ചെങ്ങന്നൂർ: മംഗലം പാറക്കടവിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിംഗ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനിയറിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയും മണിമല വയലിൽ കരിക്കാട്ടൂർ ജയപ്രകാശിന്റെ മകനുമായ ജോയൽ ആൻ്റണി (പ്രകാശ്- 20) യുടെ മൃതദേഹമാണ് ശനിയാഴ്ച കണ്ടെടുത്തത്. ......
ചെങ്ങന്നൂർ: മുളക്കുഴ 03-ാം വാർഡിൽ മെമ്പർ കെയർ പ്രോജക്റ്റ്' സമാരംഭം കുറിച്ചു. വാർഡ് മെമ്പർ അനീഷ് മുളക്കുഴയുടെ നേതൃത്വത്തിൽ നടത്തുന്ന കർമ്മ പരിപാടികളാണ് മെമ്പർ കെയർ പ്രാേജക്റ്റ്. ......
മുളക്കുഴ: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദേശനുസരണം മുളക്കുഴ രഞ്ജിനി വായനശാലയിൽ നടത്തിവന്ന ‘വായന കളരി 2026’ന്
സമാപനം ഞായറാഴ്ച. ‘മലയാളം പഠിക്കാം ’’വായനയെ വരവേൽക്കാം ‘എന്ന സന്ദേശം ഉയർത്തി കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പരിപാടികൾ വായനശാലയിൽ നടത്തിയിരുന്നു. വിവിധ വിഷയങ്ങളിൽ വിദഗ്ധരായ അധ്യാപകർ ക്ലാസുകൾ നയിച്ചു. ......
ചെങ്ങന്നൂർ: മംഗലം പാറക്കടവിൽ കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയും മണിമല വയലിൽ കരിക്കാട്ടിൽ പ്രകാശിന്റെ മകനുമായ ജോയേൽ ആൻ്റണി (21) നെയാണ് കാണാതായത്.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. ......
ഇരമല്ലിക്കര : ശ്രീഅയ്യപ്പാ കോളേജിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ സമാപനവും കോളേജിൽ പുതിയതായി ആരംഭിക്കുന്ന ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനവും, പ്രതിഭാ സംഗമവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: വെൺമണി പുന്തല ഗ്രാമദീപം ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ മലയാളം പഠിക്കാം, വായനയെ വരവേല്ക്കാം എന്ന സന്ദേശവുമായി ദ്വിദിന വായനക്കളരി ആരംഭിച്ചു. കവി ഒ എസ് ഉണ്ണികൃഷ്ണൻ ഉദ് ഘാടനം ചെയ്തു. ......

മാന്നാർ എസ് എൻ ഡി പി യൂണിയൻ 4897-ാം നമ്പർ പാണ്ടനാട് വെസ്റ്റ് ശാഖവക ഗുരുക്ഷേത്രത്തിലെ 16-ാംമത് പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ചുള്ള 2-ാമത് പാണ്ടനാട് വെസ്റ്റ് ശ്രീനാരായണ കൺവൻഷൻ ശനിയാഴ്ച് ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് 6 ന് കൺവൻഷൻ്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ നിർവ്വഹിക്കും.ശാഖ ഹാളിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും.ജോയിൻ കൺവീനർ പുഷ്പ ശശികുമാർ കൺവൻഷൻ സന്ദേശം നൽകും.യൂണിയൻ അഡ്.കമ്മറ്റിയംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമഠത്തിൽ,രാജേന്ദ്രപ്രസാദ് അമൃത,പി ബി സൂരജ്,അനിൽകുമാർ റ്റി കെ , ഹരി പാലമൂട്ടിൽ,അനിഷ് പി ചേങ്കര,,മേഖല ചെയർമാൻ വിക്രമൻ കെ,വൈസ് ചെയർമാൻ സുധാകരൻ റ്റി എൻ,കൺവീനർ എം ഉത്തമൻ,ശാഖ സെക്രട്ടറി എം പി ശാവനാദൻ ,വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്,വൈസ് ചെയർപേഴസൺ ബിനി സതീശൻ,കൺവീനർ ലേഖ വിജയകുമാർ ,ട്രഷറർ പ്രവദ രാജപ്പൻ,മേഖല വനിതാസംഘം ചെയർപേഴ്സൺ രജിത പ്രസാദ് , കൺവീനർ സുജാ സുരേഷ് എന്നിവർ പ്രസംഗിക്കും.ശാഖ പ്രസിഡൻ്റ് ശിവാനന്ദൻ ഐശ്വര്യ സ്വാഗതവും,വൈസ് പ്രസിഡൻ്റ് വാസുദേവൻ എം എൻ കൃതജ്ഞതയും പറയും.എസ് എസ് എൽ സി,പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും.വൈകിട്ട് 7 ന് മനുഷ്യ വികാസത്തിൻ്റെ മൂന്നുനാഴിക കല്ലുകൾ എന്ന വിഷയത്തിൽ മായ സജീവ് വില്ലൂന്നി പ്രഭാഷണം നടത്തും.24 ഞായറാഴ്ച വൈകിട്ട് 7 ന് കൺവൻഷനിൽ മഹാഗുരുവിൻ്റെ മായാലീലകൾ എന്ന വിഷയത്തിൽ എം എം ബഷീർ,സമാപന ദിവസമായ തിങ്കളാഴ്ച വൈകിട്ട് 7 ന് കുമാരനാശാൻ കൃതികളിലെ മഹാഗുരു എന്ന വിഷയത്തിൽ മനോജ് മാവുങ്കൽ ചേർത്തലയും പ്രഭാഷണം നടത്തും. ......
ചെങ്ങന്നൂർ: കഴിഞ്ഞ ദിവസം അന്തരിച്ച ഭാഷാപഠനകേന്ദ്രം സ്ഥാപക സാരഥിയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ കഥാകാരി സജിനി പവിത്രനെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ അനുസ്മരിച്ചു. ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ബോധിനി സാംസ്കാരിക കേന്ദ്രത്തിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. ......