെ റേഷൻ വാങ്ങിയ ശേഷം മുകള്‍നിലയിലെ എഫ്-വണ്‍ (F1) സെല്ലിലേക്ക് പോയതായിരുന്നു ശരത് പ്രസാദ്. ......
ചെങ്ങന്നൂർ: സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ, പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ
ആശുപത്രിയുടേയും
ചെങ്ങന്നൂർ മൈക്രോ ലാബിന്റെയും സഹകരണത്തോടെ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ പാരീഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
നടത്തി.ഇടവക വികാരി റവ. ഫാ. ......
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 3711-ാം നമ്പർ കുളഞ്ഞിക്കാരാഴ്മ ശാഖയുടെ ആഭിമുഖ്യത്തിൽ 7 ദിവസം നീണ്ടു നിൽക്കുന്ന 17-ാമത് ശ്രീനാരായണ കൺവൻഷന് പ്രൗഡോജ്ജ്വല തുടക്കം.
കൺവെൻഷന്റെ ഉദ്ഘാടനം
ശാഖാ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
മുൻ മന്ത്രി മുല്ലക്കര രത്നാകരൻ നിർവഹിച്ചു.
യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. സുജിത്ത് തന്ത്രികൾ അനുഗ്രഹപ്രഭാഷണവും യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം കൺവൻഷൻ സന്ദേശവും നൽകി. ......