ചെങ്ങന്നൂർ: എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നപ്പോൾ വെണ്മണി മാർത്തോമാ ഹൈസ്കൂളിന് ഇത് ചരിത്ര നിമിഷം. വിദ്യാലയത്തിൽ നിന്ന് ഇത്തവണ പരീക്ഷയെഴുതിയ നാല് ജോഡി ഇരട്ടക്കുട്ടികളും ഉന്നതവിജയം കരസ്ഥമാക്കി നാടിന്റെയും വിദ്യാലയത്തിന്റെയും അഭിമാനമായി മാറി.
അലൈന - അൽ അമീൻ, ആശംസ - അനന്യ, ജിഷ്ണു - ജിത്തു, നിരഞ്ജൻ - നിവേദ് എന്നീ ഇരട്ട സഹോദരങ്ങളാണ് പരീക്ഷയിൽ മികച്ച വിജയം നേടിയത്. ......
ചെങ്ങന്നൂർ : 63- മത് തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ വിഗ്രഹ ലബ്ധി സ്മാരകമഹായഞ്ജത്തിൻ്റെ ഭാഗമായി നടത്തുന്ന 251 പറ അരിയുടെ സമൂഹസദ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു.
മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജനം പാർത്തിരുന്ന ഭക്തന്ക്ഷേത്രത്തിൻ്റെ കിഴക്ക് ഭാഗത്തെ ജലസ്ത്രോതസിൽ ഗോശാലകൃഷ്ണ വിഗ്രഹം ഉണ്ടെന്ന് സ്വപ്ന ദർശനമുണ്ടായതിനെത്തുടർന്ന് നടന്ന
51 ദിവസത്തെ വിഗ്രഹാ ന്വേഷണത്തിന് ഒടുവിൽ വിഷ്ണുപുഷ്ക്കരണിയിൽ നിന്നും ഭക്തജന സഹസ്രങ്ങളെ അമ്പരപ്പിച്ചു കൊണ്ട് അത്ഭുതകരമാം വിധം വിഗ്രഹംലഭിക്കുകയുണ്ടായി.
ഇതിൻ്റെ സ്മരണാർത്ഥമാണ് 51 ദിവസത്തെ ഉത്സവം ആഘോഷപൂർവ്വം നടത്തുന്നത്. മഹായജ്ഞത്തിൻ്റെ 50-ാം ദിവസമായ 18-ന് ആണ് സമൂഹസദ്യ .
17-ന് വൈകിട്ട് 6 ,15-ന് മഹാഗണപതി ക്ഷേത്രത്തിൽ നാളീകേര മുടയ്ക്കൽ. ......
ഇടപ്പോൺ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ കാല നേതാവും , കർഷക സംഘം മുൻ സംസ്ഥാന ട്രഷറാറും,
കേരള വീരശൈവ സഭ മുൻ സംസ്ഥാന ട്രഷററും ആയിരുന്ന ഇടപ്പോൺ , ആയാംകോണിൽ തുളസി മന്ദിരത്തിൽ ശിവൻ പിള്ള ( 89 ) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12. ......
ചെങ്ങന്നൂർ: പ്രശസ്ത സാഹിത്യകാരി
സജിനി പവിത്രന്റെ നിര്യാണത്തിൽ
ചെങ്ങന്നൂർ സർഗ വേദി അനുശോചിച്ചു സർഗവേദി പ്രസിഡണ്ട്. വി. ആർ.......
ചെങ്ങന്നൂർ: കേരളത്തിലെ ഗണക സമുദായം അടക്കമുള്ള അതിപിന്നാക്ക വിഭാഗങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുഖ്യമന്ത്രിയാണ് വി ഡി സതീശൻ എന്ന് ജനറൽ സെക്രട്ടറി ജി. നിശീകാന്ത് അഭിപ്രായപ്പെട്ടു. പ്രകടനപത്രികയിൽ അതിപിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം പ്രത്യേകമായി ഉൾപ്പെടുത്തുന്നതിൽ അദ്ദേഹം കൈക്കൊണ്ട താത്പര്യം മഹാസഭ നന്ദിപൂർവ്വം സ്മരിക്കുന്നതായും സർക്കാരിന് എല്ലാ ആശംസകളും പിന്തുണയും നൽകുന്നതായും ചെങ്ങന്നൂരിൽ ചേർന്ന പ്രത്യേക ഡയറക്ടർ ബോർഡ് യോഗത്തിൽ ജനറൽ സെക്രട്ടറി പറഞ്ഞു. ......
ചെങ്ങന്നൂർ: തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ നടന്നുവരുന്ന ആറാമത് പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് സമാപനമായി. സത്ര വേദിയിൽ നടന്ന സമാപനസഭ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി പി എൻ ഗണേശ്വരൻ പോറ്റി ഉത്ഘാടനം ചെയ്തു. ......
മുളക്കുഴ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ ഹയർ സെക്കൻ്ററി വിഭാഗത്തിലേക്ക് സ്റ്റാറ്റിറ്റിക്സ്, ചരിത്രം എന്നീ വിഷയങ്ങളിൽ സീനിയർ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ ഉണ്ട്. നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി 28 ന് (28/5/26) രാവിലെ 11 മണിക്ക് ഇൻ്റർവ്യൂവിന് പങ്കെടുക്കണം. ......
ചെങ്ങന്നൂർ: അപകടസാധ്യത കൂടുതലുള്ള പേരിശ്ശേരി മേഖലയിലെ വിവിധ റോഡുഭാഗങ്ങളിൽ കോൺവെക്സ് മിററുകളും മുന്നറിയിപ്പ് സൈൻബോർഡുകളും സ്ഥാപിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചു. മാവേലിക്കര–ചെങ്ങന്നൂർ റോഡിലെ പേരിശ്ശേരി ഭാഗത്തെ ഗമാലിയത്ത് ഊന്നുകല്ലിങ്കൽ മേഖല, പേരിശ്ശേരി കുരിശുമൂട്–മുണ്ടൻകാവ് റോഡിലെ കുരിശുമൂട് ജംഗ്ഷൻ, പേരിശ്ശേരി വലിയപള്ളി പാഴ്സനേജ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ നടപടി ആരംഭിച്ചിരിക്കുന്നത്.
ഇത്തരം പ്രദേശങ്ങളിൽ നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കോൺവെക്സ് മിററുകളും മുന്നറിയിപ്പ് സൈൻബോർഡുകളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഓഫീസിൽ കത്ത് നൽകിയിരുന്നു. ......