ചെങ്ങന്നൂർ: നിയോജക മണ്ഡലത്തിൽ 2025-26 അധ്യയന വർഷം എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ,
സി ബി എസ് ഇ , ഐ സി എസ് ഇ , ഐ എസ് സി പരീക്ഷകളിൽ എല്ലാ വിഷയത്തിനും 90% ൽ കൂടുതൽ മാർക്ക് നേടിയവർ, വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ റാങ്ക് നേടിയർ, പുതിയതായി ഡോക്ടറേറ്റ് തുടങ്ങി മറ്റു ബഹുമതികൾ ലഭിച്ചവർക്ക് "പ്രതിഭാ പുരസ്കാരം എം എൽ എ മെറിറ്റ് അവാർഡ് -2026 ചടങ്ങിൽ ആദരിക്കുന്നു. കൂടാതെ 100% വിജയം കൈവരിച്ച സ്കൂളുകളേയും അനുമോദിക്കുന്നു.
ചെങ്ങന്നൂർ മണ്ഡലത്തിൽ ഉൾപ്പെട്ട സ്കൂളുകളിൽ പഠിച്ച കുട്ടികളുടെ വിവരങ്ങൾ സ്കൂളുകളിൽ നിന്നും ലഭ്യമാക്കുന്നതിനാൽ വ്യക്തിഗതമായി നൽകേണ്ടതില്ല. ......
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി 'ഗുരു വസന്തോത്സവം 2026' എന്ന പേരിൽ
ആഗസ്റ്റ് 16 അത്തം മുതൽ 28 ചതയം വരെ 13 ദിവസങ്ങളിലായി ആത്മീയ- കലാ- സാംസ്കാരിക പരിപാടികളോടെ ആഘോഷിക്കുന്നതിന് നേതൃയോഗം തീരുമാനിച്ചു. തിരുവാതിരകളി, കൈകൊട്ടിക്കളി, സാഹിത്യ രചന, പ്രസംഗം, ചിത്രകല, പാചകം, കലാകായിക മത്സരങ്ങൾ, ഗുരുദേവ കൃതികളുടെ ആലാപനം തുടങ്ങി വിവിധ കലാ മൽസരങ്ങൾ, കായിക മൽസരങ്ങൾ, കവിയരങ്ങ്, വിശേഷാൽ പൂജകൾ, ഘോഷയാത്ര എന്നിവയും ഗുരു വസന്തോത്സവത്തിന്റെ ഭാഗമായി നടക്കുമെന്ന് മാന്നാർ എസ്.എൻ.ഡി.പി യൂണിയന് കീഴിലുള്ള ശാഖകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, മേഖല ഭാരവാഹികൾ, അഡ്.കമ്മറ്റിയംഗങ്ങൾ എന്നിവരുൾപ്പെട്ട നേതൃയോഗം തീരുമാനിച്ചു. യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ നേതൃയോഗം ഉദ്ഘാടനം ചെയ്തു. ......
വെണ്മണി. വി എഫ് പി സി കെ സ്വാശ്രയ കർഷകസമിതിയുടെ 22 മത് വാർഷിക പൊതുയോഗം
വിപണി അങ്കണത്തിൽ സമിതി പ്രസിഡന്റ് വർക്കി തോമസിന്റെ അധ്യക്ഷതയിൽ കൂടി.യോഗo
ആലപ്പുഴ ജില്ലാ മാനേജർ സിന്ധു എസ് ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: പികെഎസ് ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും പഠനോപകരണ വിതരണവും
നടന്നു. സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: നഗരത്തെ ശ്വാസംമുട്ടിക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ കർശന നിയന്ത്രണങ്ങളുമായി നഗരസഭ. നഗരസഭാ അധ്യക്ഷൻ മനീഷ് കീഴാമഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് നഗരത്തിൽ വിപുലമായ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തീരുമാനമായത്. ......
ചെങ്ങന്നൂർ : നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലാ ശുചിത്വ മിഷന്റെ സഹകരണത്തോടെ അർദ്ധദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ......
ചെങ്ങന്നൂർ. രാസവള വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ജനദ്രോഹ നടപടിക്കെതിരെയും പാചക വാതക വില വർധനവിനെതിരെയും കേരള കോൺഗ്രസ് (എം) ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണയും പ്രതിഷേധ യോഗവും നടത്തി.
പാർട്ടി ഉന്നതാധികാര്യ സമിതി അംഗം ജേക്കബ് തോമസ് അരികുപുറം ധർണ സമരം ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: സിഐടിയു സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലിശേരിയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനവും പതാക ഉയർത്തലും സമ്മേളനവും നടത്തി.
ഏരിയ സെക്രട്ടറി എം കെ മനോജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സജീവ് കുടനാൽ അധ്യക്ഷനായി.
ജില്ലാസെക്രട്ടറി കെ കെ ചന്ദ്രൻ , ഡോ. ......
ചെങ്ങന്നൂർ : പേരിശ്ശേരി ഐ എച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2026-27 കേരള യൂണിവേഴ്സിറ്റി ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാൻ വിദ്യാർഥികൾക്കായി ഹെൽപ്ഡെസ്ക് ആരംഭിച്ചു. സേവനം സൗജന്യമാണ്.പ്ലസ് ടു വിജയിച്ചവർ കോളേജിൽ അവശ്യ രേഖകളും അപേക്ഷഫീസുമായി എത്തുക.
ബി സി എ ( ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് സൈബർ സെക്യൂരിറ്റി ), ബി എസ് സി കമ്പ്യൂട്ടർ സയൻസ് ( വെബ് ഡെവലപ്പ്മെന്റ് ആൻഡ് ഡാറ്റ സയൻസ് ), ബി കോം (ബിസിനസ്സ് ഡെവലപ്പ്മെന്റ് സിസ്റ്റം ), ബി എ (ഇംഗ്ലീഷ് ) എന്നിവയാണ് കോളേജിലെ കോഴ്സുകൾ. ......
ചെങ്ങന്നൂർ: അന്തരിച്ച മുൻ നിയമസഭാംഗം എം. മുരളി, മുൻ രാജ്യസഭാംഗം തോമസ് കുതിരവട്ടം എന്നിവർക്ക് കേരള നിയമസഭ അർപ്പിച്ച ചരമോപചാര പ്രമേയത്തിന്റെ ലാമിനേറ്റ് ചെയ്ത പകർപ്പുകൾ കുടുംബാംഗങ്ങൾക്ക് കൈമാറി. ......