ആലപ്പുഴ: യുഡിഎഫിന്റെ തിളക്കമേറിയ വിജയത്തിന് പിന്നിൽ മുന്നണിയുടെ ഐക്യത്തോടെയുള്ള പ്രവർത്തനമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഖ്യശില്പി കെ സി വേണുഗോപാൽ ആണെന്നും, രമേശ് ചെന്നിത്തല “ഭാഗ്യദോഷിയാണെന്ന് പറയാം” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ......
ആലപ്പുഴ (ചേർത്തല ) പള്ളിപ്പുറം - തവണ ക്കടവ്: വേമ്പനാട്ടു കായലിൽ നടന്നു വരുന്ന അശാസ്ത്രീയ ട്രഡ്ജിങ്ങിന് എതിരെ പ്രദേശവാസികൾ ദിവസങ്ങളായി നടത്തിവരുന്ന ജനകീയ സമര വിജയത്തിലേക്ക് അടുക്കുകയാണ്.
പ്രദേശവാസികളുടെ ആവലാതികൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന ട്രസ്ജിങ്ങ് ചുമതലയുള്ള എക്സിക്യൂട്ടിവ് എൻജീനിയർ വിനോദ് പി.എസ് അറിയിപ്പിനെ കയ്യടികളോടെയാണ് നാട്ടുകാർ സ്വീകരിച്ചത് . ട്രഡ്ജിങ്ങ് പ്രദേശം സന്ദർശിച്ച് സമര സമതി പ്രവർത്തകരുമായി ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ചീഫ് എൻജീനയർ. ......
ചെങ്ങന്നൂർ: തിരുനെൽവേലി അരവിന്ദ് ഹോസ്പിറ്റലിന്റെ സഹകരണത്തിൽ നടന്ന ക്യാമ്പ് ചെങ്ങന്നൂർ മുനിസിപ്പൽ ചെയർമാൻ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്തു.......
ചെങ്ങന്നൂർ: ബാലസാഹിത്യത്തിനുഉള കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ
കീഴ്ച്ചേരിമേൽ സന്ധ്യയിൽ പി സി സരോജിനി അമ്മ(സജിനി പവിത്രൻ , 84) അന്തരിച്ചു. സംസ്കാരം ബുധൻ പകൽ മൂന്നിന് വീട്ടുവളപ്പിൽ. ......
ചെങ്ങന്നൂർ: ആധുനികതയുടെ കാലത്തും മഹാഭാരതത്തിന്റെ മൂല്യങ്ങൾക്കുള്ള പ്രാധാന്യം വ്യക്തമാക്കി തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ നടന്നുവരുന്ന പാണ്ഡവീയ മഹാവിഷ്ണു സത്രവേദിയിൽ അവതരിപ്പിക്കപ്പെട്ട പ്രഭാഷണങ്ങൾ. യുക്തിയുടെ തലങ്ങളിൽ നിന്ന് കൊണ്ടുതന്നെ മഹാഭാരത ആഖ്യാനങ്ങളെ എങ്ങനെ സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ബന്ധിപ്പിക്കാമെന്ന വിശകലനങ്ങളായി മാറി പ്രഭാഷണങ്ങൾ എല്ലാം.
ഭഗവത്ഗീത ആധുനിക ജീവിതത്തിൽ എന്ന വിഷയത്തിൽ പ്രൊഫ. ......
മാന്നാർ: സിന്തറ്റിക്ക് ഡ്രഗ്സ് പോലുള്ള മാരകമായ മയക്കുമരുന്നുകള് വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ പുതിയ അദ്ധ്യയനവർഷം വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പ്രവർത്തനം ശക്തമാക്കണമെന്നും
സമൂഹത്തിന് വിപത്തായി കൊണ്ടിരിക്കുന്ന ലഹരി മരുന്നുപയോഗത്തിനെതിരെ പുതുതായി വരുന്ന സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തണമെന്നും എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ബുധനൂർ മേഖലാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. 4965-ാം നമ്പർ മുട്ടേൽ ശാഖാ ഹാളിൽ
യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. ......
ആലപ്പുഴ: ലഹരി വിൽപ്പനയും അനധികൃത മദ്യക്കച്ചവടവും സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയെന്നാരോപിച്ച് 63-കാരനെ അയൽവാസിയുടെ കുടുംബം ക്രൂരമായി മർദിച്ചു. പാണാവള്ളി സ്വദേശി വിജയനെയാണ് അയൽവാസിയായ സത്താറും ഭാര്യയും മക്കളും ചേർന്ന് തെങ്ങിൽ കെട്ടിയിട്ട് മർദിച്ചത്. ......
ആലപ്പുഴ: ( പള്ളിപ്പുറം ) ചേർത്തല പള്ളിപ്പുറം തവണക്കടവ് കായലിലെ ഡ്രജിംഗിനെതിരെ തീര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം ശക്തമാവുന്നു. രണ്ടാം ഘട്ടസമരം ആരംഭിച്ചു. ......